Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 15

“അവൾ എവിടെ പോയി ? ഇവിടെ ഒന്നും കാണാനില്ലല്ലോ ?”
മഞ്ജുസിനെ കാണാത്തതുകൊണ്ട് ഞാൻ അഞ്ജുവിനോടായി പയ്യെ ചോദിച്ചു .

“ചേച്ചി കുളിക്കാനോ മറ്റോ പോയതാ ..മുകളിലേക്ക് കേറി പോകുന്നത് കണ്ടു . നിങ്ങടെ മുറി മുകളിൽ ആണോ ?”
അവൾ ചിരിയോടെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ ”
ഞാൻ അഞ്ജുവിനെ നോക്കി കണ്ണിറുക്കി തിണ്ണയിൽ നിന്നും എഴുനേറ്റു .

“മ്മ്… കല്യാണം കഴിഞ്ഞേൽ പിന്നെ അമ്മേം പെങ്ങളേം ഒന്നും വേണ്ട, അല്ലെ മോനെ ? ”
അഞ്ജു എന്നെ കളിയാക്കുന്ന പോലെ ശബ്ദം താഴ്ത്തി ചോദിച്ചു .

“ഒന്ന് പോടീ …”
അവളുടെ കളിയാക്കൽ ചിരിയോടെ തള്ളിക്കളഞ്ഞു ഞാൻ ഹാളിലേക്ക് കടന്നു . അവിടെ എല്ലാവരും സംസാരിച്ചിരിപ്പുണ്ട് . ഞാൻ അവരെയെല്ലാം നോക്കി ചിരിച്ചു കാണിച്ചു . പിന്നെ നേരെ ഗോവണി കയറി .
ഞാൻ കയറി പോകുമെന്നത് എല്ലാരും ചിരിയോടെ നോക്കുന്നുണ്ട് . ഭാര്യയെ കാണാൻ എനിക്ക് ആക്രാന്തം മൂത്തിട്ടു ആണെന്ന് വിചാരിച്ചാവും !

അങ്ങനെ ഞാൻ റൂമിലെത്തി . കതക് ജസ്റ്റ് ചാരിയിട്ടേ ഉള്ളു . ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു ഒരു കറുത്ത നൈറ്റി എടുത്തിട്ട് കണ്ണാടി നോക്കി മുടി ചികഞ്ഞുകൊണ്ട് നിക്കുവാണ് .

കതക് ഞാൻ തള്ളി തുറന്നതും കക്ഷി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി .

“ആഹ് ..നീയാണോ ?’
വാതിൽക്കൽ എന്നെ കണ്ടതും ആ ഞെട്ടൽ പുഞ്ചിരി കലർന്ന ആശ്വാസമായി മാറി .

“അല്ലാതിപ്പോ നിന്റെ അടുത്ത് ആര് വരാനാ ടീച്ചറെ ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അകത്തേക്ക് കയറി കതകു ചാരി .

മഞ്ജുസ് ഒരുവശം ചെരിഞ്ഞു നിന്നു മുടിയിഴ തോർത്തികൊണ്ട് എന്നെ നോക്കി നിന്നു . ഞാൻ അവളെ അടിമുടി നോക്കി കട്ടിലിന്റെ അടുത്തേക്ക് ചെന്നിരുന്നു .

കുളിക്കാൻ പോകുമ്പോൾ അവൾ അഴിച്ചിട്ട മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം ചുരുട്ടിക്കൂട്ടി ബെഡിൽ ഇട്ടിട്ടുണ്ട് . ഞാൻ ചെന്നിരുന്നതിനു അടുത്തായി അതും കിടപ്പുണ്ട്. സാമാന്യം നല്ല വിയർപ്പിന്റെ മണം ആ തുണികളിൽ നിന്നും ഉയരുന്നുണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025