Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

ആ കോമഡി ആസ്വദിച്ചെന്ന പോലെ മഞ്ജുസ് ഒന്ന് കുലുങ്ങിചിരിച്ചു .പിന്നെയും കുറച്ചു നേരം അവളുമായി സൊള്ളിയ ശേഷം ഞാൻ താഴേക്കിറങ്ങി . അഞ്ജു ആ സമയത് ഹാളിൽ ടി.വി യും കണ്ടു ഇരിപ്പുണ്ട് . മടിയിൽ ഒരു പ്ളേറ്റിൽ കുറെ മുന്തിരിമണികൾ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഓരോന്നായി എടുത്തു തിന്നുകൊണ്ടാണ് ടി.വി കാണുന്നത് . ഏതോ ഹിന്ദി റൊമാന്റിക് പടമാണ് ഓടിക്കൊണ്ടിരിക്കുന്നത് .

ആദിയും റോസ്‌മോളും ഉമ്മറത്താണ് . ആദി മിക്കുവിനെ കളിപ്പിച്ചുകൊണ്ട് നിലത്തിരിപ്പുണ്ട്. റോസിമോള് അച്ഛന്റെ കൂടെ മുറ്റത്തു പന്ത് തട്ടുന്നുണ്ട് .

“കാർത്തി ഓണം ആയിട്ട് വരുമോടീ ?”
ഞാൻ സ്റ്റെപ് ഇറങ്ങി വരുന്നതിനിടെ അഞ്ജുവിനോടായി തിരക്കി .

“ഏഹ്..അറിയില്ല…ഞാൻ പറഞ്ഞിട്ടുണ്ട് വരാൻ ..എന്താവോ എന്തോ ”
അഞ്ജു പയ്യെ ചിരിച്ചു .

“ഹ്മ്മ്…വരാൻ പറയെടി ..എല്ലാരും കൂടി വല്ലപ്പോഴും അല്ലെ കാണുന്നത് ..”
ഞാൻ പയ്യെ പറഞ്ഞു ഉമ്മറത്തേക്ക് നടന്നു .

“പറഞ്ഞിട്ടൊക്കെ ഉണ്ട്..അവനുടെ തോന്നണ്ടേ ..”
അഞ്ജു ചിരിയോടെ പറഞ്ഞു .

“കണ്ണേട്ടൻ പറഞ്ഞു നോക്ക്…അവനു ആകെക്കൂടി സ്വല്പം റെസ്‌പെക്ട് ഉള്ളത് നിന്നോടാ ”
കാർത്തിയുടെ സ്വഭാവം ഓർത്തു അഞ്ജു പയ്യെ പറഞ്ഞു .

“ഓ..പണ്ട് സഹായിച്ചതിന്റെ കടപ്പാട് ….”
ഞാൻ അതുകേട്ടു ചിരിച്ചു .

“ആഹ് അതുതന്നെ …”
അഞ്ജു ചിരിച്ചുകൊണ്ട് അത് ശരിവെച്ചു . ഞാനും റോസ്‌മേരിയും കൂടി അവനെ മോഡൽ ആക്കിയതോടെ ആണ് കാർത്തിയുടെ ഭാവി തെളിഞ്ഞത് . പിന്നെ പലവട്ടം അവനെ ഞാൻ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്. അതിന്റെ ഒകെ ഒരു നന്ദി അവനും ഉണ്ട് . പിന്നെ സിനിമയിൽ കയറികൂടിയതോടെ കക്ഷി അങ്ങ് ബിസി ആയി. എന്നാലും ഇപ്പോഴും ഞങ്ങളുടെ ബ്രാൻഡിന്റെ മോഡൽ കാർത്തിക് തന്നെയാണ് . ഇപ്പൊ അവൻ വല്യ സെറ്റപ് ആയതുകൊണ്ട് ഫ്രീ ആയിട്ടാണ് ചെയ്തു തരുന്നത് ..കാലം പോയ പോക്ക് നോക്കണേ ..

“അതിനു എന്നെ റെസ്‌പെക്ട് ചെയ്യണ്ട എന്റെ മിസ്സിനെ റെസ്‌പെക്ട് ചെയ്ത മതി എന്ന് പറ ..അവൾ ഇല്ലെങ്കിൽ എനിക്ക് എവിടുന്നാടി കാശും ബിസിനസ്സും ഒക്കെ …”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി .

“ഹ്മ്മ്…ചേച്ചി കാരണം കൊറേ ഫാമിലി രക്ഷപെട്ടു ..അല്ലെങ്കിലിപ്പൊ ഒക്കെ തെണ്ടി തിരിഞ്ഞു നടക്കുന്നുണ്ടാവും ”
എന്റെയും ശ്യാമിന്റെയും കിഷോറിന്റെയും കാർത്തിയുടെയും ഒക്കെ കാര്യം ഓർത്തു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . ആലോചിച്ചപ്പോൾ അത് ശരിയും ആണ് . മഞ്ജുസ് ഒരാള് കാരണം എന്റെ ലൈഫ് വിചാരിക്കാത്ത ഒരു സ്ഥലത്തു എത്തി..അതുകൊണ്ടാണ് എനിക്ക് അവന്മാരെയൊക്കെ സഹായിക്കാൻ പറ്റിയത് . മഞ്ജുസിന്റെ അച്ഛനും അതില് നല്ലൊരു പങ്കുണ്ട് .

അങ്ങനെ നോക്കിയാൽ മഞ്ജുസിനെ പൂവിട്ടു പൂജിക്കേണ്ട ആളാണ് ഞാൻ ! എന്റെ വീട്ടിനു അവൾക്കു ഒരു മോശം അനുഭവം ഉണ്ടാവാതിരിക്കാൻ ഞാൻ അത്രയും ശ്രദ്ധിക്കാറുമുണ്ട്. എന്റെ അകന്ന ചില ബന്ധുക്കൾക്കിടയിലൊക്കെ ഞങ്ങളുടെ ബന്ധത്തിൽ ഇപ്പോഴും അലോഹ്യം ഉണ്ട് . മഞ്ജുസ് അത്ര നല്ല സ്വഭാവക്കാരി അല്ലെന്നും എന്നെ കണ്ണും മെയ്യും കാട്ടി വശീകരിച്ചെടുത്തവളാണെന്നൊക്കെ ഉള്ള ഇമേജ് മഞ്ജുസിനുണ്ട് . പോരാത്തേന് അവളുടെ രണ്ടാംകെട്ടും ! ആദ്യ ഭർത്താവു മഞ്ജുസിന്റെ സ്വഭാവ ദൂഷ്യം കാരണം ആണ് പിരിഞ്ഞത് എന്നൊക്കെ ആണ് ചില ബന്ധുക്കൾ ഗോസ്സിപ് ഉണ്ടാക്കിയിട്ടുള്ളത് . അതൊക്കെ പലവട്ടം മഞ്ജുസിന്റെ ചെവിയിലും എത്തിയിട്ടുണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025