Kambikuttan Malayalam

Sex stories Kambikuttan kambikathakal

സങ്കിർണം

തൈകാട് വണ്ടി കൊടുത്തപ്പോൾ അവർ   വണ്ടി കിട്ടാൻ  ഈവെനിംഗ് ആകും  എന്ന്  പറഞ്ഞു . റെഡി ആകുമ്പോൾ  വിളിക്കാം  എന്ന്  പറഞ്ഞു അവർ  എന്റെ  ഫോൺ നമ്പർ വാങ്ങി.  അപ്പോൾ    കിരൺ  എന്റെ ഫോണിലോട്ട്  വിളിച്ചു. ഞാൻ  ഫോൺ  രോഹിത്തിനെ കാണിച്ചു കൊണ്ട്  അവനെ  വല്ലാതൊന്ന് നോക്കി.

” ഇങ്ങ്  എടുക്ക്  ഞാൻ  സംസാരിക്കാം  ”

എന്ന് പറഞ്ഞു കൊണ്ട്  അവൻ  ഫോൺ എന്റെ കയ്യിൽ നിന്നും  വാങ്ങി.

” ഡാ ഞാൻ  കാര്യം  ഒക്കെ  പറഞ്ഞിട്ടുണ്ട് …. നീ  ഒന്ന്  സമാദാനപെട്  ജീവൻ  പോണ  കാര്യം  ഒന്നും അല്ലല്ലോ ”

രോഹിത് എന്നെ  സമാദാനപ്പെടുത്താൻ നോക്കി.

” ഇനി  വൈകുന്നേരം വരെ  എന്ത്  ചെയ്യും…….. പടത്തിന്   കേറിയാലോ ”

” നീ  ഒന്ന്  പോയെ  നമ്മുക്ക്  ഇവിടെ  ഇരിക്കാം  വണ്ടി  ശെരിയാവുമ്പോൾ ..  നമുക്ക്  അവന്മാരുടെ  അടുത്തേക്ക്  പോകാം.  അവരെ  ഒന്ന്  കാണുക എങ്കിലും  ചെയ്യണം  ”

” നീ വടേ  ”

അവൻ  എന്നെയും  കൂട്ടി  കിഴക്കേകോട്ട ബസിൽ  കേറി. ഞങ്ങൾ  ബസിൽ നിന്നും ഇറങ്ങുമ്പോൾ ശ്രുതിയും  രേഷ്മയും  അവിടെ  ഉണ്ടായിരുന്നു. രേഷ്മ ഷാൾ ഒക്കെ  അഴിച്ചു മാറ്റിയിട്ടുണ്ട്. പക്ഷെ  ശ്രുതി അപ്പോഴും  മുഖം  മറച്ചു ആണ്‌  നിന്നിരുന്നത്. ഇവൾക്ക്  ഇനി  തലക്ക്  അസുഖം വല്ലതും ഉണ്ടോ  ഞാൻ  എന്നോട്  തന്നെ  ചോദിച്ചു.

രോഹിത്  അവരോട്  ചെന്ന്  സംസാരിച്ചു. ഞാൻ  അവിടെ തന്നെ  നിന്നതേ  ഉള്ളു.

” ഡാ ഏത്  പടത്തിനു കേറാം ”

ഞാൻ  അവനെ പുച്ഛത്തോടെ ഒന്ന്  നോക്കി.

” മുറിവേറ്റ ചിറകുകൾ  കാണാം ”

ശ്രുതി പെട്ടെന്ന്  പറഞ്ഞു.

” അതേതു പടം  ”

രോഹിത് ചോദിച്ചു.

” ഇതിൽ  അഭിനയിച്ച കുട്ടിക്കണ്‌ ഇത്തവണത്തെ  സംസ്ഥാന അവാർഡ് കിട്ടിയത്…. മികച്ച  ബാലതരം   ”

അത്‌ കേട്ട്  ഞാൻ  നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

” ഡാ  അവാർഡ് പടം  വല്ലതും  ആയിരിക്കും….. ഒന്നാമത് എന്റെ മൈന്റ് ശെരി അല്ല “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025