ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .”ഹി ഹി ഹി….അതില് സാറും പെടുമോ ?”
സനു ചിരിയോടെ എന്നെ നോക്കി പുരികം ഇളക്കി .
“പോടീ…”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
“അപ്പോ ഇങ്ങനത്തെ സംസാരം ഒകെ നമ്മളെ പറ്റി ഉണ്ടായിരുന്നു അല്ലെ ?”
സംഗീത അതൊക്കെ കേൾക്കാൻ വേണ്ടി ആവേശം കൂട്ടി .
“ആഹ്…അന്നത്തെ ടൈം അല്ലെ …ചുമ്മാ ചെറുക്കന്മാര് ഓരോന്ന് തട്ടിവിടും .”
ഞാൻ ചിരിയോടെ പറഞ്ഞു .
“നിനക്കു അങ്ങനെ ഒന്നും ഇല്ലേ ?”
എന്റെ ചുണ്ടിൽ മുത്തി അകന്ന ശേഷം സനു ചിരിച്ചു .
“ഏയ്…ചുമ്മാ അവന്മാര് പറയുമ്പോ കേട്ടിരിക്കും അത്രേ ഉള്ളു ”
ഞാൻ പയ്യെ പറഞ്ഞു അവളെ വട്ടം പിടിച്ചു .
“എന്തൊക്കെയാ പറയാറുള്ളത് ?”
സനു വീണ്ടും തിരക്കി .
“അതൊക്കെ ബോർ ആടി പെണ്ണെ …എങ്ങനെയാ പറയുന്നത് ..”
ഞാൻ അന്നത്തെ പിള്ളേരുടെ സംസാരം ഓർത്തു ചിരിച്ചു .
“ഇങ്ങനെ ചിരിക്കാൻ മാത്രം ഉണ്ടെങ്കിൽ എന്തേലും ഒക്കെ കാണുമല്ലോ….പറഞ്ഞെ പറഞ്ഞെ ”
അവള് എന്റെ ചിരി കണ്ടു തിരക്ക് കൂട്ടി .
“ഹ ഹ …കൊറേ ഉണ്ട്…ഏതാ വേണ്ടത് ?”
ഞാൻ അവളെ നോക്കി ചിരിച്ചു .
“നല്ല ഒരെണ്ണം പറ..വെറൈറ്റി തന്നെ ആയിക്കോട്ടെ …”
സനു എന്നെ നോക്കി ചിരിച്ചു .
“അങ്ങനെ ഇപ്പൊ …ആഹ്..നിന്റെ വളിക്കു മോര് കറിയുടെ സ്മെല് ആണത്രേ …”
ഞാൻ പെട്ടെന്ന് ഓർത്തുകൊണ്ട് ചിരിയോടെ പറഞ്ഞു . അതുകേട്ടതും സനു സ്വല്പം ഉറക്കെ പൊട്ടിച്ചിരിച്ചു..
“ഹ ഹ ഹ..ഹ്ഹ്ഹ് അതുകൊള്ളാലൊ …ഇതാരാ കണ്ടുപിടിച്ചത് ?”
അവള് എന്നെ ചിരിയോടെ നോക്കി .
“നമ്മുടെ വിനു …”
ഞാൻ ചിരിയോടെ മറുപടി നൽകി .
“ഓ …അവനോ …ആ തെണ്ടി പണ്ടേ ഒരു വൃത്തികെട്ടവനാ ”
സംഗീത അവനെ ഓർത്തു ചിരിച്ചു .
“അല്ല..ഇനി ശരിക്കും അങ്ങനെ ആണോ ?”
ഞാൻ അവളെ ഒന്ന് കളിയാക്കാൻ വേണ്ടി ചോദിച്ചു .
“ഛീ..പോടാ …”
സനു അതുകേട്ടു എന്റെ മൂക്കിൻത്തുമ്പിൽ പയ്യെ കടിച്ചു .
