Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 29

“ആരുടെ നെഞ്ചത്തോട്ടു കേറാന്ന് നോക്കി നടക്കുവാ നീ പന്ന…….”
പേടിച്ചു പിന്നിലേക്ക് ചാടിയ അയാൾ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി മുരണ്ടു.പക്ഷെ അയാളെ ഞെട്ടിച്ചു കൊണ്ട് ഒരു പെണ്ണാണ് ഇറങ്ങിയതും.

“ആഹാ…..കൊള്ളാല്ലോ……ആളെ കൊല്ലാൻ ഇറങ്ങിയെക്കുവാ?വന്നു വന്ന് വഴിയിലിറങ്ങി നടക്കാൻ വയ്യ എന്ന സ്ഥിതിയായി.”ആള് പെണ്ണാണെന്നറിഞ്ഞതും അയാൾ ഒന്നൂടെ ഉഷാറായി.പൈസയില്ലാതെ നിൽക്കുന്ന സമയം, ഒന്ന് പിഴിയാം എന്ന് കരുതിയ അയാൾ അവൾക്ക് നേരെ ശബ്ദമുയർത്തി.പക്ഷെ ഒരു ചെറുചിരിയോടെ അയാൾക്ക് അരികിലേക്ക് വരികയാണവൾ ചെയ്തത്.

അടുത്തെത്തിയ അവൾ അയാളുടെ തോളിൽ കൈവച്ചുകൊണ്ട് ചിരിച്ചതും അയാളൊന്നയഞ്ഞു തുടങ്ങി.

“ചേട്ടനെ എവിടെയൊക്കെ തിരക്കി.
ജോലിസ്ഥലത്തു തിരക്കിയപ്പോൾ അവിടെ വരുന്നില്ല എന്നറിഞ്ഞു.
വീട്ടിൽ ചെന്നപ്പഴോ അവിടെയുമില്ല.
തിരിച്ചു പോകുന്ന വഴിയാ കണ്ടത്.
എന്തായാലും വന്നത് വെറുതെ ആയില്ല.”

“നിങ്ങൾ എന്തിനാ എന്നെ തിരഞ്ഞ്?
ആരാ നിങ്ങൾ?”അവളുടെ കൈ വിടുവിച്ചുകൊണ്ട് അയാൾ ചോദിച്ചു.

“ഞാൻ ആരെന്നുള്ളതല്ല,എന്തിന് ചേട്ടനെ തിരക്കിവന്നു എന്നതിലാണ് കാര്യം.ഒന്ന് സംസാരിക്കണം,വണ്ടി
ഉണ്ട്.എന്നിട്ട് എവിടെയാന്നു വച്ചാൽ കൊണ്ടുചെന്നാക്കാം.”

“എന്തേലും ഉണ്ടേൽ ഇവിടെ വച്ചു മതി.”

“ഇവിടെവച്ചു പറയാൻ കഴിയാത്തത് കൊണ്ടല്ലേ ചേട്ടാ.ഒന്ന് സഹകരിക്ക്.
ഒന്നുല്ലെലും ഞാനൊരു പെണ്ണല്ലേ?
അതും ഒറ്റക്ക്.”

“ഒന്ന് പൊ കുഞ്ഞേ….കുറച്ചു ദിവസം
മുന്നേ ഇങ്ങനെയൊരു വണ്ടി വന്നു നിന്നതിന്റെ ക്ഷീണം മാറിയിട്ടില്ല.
അപ്പഴാ അടുത്തത്.”

“അറിഞ്ഞു,അതിന്റെ ബാക്കിയായിട്ട് പണി പോയത് മിച്ചം.വാട്ടീസിന് പോലും കാശില്ല.വീട്ടിലും അവസ്ഥ മോശം.കുറച്ചു സമയം എനിക്ക് തന്നാൽ അത് ചേട്ടനും ഗുണമുള്ള കാര്യവാ”

“ഇപ്പൊ ഒള്ള കൊണമൊക്കെ മതി.
ഇനിയൊരു പ്രശ്നം തലയിൽ കേറ്റി വക്കാൻ വയ്യ.എന്നെ ഒഴിവാക്കിവിട്”
അയാൾ ഒഴിയാൻ ശ്രമിച്ചു.

അവൾ പേഴ്‌സ് തുറന്നു.ഒരുകെട്ട്
രണ്ടായിരത്തിന്റെ നോട്ടെടുത്ത് അയാൾക്ക് നേരെ വീശി.അയാളുടെ മുഖം അല്പമൊന്ന് തെളിഞ്ഞു.പക്ഷെ
അതുപോലെ മങ്ങുകയും ചെയ്തു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025