‘എന്ത് പണിയാടി കാണിച്ചെ.. എന്തിനാണ് നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞത്. ഞാൻ കൃഷ്ണയുടെ ഫ്രണ്ട് ആണെന്ന് ഇവൾക്ക് അറിയില്ലേ..?
‘ഓ.. അവൾ പറഞ്ഞുള്ള അറിവേ ഉള്ളു. ഇവൾക്ക് നിന്നെ കണ്ടാൽ ഒന്നും അറിയില്ലല്ലോ..’
ലച്ചു അത് വലിയ കാര്യം ആക്കാതെ പറഞ്ഞു
‘അര മണിക്കൂർ മുമ്പ് ഇതേ പോലെ കൃഷ്ണ എന്നെ അവളുടെ അടുത്ത് ചെന്നു ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയതേ ഉള്ളു..’
ഞാൻ നിർജീവനോടെ അവളെ നോക്കി പറഞ്ഞു. ഊമ്പലിന്റെ ഉച്ചസ്‌ഥായിൽ ആണ് ഞാനിപ്പോൾ. ഇളയ രണ്ട് അനിയത്തിമാരെയും ഒരുമിച്ച് വളച്ചു നടക്കുന്ന ഒരുത്തൻ എന്നാണ് പദ്മ ഇപ്പോൾ എന്നെ കുറിച്ച് കരുതയിട്ടുണ്ടാവുക..
‘അങ്ങനെ ഒരു സംഭവം നടന്നോ.. ഞാൻ അറിഞ്ഞില്ലടാ..’
ലച്ചു പറഞ്ഞു
‘നിന്റെ ചേച്ചി എന്നെക്കുറിച്ച് എന്ത് കരുതിയിട്ടുണ്ടാകുമോ..? ഇനി ഇവൾ ഇത് കൃഷ്ണയോട് പറയുമോ..?
ഞാൻ ചെറിയ പേടിയോടെ ലച്ചുവിനോട് ചോദിച്ചു. അവൾക്ക് പക്ഷെ ആ പേടി ഇല്ലായിരുന്നു
‘ഹേയ്.. അവൾ അത് ആ വഴിക്ക് വിടും. ഞങ്ങളെ പോലെ അല്ല.’
ലച്ചു നിസാരമായി പറഞ്ഞു
‘എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം..’
അവൾ കുറച്ചു വഷളത്തരത്തോടെ എന്നെ നോക്കി പറഞ്ഞു
‘എങ്ങനെ….?
ഞാൻ നീട്ടി ചോദിച്ചു.
‘കളിച്ചു കയറാം….!
അവൾ ശരിക്കും അത് ഉദ്ദേശിച്ചു തന്നെ ആണ് പറഞ്ഞത്. സ്വന്തം വീടായിട്ടും എല്ലാവരും ചുറ്റും ഉണ്ടായിട്ടും അവൾക്ക് ഈ കാര്യത്തിൽ ഒരു പേടിയും ഇല്ലായിരുന്നു. കുറച്ചു എങ്കിലും പേടി എനിക്കായിരുന്നു. ഞങ്ങൾ അവളുടെ വീട്ടിൽ കയറിയപ്പോൾ കൃഷ്ണ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു കിച്ചണിന്റെ വശത്തേക്ക് മാറി നിന്ന്. ഞങ്ങളെ കാണാതെ കൃഷ്ണ പുറത്തേക്ക് എന്നെ തപ്പി പോയി.
‘നീ ഫോൺ ഓഫാക്കി വക്ക്. ഇപ്പോൾ നിന്നെ കാണാതെ വിളി വരും..’
ഫോൺ ഓഫാക്കി ഇല്ലെങ്കിലും അവൾ പറഞ്ഞത് കൊണ്ട് ഞാൻ അത് ഫ്ലൈറ്റ് മോഡിൽ ഇട്ടു. ഇപ്പോൾ കൃഷ്ണ വിളിച്ചാൽ എന്നെ കിട്ടില്ല. ഞങ്ങൾ പതിയെ മുകളിലെ അവളുടെ റൂമിലേക്ക് ചെന്നു. അതിന് മുന്നിൽ കുറച്ചു കുട്ടികൾ തമ്പടിച്ചു നിൽക്കുന്നുണ്ടായിരുന്നു. ലച്ചു വിദഗ്ദമായി അവരെയെല്ലാം ഒഴിവാക്കി. ആരും കാണുന്നില്ല എന്ന് ഉറപ്പാക്കിയതിന് ശേഷം ഞാൻ അവളുടെ റൂമിൽ കയറി കതകടച്ചു.
