Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത്

മഞ്ജു ദേഷ്യപ്പെട്ടു. ഞാൻ മടിച്ചു മടിച്ചു എല്ലാം വാങ്ങി .അവൾ ബാഗ് എന്റെ തോളിലേക്കിട്ടു തന്നു . കവറുകളെല്ലാം എടുത്തു കയ്യിൽ പിടിപ്പിച്ചു .

“മ്മ്..നടക്ക്”

മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു രണ്ടു കയ്യും പിടിച്ചു മുന്നോട്ട് ഉന്തി .

“അതെ..വെറുതെ അല്ല മറ്റവൻ കളഞ്ഞിട്ട് പോയത് …പോർട്ടറിന്റെ പണി എടുക്കാൻ വേറെ ആളെ നോക്കണം “

ഞാൻ തമാശ ആയി പറഞ്ഞു അവളെ നോക്കി .

“ആഹ്…നിന്നെക്കൊണ്ട് എനിക്ക് അങ്ങനെ കുറെ ആവശ്യം ഉണ്ട്…”

മഞ്ജു ചിരിയോടെ പറഞ്ഞു..

“അതെ…ഞാൻ ഇട്ടേച്ചു പോകും കേട്ടോ ..”

ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു..

“ആഹാ…അങ്ങനെ പോയ നീ വിവരം അറിയും ‘

മഞ്ജു എന്റെ പുറത്തു നുള്ളികൊണ്ട് പറഞ്ഞു .

“ആഹ്…ഹു ഹു ..”

ഞാൻ വേദന എടുത്തു ഒന്ന് പുളഞ്ഞു..

“എന്തൊരു കഷ്ടമാ ഇത്…”

ഞാൻ പെട്ടെന്ന് ഒന്ന് കുതറികൊണ്ട് പറഞ്ഞു .മഞ്ജു എന്നെ നോക്കി ചിരിച്ചു .

“ഇളിക്കല്ലേ ..നല്ല വേദന ഉണ്ട് ..ഇന്നലെ മാന്തി പൊളിച്ച സ്ഥലത്തു തന്നെ വീണ്ടും വീണ്ടും “

ഞാൻ പല്ലിറുമ്മി..

“സോറി ..”

മഞ്ജു കണ്ണിറുക്കി കൊണ്ട് പറഞ്ഞു..

“ഒരു സോറി ..ഞാൻ വല്ലോം ചെയ്തിരുന്നേ ഇപ്പൊ കാണരുന്നു ..കവിൻ…കവിൻ …ന്നു വിളിച്ചു കണ്ണുരുട്ടുന്നത് “

ഞാൻ അവളെ നോക്കി ദേഷ്യപ്പെട്ടപ്പോൾ മഞ്ജു ഒന്നും മിണ്ടിയില്ല.

“കഴിഞ്ഞോ ?”

എല്ലാം കേട്ട് മഞ്ജു ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി .

“ആ കഴിഞ്ഞു “

ഞാൻ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

“അതെ കൂടുതൽ ഷോ കാണിക്കണ്ട …അത്രക്കൊന്നും ഉണ്ടായിട്ടില്ല ..”

മഞ്ജു എന്റെ മുഖം പിടിച്ചുയർത്തികൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025