അതെല്ലാം ഇനി അമ്മയുടെ ഡ്യൂട്ടി അല്ലേ..
എന്നാ ഞാൻ ഇറങ്ങട്ടെ മാമി.
അമ്മയും അനുചേച്ചിയും എവിടെ
അമ്മേ ദെ അവൻ ഇറങ്ങുവാന്നു.
അച്ഛനോടും അമ്മയോടും അനുചേച്ചിയോടും റെജി മോളോടും യാത്രപറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.
മാമിയുടെ കുസൃതികൾ കണ്ട് സന്തോഷത്തോടെ ഞാൻ വണ്ടി യെടുത്തു മുത്തശ്ശനെയും മുത്തശ്ശിയെയും കൊണ്ടു വീട്ടിൽ വന്നു ചേർന്നു..
ദേ നിങ്ങടെ പോണു അച്ഛനും പൊന്നമ്മച്ചിയും എന്നു പറഞ്ഞോണ്ട് ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു.
ഹോ നീ കളിയാക്കൊന്നും വേണ്ട നിനക്ക് ഞാനും നിന്റെ അച്ഛനും എ ങ്ങിനെയാണോ അതുപോലെ എനിക്ക് എന്റെ അച്ഛനും അമ്മയും
ഞാനൊരു തമാശ പറഞ്ഞതല്ലേ ലേഖ കുട്ടി എന്നു പറഞ്ഞു അമ്മയെ കൊഞ്ചിച്ചോണ്ട് നിന്നു.
ടാ വേണ്ട ni വാങ്ങിക്കും കേട്ടോ.
അപ്പോയെക്കും അച്ചാച്ചനും മുത്തശ്ശനും ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ടിരുന്നു..
അന്നത്തെ ദിവസം എല്ലാവരും സംസാരവു ചിരിയും ആയി കടന്നുപോയി. പഴയ സബ്ഓർഡിനേറ്റസ് രണ്ടും എപ്പോഴാണോ ഉറങ്ങിയേ എന്നറിയില്ല എനിക്ക് ഉറക്കം വന്നതും ഞാൻ പോയി കിടന്നു.
====================
അടുത്ത ദിവസവും ക്ലാസില്ലാത്തതിനാൽ ഞാൻ രാവിലെ തന്നെ പുറത്തേക്കിറങ്ങി.
ആൽത്തറയിൽ രമേശനും രതീഷും കണ്ണനും ഇരിക്കുന്നുണ്ട് കൂടെ നാട്ടിലെബഹുമാന്യനായ പ്രസിഡന്റ് ശങ്കരേട്ടനും. ഞങ്ങളുടെ ഭാഷയിൽ അങ്ങേർക്കു തള്ള് ശങ്കരൻ എന്നാ പേര്
ഇവന്മാർ ഇതെന്തിനാ ഇയാളുടെ തള്ളും സഹിച്ചിരിക്കുന്നെ എന്നാലോചിച്ചു കൊണ്ടു ഞാൻ അങ്ങോട്ടേക്ക് ചെന്നു.
എന്നെ കണ്ടതും ആ നീയെവിടെ ആയിരുന്നെടാ എന്നു ചോദിച്ചോണ്ട്
രതീഷ് എണീറ്റു. കൂടെ രമേശനും.
എന്താടാ കാര്യം എന്താ ശങ്കരേട്ടാ ഞാനറിയാതെ ഒരു രഹസ്യം.
നീയറിയാത്തതായി ഒന്നുമില്ല മോനെ ഞാനിവരോട് എന്റെ കുട്ടികാലം ഒക്കെ പറഞ്ഞു കൊടുക്കുകയായിരുന്നു മോനെ.
അതേ അതേ പഴയ വീര കഥകൾ
എന്നു മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞോണ്ട് നിന്നു.
അത് കണ്ടപ്പോ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
ഞാൻ പൊട്ടി ചിരിച്ചു പോയി.
ശങ്കരേട്ടന്ന് മനസ്സിലായി എല്ലാരും കൂടെ അങ്ങേർക്കിട്ടു താങ്ങുകയാണെന്ന്.
