Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15

അവളുടെ അമ്മ തീർത്തു പറഞ്ഞു ഫോൺ വെച്ചു . അതോടെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി . പിന്നെ പോയേക്കാം എന്നുതന്നെ വിചാരിച്ചു . മഞ്ജുസിന്റെ അച്ഛൻ ഞങ്ങളുടെ ഇഷ്യൂ ഒകെ അറിഞ്ഞാൽ പിന്നെ നാണക്കേട് ആണ് .ഞാൻ ഡ്രസ്സ് ഒകെ മാറ്റി കാര് എടുത്തു വീണ്ടും ഒറ്റപ്പാലത്തേക്ക് തിരിച്ചു . ഏതാണ്ട് പതിനൊന്നര മണിയോടെ ഞാൻ വീണ്ടും മഞ്ജുവിന്റെ വീട്ടിലേക്കെത്തി . ഞാൻ വരുന്ന കാര്യം അവളുടെ അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു . അച്ഛൻ തൃശ്ശൂരിൽ എതോ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതുകൊണ്ട് വീട്ടിൽ അമ്മയും മുത്തശ്ശിയും തന്നെയേ ഉണ്ടായിരുന്നുള്ളു .

ഞാൻ കയറി ചെല്ലുമ്പോൾ റോസിമോളെ മടിയിൽ വെച്ചു അമ്മയും കൂട്ടിനു മുത്തശ്ശിയും പൂമുഖത്തുണ്ടായിരുന്നു . കാർ കണ്ടതോടെ തന്നെ റോസീമോൾക്ക് ആളെ പിടികിട്ടിയെന്നു അവളുടെ ആഹ്ളാദം കണ്ടപ്പോൾ എനിക്ക് തോന്നി .

ഡോർ തുറന്നു പുറത്തിറങ്ങിയ എന്റെ നേരെ കൈചൂണ്ടികൊണ്ട് അവള് “ചാ ച്ച” എന്ന് സ്വല്പം ഉറക്കെ പറഞ്ഞു ചിണുങ്ങി . പിന്നെ മഞ്ജുസിന്റെ അമ്മയുടെ മടിയിൽ നിന്ന് ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊണ്ട് ബലം പിടിച്ചു .

ഞാൻ അത് നോക്കി പയ്യെ ചിരിച്ചു ഉമ്മറത്തേക്ക് കയറി .

“ചാ ചാ ..”
ചെരിപ്പഴിച്ചു ഉമ്മറത്തേക്ക് കയറിയ എന്നെ നോക്കി റോസിമോള് ചിണുങ്ങി . അതോടെ ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് അവളെ കൈനീട്ടി വാങ്ങി എന്റെ തോളത്തേക്കിട്ടു .

“എന്തോന്നാ പെണ്ണെ നിനക്ക് …”
ഞാൻ അവളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .

“മോൻ ഇരിക്ക് ..അമ്മ ചായ എടുക്കാം ”
റോസിമോളെ കൊഞ്ചിക്കുന്ന എന്നെ നോക്കി അവർ പയ്യെ പറഞ്ഞു .

“ഹ്മ്മ്..’
ഞാൻ അതിനു പയ്യെ മൂളികൊണ്ട് കസേരയിലേക്കിരുന്നു . പിന്നെ റോസിമോളെ മടിയിൽ വെച്ചു കാലുകൾ ഇളക്കി അവളെ കളിപ്പിച്ചു .

“വീട്ടിന്റെ അടുത്തുള്ള ആളാണോ കുട്ട്യേ മരിച്ചത് ?”
ഞാൻ പറഞ്ഞ കള്ളാ വിശ്വസിച്ചെന്ന പോലെ മുത്തശ്ശി എന്നെ നോക്കി .

“ആഹ്..അതെ മുത്തശ്ശി….അച്ഛൻ പറഞ്ഞു കാണും ലെ ?”
ഞാൻ അവരെ ചിരിയോടെ നോക്കി .

“ആഹ്…ഇന്നലെ പറയണ കേട്ടു . എങ്ങനാ പ്രായം ആയ ആളാണോ ?”
മുത്തശ്ശി ഡീറ്റെയിൽസ് അറിയാനുള്ള ത്വരയിൽ ചോദിച്ചു .

“ഏയ് പ്രായം ഒന്നും ഇല്ല മുത്തശ്ശി..പെട്ടെന്ന് അറ്റാക് വന്നതാ ”
ഞാൻ വായിൽ വന്ന നുണ തട്ടിവിട്ടു .

“ഹ്മ്മ്…പാവം..എന്താ ചെയ്യാ…”
മുത്തശ്ശി അത് കേട്ടു സ്വയം പരിതപിച്ചു .ഞാനതു നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മി . അതോടെ പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025