Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 25

മാധവൻ വിറച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴും റപ്പായി അയാളെ വട്ടം പിടിച്ചിരുന്നു.

“റപ്പായിചേട്ടാ വിട്ടേര്……തല്ലട്ടെ.അത് സ്നേഹം കൊണ്ടാ….ഈ ലോകത്ത് ശംഭുനെ ശാസിക്കാനും ശിക്ഷിക്കാനും അവകാശമുള്ളയാളാ
ഇങ്ങ് വിട്ടേക്ക്….”മാധവനെ തടയാൻ പാടുപെടുന്ന റപ്പായിയോട് ശംഭു പറഞ്ഞു.

“കേട്ടില്ലെടോ മാപ്പിളെ അവന്റെ കോപ്പിലെ……എന്റെ കൈപിടിച്ചു കൊണ്ടുവന്നതാ ഇവനെ.ഇവനോട് ഇറങ്ങാൻ പറയണമെങ്കിലും,അതിന് അധികാരം എനിക്കെയുള്ളൂ.അപ്പഴാ
വല്ലോരും പറഞ്ഞതിന് രായ്ക്ക് രാമാനം ഇവൻ…..ഇവൻ കെട്ടിയ പെണ്ണൊരുത്തി അവിടെയുണ്ട്.ഇതു വരെ അതിന്റെ കണ്ണീരു തോർന്നിട്ടില്ല
ആ കണ്ണീരിന് ഇന്ന് സമാധാനം ഉണ്ടാക്കിയെ പറ്റൂ.”

“മാഷ് പറഞ്ഞത് ശരിയാ…..മാഷ് എന്നോട് ഇറങ്ങാൻ പറഞ്ഞിട്ടില്ല.
പക്ഷെ പറഞ്ഞത്……..”

“എടാ…..ഇന്നും തറവാട്ടിൽ എന്റെയാ അവസാന വാക്ക്, സാവിത്രിയുടെ
അല്ല.അതുകൊണ്ട് കൂടുതൽ ബലം പിടിക്കാതെ വന്നു വണ്ടിയിൽ കയറ്.”

“ഞാൻ ഇനി അങ്ങോട്ടേക്കില്ല മാഷെ.
ഒരിക്കൽ ഇറങ്ങിപ്പോകാൻ പറഞ്ഞ ഇടത്തേക്ക് എനിക്ക് വയ്യ.മാഷ് എന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് പറ്റില്ല മാഷെ.”

“ഒന്നങ്ങോട്ട് തരും ഞാൻ……മര്യാദക്ക്
വേഷം മാറി വാ.നിന്നെയും കൊണ്ടേ ഞാൻ പോകുന്നുള്ളൂ.അറിയാല്ലോ മാധവനെ.തീരുമാനിച്ചാൽ ഞാനത് നടത്തും.”

വിനോദിനോട് മുട്ടുന്നതുപോലെയല്ല മാധവനോട്.അതറിയുന്ന ശംഭു
കൂടുതൽ തർക്കിക്കാതെ മാധവനൊപ്പമിറങ്ങി.പക്ഷെ തറവാട്ടിലേക്കില്ല എന്നവൻ തീർത്തു
പറഞ്ഞു.വണ്ടിയിലേക്ക് കയറുമ്പോൾ കൃത്യമായി വിവരം വിളിച്ചറിയിച്ച വിനോദിനോടുള്ള നന്ദി മാധവൻ തന്റെ കണ്ണുകളാൽ അയാളെ അറിയിച്ചു.

“തന്നോടിനി പ്രതേകിച്ചു പറയണോ വണ്ടീലോട്ട് കേറാൻ…..”മാധവന്റെ ശബ്ദത്തിലെ ആജ്ഞാശക്തിക്ക് മുന്നിൽ റപ്പായി അനുസരണയുള്ള ആളായി.അവരെയും കൊണ്ട് ആ വാഹനം മുന്നോട്ട് കുതിച്ചു.
*****
“ചുരുക്കിപ്പറഞ്ഞാൽ സോമൻ ഊള ആയി.”മാധവന്റെ വായിൽ നിന്നും വീണ സത്യങ്ങൾ കേട്ട് വിഷണ്ണനായി വില്ല്യമിനൊപ്പം അയാളുടെ റൂമിലുള്ള ഗോവിന്ദിനെ പരിഹസിച്ചുകൊണ്ട്
വില്ല്യം പറഞ്ഞു.

“ഇനിയെന്താ നിന്റെ പ്ലാൻ?”വില്ല്യം ചോദിച്ചു.

“അതെ ദത്തുപുത്രൻ ആണ്.അതു കൊണ്ട് അവകാശം നിഷേദിക്കാൻ പറ്റില്ലല്ലോ.ഇനി അത് തന്നെ……”

“അതിന് നീ ജീവനോടെയിരുന്നാൽ
അല്ലെ?ഇതേ ചോദ്യം നീ എന്നോട് ചോദിച്ചതാണ്.”

“ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന് എന്ത് നോക്കാനാണ് വില്ല്യം.ഒന്നെങ്കിൽ വീഴണം,മറിച്ചായാൽ കിട്ടാനുള്ളതും നേടി രാജാവിനെപ്പോലെ വാഴും.”

“നിന്റെ ഈ സ്പിരിറ്റ്‌ ഞാൻ കളയുന്നില്ല.രണ്ടും കല്പിച്ചാണ് നീയെങ്കിൽ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025