ചവച്ചോണ്ടിരുന്ന ചോറ് വേഗം ഇറക്കി ഞാൻ പെണ്ണിനോട് പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു പെണ്ണ് ചിണുങ്ങി.
ഒന്നു കവിളിൽ തട്ടി സമാധാനിപ്പിച്ചു ഞാൻ നേരെ വാഷ് ബേസിനിൽ ചെന്നു മുഖവും കഴുകി ഓഡിറ്റോറിയത്തിലേക്ക് ഓടി.
ജോപ്പൻ കുറച്ചു പിള്ളേരുടെ കൂടെ ഡി ജെ ക്ക് കൊണ്ടു വന്ന സ്മോക് ഗണ്ണും മറ്റും ഒക്കെ എടുത്തു നോക്കി കളിക്കുന്നുണ്ട്.
“ഡാ…കാൽവീ…”
അവനടുത്തേക്ക് ചെല്ലാൻ നോക്കുമ്പോൾ വിളി കേട്ടു.
മേഘ മിസ്സാണ്…
ആള് ആദ്യ പരിപാടിക്കുള്ള പിള്ളേരുടെ അടുത്തു നിൽപ്പുണ്ട്, ഫ്യൂഷൻ ഡാൻസിന് വേണ്ടി അവരെല്ലാം കോസ്റ്യൂം ഇട്ടു റെഡി ആയി നിൽപ്പുണ്ട്.
“ഡാ…പിള്ളേര് എല്ലാം റെഡി ആയാൽ ഇവരെ വെച്ചു തുടങ്ങാം…നീ അവരോടു പറഞ്ഞു ഓഡിറ്റോറിയത്തിലേക്ക് എല്ലാത്തിനെയും കേറ്റി ഇരുത്താൻ നോക്ക്, സമയം കളയാനില്ല…”
മിസ്സ് ആകെ സ്പീഡിലാണ്, ക്ഷീണം മുഖത്തുണ്ട്, ആൾക്ക് ഈ പരിപാടിയുടെ ടെൻഷൻ നല്ലോണം ഉണ്ടെന്നു കാണുമ്പോൾ അറിയാം, വിയർത്തു സാരികൊണ്ടു ഇടയ്ക്കെല്ലാം ഒപ്പുന്നുണ്ട്.
“അതിപ്പോ റെഡി ആക്കാം മിസ്സെ…”
ഞാൻ പറഞ്ഞിട്ട് പോയി സൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നവരോട് ഒരു കിടിലൻ ട്രാക്ക് പ്ളേ ചെയ്യാൻ പറഞ്ഞു.,
തിരികെ വരുമ്പോൾ ജോപ്പൻ സ്മോക് ഗൺ കൊണ്ട് ചുമ്മ വരുന്ന പിള്ളേരുടെ മേലേക്ക് ചൂണ്ടി വെടിവെക്കുന്ന പോലെ കാണിക്കുന്നു, ഈ മൈരനെ ഏതു നേരത്താണോ…”
സീറ്റുകൾ നിറഞ്ഞു തുടങ്ങിയത് കണ്ട ഞാൻ തിരികെ മിസ്സിന്റെ അടുത്തെത്തി,
“മിസ്സെ പയ്യെ തുടങ്ങാം,…”
“ഉം…”
“രാവിലെ അടിപൊളി ആയിരുന്നൂട്ടോ രണ്ടു പേരും, ഇത്രയും കിടിലൻ ആയി ചെയ്യുമായിരുന്നേൽ വേറെ ആരേം നോക്കണ്ടായിരുന്നു…”
ഞാൻ പറഞ്ഞതുകേട്ട മിസ്സ് ഇടുപ്പിൽ കൈ ഒടിച്ചു കുത്തി നിന്ന് എന്നെയൊന്നു നോക്കി.
“ചെക്കാ…രാവിലെ ആണ് നീ ഇത് പറഞ്ഞിരുന്നേങ്കിൽ നിന്നെ ഞാൻ തല്ലിക്കൊന്നേനെ…ഹോ ആങ്കർ ചെയ്യാൻ ആളില്ലെന്നു പറഞ്ഞപ്പോ ഞാൻ അനുഭവിച്ച ടെൻഷൻ…”
“എന്തായാലും അടിപൊളിയായി…താങ്ക്യൂ…”
“ഉവ്വാ മോൻ താങ്ക്യൂൽ ഒന്നും ഒതുക്കാം എന്നു കരുതേണ്ട ഇതിനൊക്കെ ട്രീറ്റ് വേണം…”
മിസ്സ് ചിരിയോടെ പറഞ്ഞു, എനിക്ക് പക്ഷെ ഒരു മിസ്സിനോട് സംസാരിക്കുന്നതിനെക്കാൾ ഒരു ഫ്രണ്ട് ഫ്രണ്ടിനോട് വഴക്കടിക്കുന്ന പോലൊരു തോന്നലായിരുന്നു, ശെരിക്കും അങ്കിയൊക്കെ എന്നോട് വർത്താനം പറയുമ്പോലെ.
