ഞാൻ അത് ശ്രദ്ധിക്കാതെ സ്‌മൃതിയെ തന്നെ നോക്കുമ്പോ എന്റെ കണ്ണുകൾ മങ്ങുന്നപോലെ തോന്നി, എന്റെ കണ്ണുകൾ ഇറുകെയടച്ചു. കണ്ണീർ ഒഴുകാതെ പിടിച്ചു നിർത്താൻ വേണ്ടി. പക്ഷെ അവന്റെ ചോദ്യം പോലെ ഈ നശിച്ച ബസ് – യാത്ര തീരുമാനം എടുത്തതിന്റെ പേരിൽ എന്റെ മനസിനെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.
“ഡാ….?”
സ്‌മൃതിയെ തന്നെ നോക്കി സീറ്റിൽ ചാരിയിരുന്നു…… അവളെ പുതച്ച പുതപ്പിന്റെ ഉള്ളിലൂടെ ഗുരുജിയുടെ കൈകൾ ചലിക്കുന്നത് കണ്ടു നിൽക്കാൻ അല്ലാതെ എനിക്കൊന്നും ചെയ്യാനായില്ല, ഓരോ സെക്കന്റിലും എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.
“നീ കേൾക്കുന്നില്ലെടാ..,?”
“ഒന്ന് മിണ്ടാതെ ഇരിക്കാമോ.” ഞാൻ അവനോടു സഹികെട്ടപ്പോൾ പറഞ്ഞു പോയി.
“സമയം പോകാൻ വേണ്ടി ചോദിച്ചതല്ലേടാ….നീ എന്തിനാ ചൂടാവുന്നത്?”
അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കത്തി വയറിൽ നിന്നും തിരിച്ചു എടുത്തു, എന്നിട്ട് എന്നെ നോക്കി ഒന്നുടെ അമർത്തി പിടിച്ചു അവനാ കത്തി പതിയെ ഒന്ന് കറക്കി. ഞാൻ നിശബ്ദനായി ഇരുന്നുകൊണ്ട് എന്റെ സ്‌മൃതിയിൽ നിന്ന് കണ്ണെടുത്തു ബസിന്റെ നേരെ നോക്കി, മനസ്സിൽ എങ്ങനെയും രക്ഷപ്പെടുക എന്നത് മാത്രമാണ്. പക്ഷെ എങ്ങനെ ?
എന്റെ കരിയറിനെക്കുറിച്ച് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നില്ലെങ്കിൽ, ഒരു പക്ഷെ ഇതുപോലെയുള്ള ആപത്‌ഘട്ടങ്ങളിൽ രക്ഷപെടാനുള്ള അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ എങ്കിലും ഞാൻ ജീവിതത്തിൽ പഠിക്കുമായിരുന്നു. അതുകൊണ്ട് കൂടിയാവാം ഇങ്ങനെ ഒരു അവസ്‌ഥ തരണം ചെയ്യാൻ കഴിയാതെ ഇത്രയ്ക്ക് പാട് പെടുന്നതും.
ഇവിടം വരും മുൻപ് ഞങ്ങൾ ആരാണ്….എന്താണ്…എന്നൊക്കെ ബസിന്റെ മുൻവശത്തേക്ക് ആ മഞ്ഞു മൂടിയ ഇരുട്ടിൽ തന്നെ നോക്കുമ്പോ ആലോചിച്ചു….
ഞാനും എന്റെ ഭാര്യ സ്‌മൃതിയും, രണ്ടുപേരും മുപ്പത് വയസിനോട് അടുക്കുകയാണ്, താമസിക്കുന്നത് ഡൽഹിയിൽ ആണ്. നല്ല ഒരു കോർ ഐഡിയ ഉള്ള ടെക് സ്റ്റാർട്ട് അപ്പിന്റെ രണ്ട് കോ-ഫൗണ്ടർമാരിൽ ഒരാളാണ് ഞാൻ, സ്‌മൃതിയും എന്റെ സ്റ്റാർട്ടപ്പിൽ പങ്കാളിയാണ്.
രണ്ടാളും എംബിഎ കഴിഞ്ഞതിനു ശേഷമാണു ബഹുരാഷ്ട്ര കമ്പനികളിൽ ജോലിക്ക് കയറിയത് ഞങ്ങളുടെ ആരോഗ്യവും സമയവും അവർ ചുളു വിലക്ക് എടുക്കുകയാണ് എന്ന സത്യം വർഷങ്ങൾക്ക് ശേഷം സ്വാഭിവകമായും എല്ലാവര്‍ക്കും ഉണ്ടാകുന്ന തിരിച്ചറിവിനുശേഷം ഇരുവരും സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനായി തീരുമാനിച്ചു, നിലവിൽ കുട്ടികളില്ലാത്തത് കൊണ്ട് മാത്രമാണ് ഞങ്ങൾ ആ റിസ്ക് എടുക്കാൻ തീരുമാനിച്ചത്.
