Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 36

“താനിങ്ങനെ ഡെസ്പ് ആവല്ലേടൊ. ഇതൊരു വെല്ലുവിളിയാണ്.തനിക്ക് എതിരെ നിൽക്കുന്നവൻ ഒരു ചെക്ക് ചെക്ക് വച്ചു.അത് പൊളിക്കാനുള്ള വഴി നോക്കുക,അത്രതന്നെ.
എന്തായാലും അവന് പിടിവീഴുമ്പോൾ എന്നെയുമൊന്ന് അറിയിക്കണം.”
ആ ഉദ്യോഗസ്ഥൻ പോകാനിറങ്ങി.

“പിന്നെ…….വിശദമായ റിപ്പോർട്ട്‌ രണ്ട് ദിവസമെടുക്കും.എന്നാലും ചില നിഗമനങ്ങൾ വൈകിട്ട് അഞ്ചിന് മുൻപ് മെയിൽ ചെയ്യാം.”എന്ന് ഉറപ്പ്‌ കൊടുത്തിട്ടാണ് വിദഗ്ദ്ധ സംഘമവിടെ നിന്ന് പോയത്.

“എലുമ്പൻ വാസു…..അവൻ പണി തന്നല്ലോടൊ.”അവരെ യാത്രയയച്ചു തന്റെ മുറിയിലേക്ക് കയറവെ രാജീവ്‌ പത്രോസിനോട്‌ പറഞ്ഞു.

“ഇനി എങ്ങനെയാണ് സർ…….?”
നിരാശ നിറഞ്ഞ മുഖഭാവം കണ്ട് പത്രോസ് ചോദിച്ചു.

“എനിക്ക് തോറ്റു പിന്മാറാൻ കഴിയില്ല പത്രോസേ.എനിക്ക് മുന്നോട്ട് പോയെ പറ്റൂ.ഒരു വഴി കണ്ടുപിടിക്കണം.

പിറകോട്ട് ചിന്തിക്കുമ്പോൾ ഒന്നുറപ്പ്,
ചിത്രയെ അവഗണിച്ചത് നമുക്ക് എതിരായി.എങ്ങനെയും അവളെ നമ്മുടെ കൂടെ നിർത്തണമായിരുന്നു.
സുരയുടെ തടവിലാണെന്ന് നമുക്ക് അറിയാമായിരുന്നിട്ടും അവളെ ഊരിയെടുക്കാനുള്ള തീരുമാനം ഒന്ന് വൈകിച്ചതാണ് പത്രോസേ ഈ തീ പിടുത്തത്തിൽ എത്തിനിൽക്കുന്നത്.
പരാതിയുണ്ടായിരുന്നിട്ട് പോലും അത് വൈകിച്ചതാണ് നമുക്ക് പറ്റിയ അബദ്ധം.

ആ അവസരം മാധവൻ തനിക്ക് അനുകൂലമാക്കി.അവളുടെ പരാതി പിൻവലിച്ചതും എന്തിന് പുതിയ പരാതിപോലും ഇങ്ങനെയൊരു ദിവസത്തിന് മുന്നോടിയായിരുന്നു.
കൂടാതെ അവൾ വന്ന് ചൊറിയുക കൂടി ചെയ്തപ്പോൾ വാസുവിനെ പൊക്കുന്നതിൽ വരെ കാര്യങ്ങൾ ചെന്നുനിന്നു.ആ ആവേശമവളുടെ
കാര്യത്തിൽ കാട്ടിയതുമില്ല.

ഇന്നലെ ഇവിടെ നടന്നത് മാധവന്റെ തീരുമാനമാണ് പത്രോസേ.”

“ഇനി എങ്ങനെ?എന്താ സാറിന്റെ മനസ്സില്?”

“ഒന്നുറപ്പ്………ഇന്ന് ചിലർക്കിവിടെ സസ്‌പെഷൻ അടിച്ചുകിട്ടും.എന്നെ മാറ്റിനിർത്തിയെന്നുമിരിക്കാം.പക്ഷെ ഇത്രയൊക്കെ മിനക്കെട്ടിട്ട് അങ്ങനെ പിന്മാറാൻ വയ്യടൊ.ഇന്ന് വൈകിട്ട് വരെ സമയമുണ്ട്,അത് നാളെ രാവിലെവരെയൊന്ന് നീട്ടിക്കിട്ടിയാൽ
ഒരു അറ്റ കയ്യുണ്ട്.പിടിച്ചു നിൽക്കണ്ടെ പത്രോസ് സാറെ.”

എന്തോ തീരുമാനിച്ചുറപ്പിച്ചായിരുന്നു രാജീവന്റെ വാക്കുകൾ.പത്രോസിനും അത് മനസിലായി.”കുറച്ചുനേരം ഒന്ന് ഒറ്റക്കിരിക്കണം”എന്ന് രാജീവൻ പറഞ്ഞു.ഒന്ന് ശാന്തമാവട്ടെ എന്ന് കരുതി പത്രോസ് അയാളെ മുറിയിൽ വിട്ട് പുറത്തെക്കിറങ്ങി.
*****
വിക്രമൻ റപ്പായിയുടെ വീടിന് മുന്നിൽ വണ്ടിയൊതുക്കിനിർത്തി.ഉച്ചമയക്കം കഴിഞ്ഞു വൈകിട്ട് തന്റെ പതിവ് കറക്കത്തിനായി വീട് പൂട്ടിയിറങ്ങുന്ന സമയം തീരെ പരിചയം ഇല്ലാത്ത ഒരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ട
റപ്പായി അതാരെന്നറിയാൻ ഒന്ന് സൂക്ഷിച്ചു നോക്കി.പരിചയം ഇല്ലാത്ത ആരോ ആണ്,ജീപ്പിൽ നിന്ന് ഇറങ്ങിയ വിക്രമനെ കണ്ട് റപ്പായി മനസ്സിലോർത്തു.ഒപ്പം ആരിത്?,
എന്തിനിവിടെ?എന്നുള്ള ചോദ്യങ്ങളും.

കൃത്യസമയം തന്നെ,റപ്പായിയെ കണ്ട് വിക്രമൻ മനസ്സിലോർത്തു.തനിക്ക് വേണ്ടുന്ന വിവരങ്ങൾ നൽകാൻ ആരുണ്ട് എന്ന് ചിന്തിച്ചുകൂട്ടുന്ന സമയമാണ് രാജീവൻ വിക്രമനെ ഫോണിൽ ബന്ധപ്പെടുന്നത്.

“അത്യാവശ്യമാണ്,ഒന്ന് കാണണം”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025