ദൂരെ നിന്ന് കണ്ടപ്പോ കൈ കൊണ്ട് കോപ്രായം കാട്ടുന്നുണ്ട് കക്ഷി.
മനു : ദാ ഈ ബാഗിൽ ഉണ്ട് എടതിട്ട് വേഗം ബാഗ് തായോ.
അവള് വേഗം എന്റെ കയ്യിൽന് ബാഗ് വാങ്ങി അവളുടെ കൊട്ടുരിക്ക് കൊടുത്തു ആ കുട്ടി അത് വേഗം ബാഗിൽ എടുത്ത് വെച്ച ഒരു ചിരിയും തന്നു.
അനു : ഏട്ടാ ഇതാ പൈസ.
മനു : നേരത്തെ പറഞ്ഞത് ഓർമ ഇണ്ടല്ലോ.
അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം മാറി വിഷയം മാറ്റാൻ എന്നോണം ഞാൻ എന്റെ ഫ്രണ്ട്സിനെ അവൾക്കു പറിച്ചപ്പെടുത്തി അവളേം. അവളും പരിചയപ്പെടുത്തി തന്നു അവളുടെ മൂന്ന് ഫ്രണ്ട്സിനെ അഞ്ചു, നിഖില, വൈഗ.
അങ്ങനെ സംസാരിച്ചു പിരിയാൻ നിക്കുമ്പോളാണ്
എന്താ റോയ് ഇവിടെ റാഗിങ് ആണോ…..
ഒരു അശരീരി തിരിഞ്ഞു നോക്കുമ്പോ ദേ നിക്കുന്നു നമ്മടെ വനമാല അഞ്ജലി.
മനു : ഏയ് ഒന്നുമില്ല മിസ്സ് ഇതിന്റെ ഫ്രണ്ട് ന്റെ അനിയത്തി ആണ് സൊ ഒന്ന് കാണാൻ വന്നതാ.
അഞ്ജലി : ഓ അങ്ങനെ ആണോ.
അനു നേം കൂട്ടുകാരികളേം ഒന്ന് നോക്കി. അപ്പോളാണ് അവരുടെ കൂടെ നിന്ന വേറെ രണ്ടു ടീച്ചറിൽ ഒരാൾ
ശെരി പരിചയ പെടലൊക്കെ കഴിഞ്ഞില്ല ബ്രേക്ക് കഴിയാറായി ക്ലാസ്സിലേക്ക് പൊക്കോളാൻ
ആ പറഞ്ഞത് ഇഷ്ടപ്പെട്ടിലെങ്കിലും മറിച്ചൊന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു തിരിച്ചു പോരുന്ന വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ദേ നമ്മുടെ മിസ്സ് ഒന്ന് നോക്കി വേഗം ഞൻ നോക്കി എന്ന് കണ്ടപ്പോ കണ്ണെടുത്തു.
റോയ് : ഡാ ഡാ രാവിലെ തൊട്ട് ശ്രെദ്ധിക്കുന്നത് എന്താ രണ്ടാളും തമ്മിൽ ഒരു കണ്ണ് കളി.
