Kambikuttan Malayalam

Sex stories Kambikuttan kambikathakal

രചനയുടെ വഴികൾ

മന്ത്രി ചോദിച്ചു.

” പ്രഭോ. ക്ഷമിക്കണം. അടിയൻ സ്വപ്നത്തിൽ പോലും അങ്ങനെ ചെയ്തിട്ടില്ല ” പാപ്പാൻ പറഞ്ഞു.

” സ്വപ്നസ്ഖലനത്തിന്റെ കാര്യം വിട്. നീ ആരുമായിട്ടാ ചാറ്റിംഗ് “

” അടിയന്റെ ആൺസുഹൃത്തുമായിട്ടാണേ “

” ശരിയാണ് മഹാമന്ത്രീ. കൂട്ടുകാരനുമായിട്ടാണെന്നു അന്വേഷണത്തിൽ മനസ്സിലായി. ലവന്റെ പേര് പി.നീലാണ്ടൻ. വയസ്സ് അറുപത്തിരണ്ട് ”
കൊട്ടാരം ചാരൻ എയിഡ്സ് ബോണ്ട് 007 മുന്നോട്ടു നീങ്ങിനിന്ന് പറഞ്ഞു.

അപ്പോൾ ചീറ്റിംഗ് ആരോപണം ശരിയാവില്ല.
പക്ഷേ കേട്ടിട്ട് കനകമ്മാൾ പറയുന്നതിൽ എന്തോ കഴമ്പുണ്ടെന്ന് എല്ലാവർക്കും ഒരു ഇന്റ്യൂഷൻ…

സകലരും ആലോചനാനിമഗ്നരായി…

ആലോചനയ്ക്കു ശക്തി പകരാൻ കട്ടൻ ചായയും പരിപ്പുവടയും ഹാഫ്-എ-കൊറോണ ചുരുട്ടും എത്തി.

ചായ കുടിച്ച് വട കടിച്ച് ചുരുട്ടു പുകച്ച് സർവ്വത്ര ആലോചന…

എരിയുന്ന ചുരുട്ടും പുകയുന്ന തലകളും…
രാജസഭ പുക കൊണ്ടു നിറഞ്ഞു.
സ്പോഞ്ചു പോലുള്ള ശ്വാസകോശം കല്ലു പോലായി.
ഈ കൊട്ടാരത്തിനിതെന്തു പറ്റി.സർവ്വത്ര പുക. എന്നു പറഞ്ഞ് കൊതുകുകളും ഈച്ചകളും വെളിയിലേക്കു പാഞ്ഞു…

പുകച്ചുപുകച്ച് ചുമച്ചുചുമച്ചു പണ്ടാരമടങ്ങിയിട്ടും സൊലൂഷ്യൻ കിട്ടിയില്ല…

ഒടുവിൽ രണ്ടും കല്പിച്ച് ഞാൻ മന്ത്രിയോടു പറഞ്ഞു.

” പ്രഭോ. എനിക്കൊരു ഐഡിയ “

” ശരി. തള്ള് “

” നമുക്ക് മെസ്സേജിംഗ് ആപ്പ് ഒന്നു പരിശോധിച്ചു നോക്കിയാലോ “

” ടേയ്.. മണ്ടൻ ക്ണാപ്പാ. ഇതു രാജഭരണക്കാലമാ. ഫോൺ പോലുമില്ല. പിന്നല്ലേ സ്മാർട്ട്ഫോണും വാട്സ്ആപ്പും ഫേസ്ബുക്കും ഇമോയുമൊക്കെ… നിനക്കു മാത്രം ഒരു ‘ അൽക്കാടെൽ ‘ അനുവദിച്ചെന്നേയുള്ളൂ. പ്രജകൾക്കില്ലാ…”

” അറിയാം പ്രഭോ. എങ്കിലും മെസ്സേജിംഗിന് ഒരു ആപ്പ് വേണമല്ലോ. അതൊന്ന് അന്വേഷിച്ചാൽ…”

” ശരി. അതായിട്ടു കുറയ്ക്കേണ്ടാ “

” അതേ പ്രഭോ. കുന്തം പോയാൽ കുണ്ടിയിലും തപ്പണമെന്നാണല്ലോ പണ്ഡിതന്മാർ…”

അന്വേഷണത്തിനായി സി.ഐ.ഡി.നസീറിന്റേയും ഇൻസ്പക്ടർ ബൽറാമിന്റേയും നേതൃത്വത്തിൽ ഒരു അന്വേഷണ സംഘം പുറപ്പെട്ടു.

അരമണിക്കൂറിനകം മിടുക്കന്മാർ മെസ്സേജിംഗ് ആപ്പ് ഹാജരാക്കി.

ആപ്പ് കണ്ട എല്ലാവരും ക്ലാപ്പ് ചെയ്ത് എന്നെ അനുമോദിച്ചു.

കാരണം ആപ്പിന്റെ പേര് മീനാക്ഷി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025