Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 12

സംസാരിച്ച് തിരിഞ്ഞപ്പോള്‍ മുമ്പില്‍ ഷാരോണ്‍!
റോയി വിറങ്ങലിച്ചു നിന്നു.
അവളുടെ ഉയര്‍ത്തിയ കൈയ്യിലെ മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ വീഡിയോയുടെ റിക്കോഡിംഗ് മോഡ്.
റോയി ചിരിക്കാന്‍ ശ്രമിച്ചു.
“അല്ല …ശാരോണോ….?”
മൊബൈല്‍ ഓഫ് ചെയ്ത് വിളറിയ ചിരിയോടെ അവന്‍ ചോദിച്ചു.
“ശാരോണല്ല ഷാരോണ്‍…”
കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ നിറച്ച് അവള്‍ പറഞ്ഞു.
“ചൂണ്ട…വലിയ മീനുകളെ പിടിക്കാന്‍ ഇര കോര്‍ക്കാനുള്ള ചൂണ്ട….”
“ഷാരോണെ…”
അവന്‍ അവളുടെ നേരെ അടുത്തു.
“ഞാനത് തമാശക്ക്….നീയാ മൊബൈല്‍ ഇങ്ങ് താ..നീയെന്നാ ജേണലിസം പഠിക്കുവാണോ?”
“ഈ മൊബൈലോ?”
പരിഹാസം നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“നെനക്ക് തരാനോ….? അതിനാണോ കഷ്ട്ടപ്പെട്ട് ഇതൊക്കെ ഞാന്‍ ഷൂട്ട്‌ ചെയ്തെ?”
തോളില്‍ തൂങ്ങുന്ന ബാഗില്‍ മൊബൈല്‍ വെച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“അത് വെച്ച് നീയെന്നാ ചെയ്യൂന്നാ?”
“ഞാനെന്നാ ചെയ്യാനാ?”
പരിഹാസ സ്വരത്തില്‍ അവള്‍ തുടര്‍ന്നു.
“ഞാന്‍ ഒരു പാവം ആദര്‍ശവാനായ മുഖ്യമന്ത്രീടെ പാവം മോള്….പക്ഷെ പാവമല്ലാത്ത ഒരാള് ഇപ്പം സിറ്റീലൊണ്ട്. റഫീക്ക് ജാവേദ്. ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍. ആള് അത്ര പാവമൊന്നുമല്ലന്ന്‍ മുക്കുവന്‍….അല്ല മീന്‍ പിടുത്തക്കാരെ നമ്മള്‍ മുക്കുവനിന്നല്ലേ വിളിക്കുന്നെ? അതെ മുക്കുവനറിയാല്ലോ? രണ്ട് മുഖ്യമന്ത്രിമാര്…മൂന്ന്‍ കേന്ദ്ര മന്ത്രിമാര് …..ടോപ്പ് ബ്രാസ് ബ്യൂറോക്രാറ്റ്സ്…അങ്ങനെ കൊറേ ഇനങ്ങളെ രജിവെപ്പിച്ച ഡെപ്പ്യൂട്ടി എഡിറ്റര്‍…അയാടെ കയ്യിലെത്തും ഈ മൊബൈല്‍….”
“ഷാരോണെ…നീ കളിക്കരുത്….ആ മൊബൈല്‍ ഇങ്ങ് താടീ…”
“അല്ലടാ…ഞാന്‍ കളിക്കുവാ…നെനക്കൊന്നും അറിയാത്ത കളി…”
സ്വരത്തില്‍ മൂര്‍ച്ച കൂട്ടി ഷാരോണ്‍ തുടര്‍ന്നു.
“നെനക്കറിയോ…നീ ദുഷിച്ച് പറഞ്ഞ നന്ദകുമാര്‍ സാറാ…നിന്നെ മിസ്സ്‌ ചെയ്യരുതെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ഇപ്പം പറഞ്ഞുവിട്ടെ. നീയുവായി ഒള്ള ബന്ധം തകരരുതെന്നു പറഞ്ഞ്….എന്നിട്ട് ഓടിവന്നപ്പം നീ…!! ഈശോയേ…ഇത്ര വൃത്തികെട്ടവനാ നീയെന്ന് എനിക്കറിയാന്‍ പറ്റീല്ലോ…”
“അയാള് ഇങ്ങോട്ട് നിന്നെ പറഞ്ഞുവിടാന്‍ അയാള് ആരാടീ നിന്‍റെ?”
അവന്‍ കയര്‍ത്തു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025