ഓ…
എത്ര ഗോൾ അടിച്ചു…
1 അടിച്ചോളൂ…
ഓ പിന്നെ കുറേ അടിക്കാൻ നീ മെസ്സിയും റൊണാൾടേയും ഒന്നുമല്ലലോ…
ഓ രണ്ടുപേരുടെ പേരും ഒപ്പിച് വെച്ച് എന്നെ കളി ആകാൻ ഇറങ്ങിയേകുന്നു..
പോടാ ചെറുക്കാ…
എങ്കിൽ വേറെ രണ്ടുപേരുടെ പേര് പറ…
ഈ….😁
നല്ല ചിരി….
പോടാ… കളി ആകാതെ… ഇന്നാ ചായ… അച്ഛൻ അറിയേണ്ട ഇതൊന്നും…
അമ്മ ഒന്നും പറയല്ലേ…
അയ്യോ ഞാൻ ഒന്നും പറയത്തില്ല… എന്നിട്ട് വേണം എന്നെ കൊല്ലാൻ…
അപ്പൊ പേടി ഉണ്ടല്ലേ…
പിന്നെ…കോളേജിൽ കേറിയാതെ ഉള്ളവൻ… അപ്പോഴേ ഫുട്ബോൾ കളി തുടങ്ങി…
അപ്പൊ വേണ്ടേ…
അതൊക്കെ വേണം… കൂടെ പടുത്തവും..
അതൊക്കെ പഠിക്കുന്നുണ്ട്…
എല്ലാ ദിവസവും ഉള്ളത് അന്ന് തന്നെ പഠിച്ചു പൊക്കോണം…
ഓ പഠിച്ചോളാം റാണിയമ്മേ …
എങ്കിൽ എന്റെ അച്ചു മോൻ പോയി കുളിച്ചിട്ട് ഇരുന്ന് പഠിച്ചു തുടങ്… (വീട്ടിൽ അച്ചു എന്നാണ് വിളിക്കുന്നെ )…
അങ്ങനെ സമയം കടന്ന് പോയി അടുത്ത ദിവസം ആയി…
ഇന്ന് ആദ്യത്തെ മാച്ച് ഞങ്ങൾ ജയിച്ചു..
രണ്ടാമത്തെ കളി സെമി ഫൈനൽ ആയിരുന്നു…
അത് വളരെ പ്രയാസം ഏറിയ മത്സരം ആയിരുന്നു…
അവസാനം വരെ ഞങ്ങൾ പൊരുതി…
പക്ഷെ 1 ഗോളിന് ഞങ്ങൾ തോറ്റു പുറത്തായി…
ശേ അതിൽ എനിക്ക് നല്ല വിഷമം തോന്നി…
അത് മാത്രമല്ല… ഞാൻ കളിയുടെ ഇടക്ക് വീണു കാലും ഒന്ന് മുറിഞ്ഞു…
വൈകിട്ട് നേരത്തെ വീട്ടിൽ എത്തി..
കാൽ ഒക്കെ ഒന്ന് കഴുകി…
അവിടെ ഇരുന്നപ്പോൾ അമ്മ വരുന്നു.
ഹ നീ നേരത്തെ എത്തിയോ…
ഓ…
എന്താടാ ഒരു സന്തോഷം ഇല്ലാതെ… തോറ്റോ…
ഓഹ്…
പോട്ടെടാ കളി അല്ലേ…
മം….
ഇത് എന്താ… കാൽ മുറിഞ്ഞല്ലോ…
ഓ ഒന്ന് വീണു അമ്മ…
കഴുകിയോ നീ അത്…
കഴുകി…
ഞാൻ മരുന്ന് എടുത്തുകൊണ്ടു വരാം…
ഓ…
അമ്മ പോയി മരുന്ന് ഒക്കെ ആയി വന്നു…
മുട്ട് ആണ് മുറിഞ്ഞത്… ഞാൻ സോഫയിൽ ഇരിക്കുവായിരുന്നു…
അമ്മ വന്നു താഴേ അങ്ങ് ഇരുന്നു…
