Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 24

“നിനക്ക് ഭൈരവനും ആയിട്ടെന്താ പ്രശ്നം?”

“ഏത് ഭൈരവൻ…?എന്ത് പ്രശ്നം…?”

“അപ്പൊ നിനക്ക് ഭൈരവനെ അറിയില്ല.”

രാജീവ്‌ തന്റെ ലാപ് തുറന്ന് സുരയുടെ വിഡിയോ അയാളെ കാണിച്ചു.”ഇനി പറയ് ഇരുമ്പേ……നിനക്കെന്നാ സർക്കാർ ആശുപത്രിയിൽ കാര്യം.”

“ആഹാ ഇതായിരുന്നോ ഇത്ര ആന കാര്യം.ഇതാ ബാറിൽ ഇരുന്നേ ചോദിച്ചാൽ മതിയായിരുന്നല്ലോ. എന്റെ സാറെ ഈ പ്രാദേശത്തെ ആശുപത്രികളിൽ നിന്നും,ജനറൽ ഹോസ്പിറ്റൽ സഹിതം,ഹോസ്പിറ്റൽ മാലിന്യങ്ങൾ നീക്കം ചെയ്യാനും
സാംസ്‌കാരിക്കാനുമുള്ള സബ്- കോൺട്രാക്ട്ട് എനിക്കാണ്.അതിന്റെ ഭാഗമായി ഓരോ ഹോസ്പിറ്റലിലും ഞാൻ പോകാറുമുണ്ട്.ഒരുപക്ഷെ ഞാൻ അവിടെ ചെന്നത് നിങ്ങൾ പറഞ്ഞ ദിവസം ആകാം.”

“നിനക്കെങ്ങനെയാ ഈ കരാർ കിട്ടിയത്.”

“ജോലി ചെയ്തു ജീവിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മാധവൻ സാറിന്റെ അടുത്താ പോയത് ഒരു പണി കിട്ടുമോ എന്നറിയാൻ.അങ്ങന ഞങ്ങൾ തമ്മിൽ പരിചയം.ആയിടെ ആണ് സാറിന്റെ പരിചയക്കാരൻ ഈ ജില്ലയിൽ ഇതിന്റെ കോൺട്രാക്ട് പിടിച്ചത്.മാഷ് പറഞ്ഞാണ് എനിക്കീ ഏരിയയിലെ സബ്-കോൺട്രാക്ട്
കിട്ടുന്നതും.”

“ആദ്യം കാണുന്ന നിനക്ക് അയാൾ ഇങ്ങനെയൊരു കരാർ പിടിച്ചു തരണം എങ്കിൽ,അതിനൊത്ത ചില ഇടപാടുകൾ നിങ്ങൾ തമ്മിൽ ഉണ്ടാവണം.അങ്ങനെ ഞാൻ പറഞ്ഞാൽ.”

“സാറെ ഒരു രണ്ട് കൊല്ലം അകത്തു കിടന്നതിന് ശേഷമാ ഞാൻ മാഷിനെ കാണാൻ ചെല്ലുന്നത്.നന്നാവാനുള്ള എന്റെ തീരുമാനം കണ്ട് ജയിൽ സൂപ്രണ്ട് വർമ്മ സാർ ആണ് ഒരു കത്തും തന്ന് എന്നെ അങ്ങോട്ട് വിടുന്നതും.അവർ അല്പം ക്ലോസ്സ് ആണെ.ആ റെക്കമന്റെഷനിൽ കിട്ടിയതാണ് സാറെ.”

“അല്ല……ഹോസ്പിറ്റലിൽ നിന്ന് മാലിന്യം നീക്കുന്നത് പോട്ടെ,ഞാൻ സമ്മതിക്കുന്നു.പക്ഷെ നിനക്ക് അകത്തെന്തു കാര്യം.ഹോസ്പിറ്റൽ ജീവനക്കാർ അല്ലെ അത് പുറത്ത് എത്തിച്ചു തരുന്നത്?”

“സാറെ….പറഞ്ഞത് ശരിയാണ്.ഒപ്പം ഒരു കാര്യം കൂടിയുണ്ട്,ജനറൽ ഹോസ്പിറ്റലിൽ സ്ഥലപരിമിതി കൊണ്ടും അതിനടുത്തു മാലിന്യം കൂട്ടിയിടാൻ ഒക്കാത്തതുകൊണ്ടും ദിവസേന രണ്ടു വട്ടം അവിടെ പോകാറുണ്ട്.അത് ഏകീകരിച്ചു വേഗം തീർക്കാൻ ഞങ്ങളിൽ ഒരാൾ അകത്തു പോകാറുമുണ്ട്.സാർ ഈ പറഞ്ഞ ദിവസം ഞാനാണ് പോയത്.
അതുകൊണ്ടു തന്നെ ഞാൻ ക്യാമറയിലും ആയി.ഇനി കൂടുതൽ അറിയാനുണ്ടേൽ സൂപ്രണ്ട് സാറിനെ വിളിച്ചു തിരക്കണം.”

ഇരുമ്പിന്റെ മറുപടികളിൽ നിന്നും ഒന്നും കിട്ടാതെവന്ന രാജീവ് തന്റെ അമർഷം ഭിത്തിയിലിടിച്ചാണ് തീർത്തത്.”അവനെയങ് ഇറക്കി വിടെടോ”കലിപ്പോടെ സൂരയുടെ മുഖം നോക്കാതെ രാജീവ് പറഞ്ഞു.

“അപ്പൊ പോട്ടെ സാറെ……തലയിലെ മുറിവിന്റെ വേദന മനസ്സിലുണ്ട് ട്ടാ….”

“പുന്നാര മോനെ ഇരുമ്പേ…..നീ ചുമ്മാ കേറി എനിക്കിട്ട് ഉണ്ടാക്കാൻ വരല്ലേ.
ഭൈരവന്റെ മരണത്തിന് നിനക്ക് പങ്കുണ്ടെങ്കിൽ,അതിനുള്ള തുമ്പ് വല്ലതും കിട്ടിയാൽ വരും ഞാൻ.അന്ന് ഇങ്ങനെയാവില്ല നിന്നോടുള്ള എന്റെ സമീപനം.”

“വെറുതെയാ സാറെ……ഈ തിളപ്പും

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025