Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 3

“ നിന്റെ ലക്ഷ്യം നിറവേറാനായി ഞാൻ പ്രാർത്ഥിക്കും… ജാനകിയോട് എന്റെ അന്വേഷണം പറയുക…“ അവനിൽ നിന്ന് അടർന്നു മാറിയ ആരാധനയുടെ കണ്ണുകൾ ഒരു പുഞ്ചിരിയോടെ രാഘവ് തുടച്ചു… ശേഷം തിരിഞ്ഞ് നടന്നു… അവൻ നടന്നകലുന്നത് ഒരു നെടുവീർപ്പോടെ ആരാധന നോക്കി നിന്നു…
രാമേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് തിരികെ പോകുന്ന വഴി ലക്ഷ്യത്തിനാവശ്യമായ അവസാനത്തെ മണൽത്തരിയായ രാമനാമം എഴുതിയ പാറക്കല്ലിന്റെ പൊടി ഉൾക്കൊള്ളുന്ന ചില്ലുകുപ്പി രാഘവ് ഒന്നെടുത്ത് പരിശോധിച്ചു… ഇനിയാണ് രണ്ടാമതായി കിട്ടിയ താളിയോലയിൽ പറയുന്ന പ്രകാരമുള്ള അവസാന ലക്ഷ്യം നിറവേറ്റേണ്ടത്… ആ താളിയോലകൾ ബാഗിൽ നിന്നെടുത്ത് നിവർത്തി വായിക്കവേ താൻ ചെയ്യേണ്ട അടുത്ത കാര്യം ഓർത്ത് രാഘവ് ഒന്ന് നടുങ്ങി… ‘ ലങ്കയിലെ രാവണഗുഹയിൽ കടക്കുക… ‘
ഇനിയുള്ള നീക്കങ്ങൾ വളരെ കരുതലോടെ വേണം… സമയം കുറഞ്ഞ് വരുന്നു… ലക്ഷ്യം അടുത്തും… അടുത്തതായി ചെയ്യേണ്ടത് ലങ്കയിലേക്ക് പോവുക എന്നതാണ്… അവൻ ആ ഓലക്കെട്ട് മാറോട് അണച്ചു പിടിച്ചു…
( തുടരും… )
വാൽക്കഷ്ണം :- കൂട്ടുകാരെ… ഞാനിത്തവണത്തെ കഥാഭാഗം എഴുതിയത് ഇന്റർനെറ്റിൽ നിന്ന് കിട്ടിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ്… തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക… വായിക്കുന്ന എല്ലാവരും അഭിപ്രായം ഇടുവാൻ അഭ്യർത്ഥിക്കുന്നു… പഴഞ്ചൻ… 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025