അത്ര നേരമുള്ള സംഭാഷണത്തിൽ നിന്നും ശംഭു അറിഞ്ഞുതുടങ്ങിയിട്ടില്ല എന്നും അവന്റെ മനസ്സിൽ തനിക്ക് ഗുണമാകുന്ന രീതിയിൽ ഒരു തീപ്പൊരി ഇടാൻ കഴിഞ്ഞു എന്ന വിശ്വാസത്തിലുമാണ് അയാൾ ആ മുറി വിട്ടത്.
*******
രുദ്രയെ കാത്തിരിക്കുകയായിരുന്നു കത്രീന.വേണ്ടത് കിട്ടിയ ഭാവം. അവളുടെ കണ്ണുകൾക്ക് പതിവിൽ കൂടുതൽ തിളക്കം.
വന്നു കയറിയപ്പോഴെ രുദ്രയത് തിരിച്ചറിഞ്ഞു.ചിത്ര ഭയപ്പാടോടെ ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട്.
രുദ്ര പതിയെ ചിത്രക്കരികിലേക്ക് വന്നു.
“എന്ന് തുടങ്ങി മാധവനുമായുള്ള കച്ചവടം?”കടുപ്പിച്ചാണ് രുദ്ര ചോദിച്ചത്.
പക്ഷെ ചിത്ര മറുപടിയൊന്നും നൽകിയില്ല.മുഖം കുനിച്ചുതന്നെ ഇരുപ്പ് തുടർന്നു.
“ദേ…..നോക്ക്,നിന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയിലാണ് നിന്റെ മൗനം എങ്കിൽ അത് വെറുതെയാണ്. നീ പോലുമറിയാതെ നിന്നിൽ നിന്ന് ഇത്രയൊക്കെ കിട്ടിയെങ്കിൽ
ബാക്കി പറയിക്കാനും എനിക്കറിയാം.”ചിത്രയുടെ മൗനം കണ്ടു കലിപൂണ്ട കത്രീന അവൾക്കെതിരെ കയ്യോങ്ങിക്കൊണ്ട് പറഞ്ഞു.
അതുകണ്ട് ചിത്രയൊന്ന് പിന്നോട്ട് വലിയുകയും ചെയ്തു.
പക്ഷെ അപ്പോഴും അവൾ ഉത്തരം പറയാൻ കൂട്ടാക്കിയില്ല.
പെട്ടിരുക്കുമ്പോഴും ചിത്രയുടെ മുഖത്തെ ആത്മവിശ്വാസം രുദ്രയെ ചൊടുപ്പിച്ചു.അവൾ നിന്ന് വിറക്കാൻ തുടങ്ങി.കലിപൂണ്ട രുദ്ര തന്റെ കയ്യിൽ കിട്ടിയ കത്തിയെടുത്ത് ചിത്രയുടെ തുടയിൽ ആഞ്ഞുകുത്തി.
ചിത്രയുടെ നിലവിളി അവിടെ ഉയർന്നുകേട്ടു.
“ഇനിയും നീ പറഞ്ഞുതുടങ്ങിയില്ലെങ്കിൽ എന്റെ അടുത്ത കുത്ത് നിന്റെ കഴുത്തിലായിരിക്കും.”രുദ്ര ചിത്രയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
ചിത്ര ഭയന്നുതുടങ്ങിയിരുന്നു.
അവൾ പറഞ്ഞുതുടങ്ങി.
“എന്റെ പാർട്ട്ണറാണ് മാധവൻ.
ബ്ലു ഫിലിം നിർമ്മാണത്തിൽ മാത്രമല്ല,മാധവന്റെ സ്ഥാപനങ്ങളിൽ എനിക്ക് ചെറിയൊരു ഓഹരിപങ്കാളിത്തവുമുണ്ട്.”
“മാധവന് എന്താണിതിൽ ഇത്ര താത്പര്യം?”
“പണം തന്നെയാണ് താത്പര്യം.
ഞങ്ങൾ പരിചയത്തിലായിട്ട് വർഷം പത്തു കഴിഞ്ഞു.അന്നേ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.അന്നും ഇന്നും എനിക്കു കുട്ടികളോടാണ് താത്പര്യവും.
എന്റെ തലവിധിയെന്ന പോലെ ആദ്യമായി പിടിക്കപ്പെട്ടു.ലോക്ക് അപ്പിൽ കിടക്കുകയായിരുന്നു ഞാൻ.പുറത്ത് എനിക്കെതിരെ കുറച്ചാളുകൾ ബഹളം വക്കുന്നു.
