ചേട്ടൻ……..
ഞാൻ ചിരിച്ചു……
അവൻ : ഇവിടെ ആയിരുന്നോ വർക്ക്…..
ഞാൻ : അതെ…..
പുതിയ മോഡൽ ഷൂ ഏതാ ഉള്ളത്……… അവൻ ചോദിച്ചു……
ഞാൻ ഓരോന്നെ കാണിച്ചു കൊടുത്തു…..
അവൻ അന്ന് മേടിച്ച ഷൂ വിന്റെ വില എന്റെ 5 മാസത്തെ ശമ്പളം ആയിരുന്നു………….
അന്ന് ഞാൻ ആരാണെന്നുo1… ഞങ്ങൾ തമ്മിൽ ഉള്ള അന്തരം എന്താണെന്ന് എനിക്ക് മനസ്സിലായി………….
അന്ന് ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അവളുടെ വീട്ടിൽ ചെന്ന് സംസാരിക്കില്ല എന്ന്……,….
പക്ഷെ അടുത്ത ദിവസം അവളുടെ ഫോൺ വന്ന്
അനു : ഹലോ.. ഞാൻ വീട്ടിൽ പറഞ്ഞു…
ഞാൻ ഞെട്ടി….
എടി നിന്റെ ചേട്ടൻ ഇന്നലെ ഷൂ വാങ്ങാൻ ഷോപ്പിൽ വന്നായിരുന്നു..,…….
ഞാൻ അച്ഛനോട് ആണ് പറഞ്ഞത്……..കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കാം……
ഞാൻ :നീ വെച്ചോ ഞാൻ വിളിക്കാം…………
ഞാൻ റെഡി ആയി ഷോപ്പിലോട്ട് ഇറങ്ങി…………..
മനസ്സിൽ എന്തോ പോലെ…. ഉച്ച ആയപ്പോൾ ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു…… ഉച്ചക്ക് അവളുടെ ചേട്ടൻ വന്നു…… എന്റടുത്തേക്ക് ആണ് വന്നത്….
അവൻ : കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…….ഫ്രീ ആണെങ്കിൽ എന്റെ കൂടെ വരാമോ….
ഞാൻ….. ഓഫീസിൽ ലീവ് പറഞ്ഞു അവന്റെ കൂടെ ഇറങ്ങി……
കാറിൽ കേറി… വണ്ടി നീങ്ങി തുടങ്ങി……
അവൻ ഒന്നും മിണ്ടിയില്ല ഞാനും മിണ്ടിയില്ല……….
വണ്ടി ചെന്ന് നിന്നത് അവരുടെ ഒരു കമ്പനി ഇൽ ആയിരുന്നു…
എന്നേ അകത്തോട്ടു വിളിച്ചു.. എന്ത് ധൈര്യത്തിലാണ് ഞാൻ പോയതെന്ന് എനിക്ക് അറിയില്ലാ…… എന്നായാലും അറിയേണ്ടതല്ലേ…… കൂടി പോയാൽ ചിലപ്പോൾ അവർ എന്നേ കൊല്ലും അതിൽ കൂടുതൽ ഒന്നും സംഭിക്കില്ലല്ലോ.. ആ ഒരു ബോധത്തോടെ ആണ് ഞാൻ പോയത്…….
