വല്ലതും പറ്റിയാ ഈ വീണക്ക് ആരാ?”
“പറഞ്ഞാൽ നീ സമ്മതിക്കില്ല,
അല്ലെങ്കിൽ നിന്റെ ചേട്ടന്റെ ആൾക്കാർ എന്റെ പിറകെ കാണും. എന്റെ പെണ്ണിന് വേണ്ടി ആകുമ്പോൾ ഞാൻ ഒറ്റക്ക് മതി.അതാണതിന്റെ ശരി.”
“കൂടുതൽ ശരിയും ശരികേടും നോക്കണ്ട.ഇനി എന്താ വേണ്ടതെന്ന് എനിക്കറിയാം.ഇനി ശംഭുസിനെ ഒറ്റക്ക് വിട്ടാൽ…….എനിക്ക് പേടിയാ.
ഞാൻ സമ്മതിക്കില്ല.”
“അത് മോള് മാത്രം തീരുമാനിച്ചാൽ മതിയോ?”
“മതി……..ശംഭുന്റെ കാര്യം തീരുമാനിക്കുന്നത് വീണയാ.”
“ഏത് നേരത്താണോ ദൈവമെ?”
“ശംഭുസെ…….വേണ്ടാ……..”
“ഈ ദേഷ്യം ഒക്കെ കുറെ കണ്ടതാ”
“അധികം ഈ ചെക്കനോട് ദേഷ്യം കാണിക്കാൻ എനിക്ക് പറ്റില്ല.അതാ ശംഭുസിന് ഇത്ര നെഗളിപ്പ്.”
“അതെനിക്കറിയാല്ലോ.എന്നിട്ടെനിക്ക് മേടിച്ച ഷർട്ട് എന്തിയെ?”അവളെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചാണ് അവൻ അത് ചോദിച്ചതും.
“ആര്…….ആര് വാങ്ങിച്ചു.എന്റെ കൂടെ വരാത്തയാൾക്ക് ഞാൻ എന്തിനാ ഓരോന്ന് വാങ്ങുന്നെ?”
“കൂടെയില്ലെന്ന് ആരാ പറഞ്ഞത്.
ഗായത്രിയെ വലിച്ചുകൊണ്ട് തിരികെ പോയതും,ബില്ലിങിൽ ടീച്ചറ് കലിപ്പ് കാണിച്ചതും ഞാൻ അറിയില്ലെന്നാ?”
“അപ്പൊ………?”
“മാളിൽ എന്റെ പെണ്ണിന് പിറകെ ഞാനും ഉണ്ടായിരുന്നു.അടുത്ത് വന്നില്ല എന്ന് മാത്രം.”
“ദുഷ്ടൻ,എന്നിട്ട് ഒരാവശ്യം വന്നപ്പൊ തിരിഞ്ഞു നോക്കിയതുമില്ല,ഓരോന്ന് കാണിച്ചുവക്കുകയും ചെയ്തോളും.
ഇനി ഇതിന്റെ ബാക്കി എന്തൊക്കെ കാണണം ദൈവമെ…..”ആ മുറിഞ്ഞു കിടക്കുന്ന കയ്യിൽ നോക്കിയാണ് അവൾ പറഞ്ഞത്.
“ഒന്നും വരില്ല………ലിഫ്റ്റിലേക്ക് ഓടി വന്നതാ.അപ്പോഴേക്കും അത് വിട്ടു പോയി.താഴെ എത്തിയപ്പോൾ മാഷ് നിങ്ങളെ കണ്ടിരുന്നു.പിന്നീട് ഞാൻ സലീമിന്റെ പിറകെ കൂടി,എന്റെ പെണ്ണിനെ തൊട്ട അവനുള്ള സമ്മാനം കൊടുക്കാൻ…….”അവന്റെ
കണ്ണിൽ കനലെരിയുന്നതവൾ കണ്ടു.
