Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 6

ശ്യാമ: മം…എങ്കിൽ വിളി😌…

അഭി: മം ശരി…

ശ്യാമ ഫോൺ സൈലൻ്റിൽ ആക്കി അഭിയുടെ കോൾ വരുന്നത് നോക്കി ഇരുന്നു…കോൾ വന്നതും ആദ്യത്തെ റിങ്ങിൽ തന്നെ ശ്യാമ അതെടുത്ത് സൗണ്ട് മ്യൂട്ട് ചെയ്ത ശേഷം “ഒന്നും മിണ്ടരുത്” എന്ന് ആംഗ്യം കാണിച്ചു…അഭി അതിനു തല ആട്ടിയ ശേഷം ശ്യാമയെ നോക്കി തന്നെ കിടന്നു…

ശ്യാമ അഭി തന്നെ നോക്കി കിടക്കുന്നത് ആസ്വദിച്ച് ടിവി യും കണ്ട് ഇടയ്ക്കിടെ പ്രദീപിനെയും ശ്രദ്ധിച്ച് അവിടെ ഇരുന്നു…

കുറച്ച് മിനുട്ടുകൾക്ക് ശേഷം ശ്യാമയുടെ ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി ഒരു കൈ പൊക്കി വീശി കാണിക്കുന്ന അഭിയെ കണ്ട് ശ്യാമ അവനോട് “എന്താ…” എന്ന് ആംഗ്യത്തിൽ ചോദിച്ചു…അഭി അവൻ്റെ കൈ ശ്യാമയുടെ മുലയിലേക്ക് ചൂണ്ടി “കാണിക്ക്” എന്ന് ചുണ്ടനക്കി…

അത് മനസ്സിലാക്കിയ ശ്യാമ “പോടാ” എന്ന് പറഞ്ഞ് പറ്റത്തില്ല എന്ന് തലയാട്ടി…

അത് കണ്ട അഭി “മുഴുവൻ പൊക്കി കാണിക്കാൻ അല്ല പറഞ്ഞത്” എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു…അഭി പറഞ്ഞത് മനസ്സിലാക്കിയ ശ്യാമ പിന്നെങ്ങനെ എന്ന രീതിയിൽ”പിന്നേ?…” എന്ന് ചുണ്ടനക്കി കൈ കൊണ്ട് വീണ്ടും ആംഗ്യം കാണിച്ചു…

അഭി അവൻ്റെ ഇടതു കൈ അവൻ ഇട്ടിരുന്ന ബനിയൻ്റെ കഴുത്തിലേക്ക് കൊണ്ടുപോയി അത് വലിച്ചു താഴേക്ക് കാണിച്ചു…

അഭിയുടെ പ്രവർത്തി കണ്ട ശ്യാമക്ക് തൻ്റെ മുലച്ചാൽ കാണിക്കാൻ ആണ് അഭി പറയുന്നതെന്ന് മനസ്സിലായി…

അത് മനസ്സിലാക്കിയ ശ്യാമ അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് “പോടാ കൊതിയാ…” എന്ന് മെല്ലെ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025