Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമമോഹനം 1

“സിന്ധുമേഡം അറിഞ്ഞാലും ഒന്നും പറയാൻ പോകുന്നില്ല”

“നീ വാണി ഇട്ടിട്ട് പോയ ഗ്യാപ്പ് ഫിൽ ചെയ്യാൻ ആദ്യം കിട്ടിയ എന്നെ ഉപയോഗിക്കുന്നതല്ലേ”

“അല്ലേയല്ല”

“ഒരാഴ്ച കൊണ്ട് നീ എന്നെപറ്റി എന്തറിഞ്ഞു..”

“എനിക്കൊന്നും അറിയില്ല. നീ പറഞ്ഞതല്ലാതെ..”

“പിന്നെ എന്നെ പ്രേമിക്കാനുമ്മാത്രം എന്തടുപ്പമുണ്ട് നിനക്ക്?”

“ഞാൻ കരഞ്ഞപ്പോൾ നീയെന്നെ ചേർത്ത് പിടിച്ചതാണ്. വഴിയിൽ നിന്ന എന്നെ നീയാണ് ഇവിടെ കൊണ്ടുവന്നത്. നീയെന്നോട് പെരുമാറിയപോലെ ആരും എന്നോട് പെരുമാറിയിട്ടില്ല. നീ ആശ്വസിപ്പിച്ചതുപോലെ ആരും എന്നെ ആശ്വസിപ്പിച്ചിട്ടില്ല, നിന്നോട് പറഞ്ഞതൊന്നും ഞാൻ മറ്റാരോടും പറഞ്ഞിട്ടുമില്ല. ശ്യാമാ, ഞാൻ ആരെയും നിന്നെവച്ച് റീപ്ലേസ് ചെയ്യാനല്ല ഞാൻ ശ്രമിക്കുന്നത്.. ഞാൻ നിന്നെ കണ്ടെത്തി, നിനക്കൊപ്പം ഞാൻ ഒരു ഭാവി ആഗ്രഹിക്കുന്നുണ്ട്. അത് എവിടെച്ചെന്ന് നിൽക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല, പക്ഷേ ഇത്രയുമടുത്ത് കിട്ടിയിട്ട് നിന്നെ ഞാൻ വിട്ടുകളയില്ല.. അത് ചെയ്താൽ പിന്നെ എനിക്കെന്താണ് ബാക്കിയുള്ളതെന്ന് എനിക്കറിയില്ല. ”

ശ്യാമ ഒന്നും പറഞ്ഞില്ല.  അവൾ എൻ്റെ മുഖത്തേയ്ക്ക് അല്പസമയം നോക്കിനിന്നു.

“സിന്ധു മേഡത്തിന് ഒറ്റനോട്ടത്തിൽ എൻ്റെ കാര്യം മനസ്സിലായെന്ന് എന്നോട് പറഞ്ഞതാണ്. എന്നെ കുറ്റപ്പെടുത്തുകയോ മോശക്കാരിയായി കാണുകയോ ഒന്നും മേഡം ചെയ്തിട്ടില്ല. മേഡം ശ്യാമയുടെ സന്തോഷത്തിൽ കൂടുതൽ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെന്നും എനിക്ക് തോന്നുന്നില്ല..”

“പല്ലവീ, ഞാൻ.. ഞാൻ വളരെ കൺഫ്യൂസ്ഡ് ആണ്.. ഞാൻ സമ്മതിക്കുന്നു, നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിക്കുന്നതും ആണ്.. പക്ഷേ ഞാൻ എവിടെ, നീ എവിടെ, എൻ്റെ അതിമോഹം അല്ലേ ഇതൊക്കെ എന്ന് ഓർത്ത്.. ഞാനിതുവരെ ആഗ്രഹിച്ചവരൊന്നും എൻ്റെ നിലയിലുള്ളവർ അല്ലായിരുന്നല്ലോ എന്നോർത്ത്.. ഇനിയും സങ്കടപ്പെടാൻ എനിക്ക് വയ്യാത്തത് കൊണ്ട്.. നീയിവിടെ ഒരാഴ്ചപോലും നിൽക്കുമെന്ന് ഞാൻ കരുതിയതല്ല, ഇന്ന് നീയെനിക്ക് ഡ്രെസ്സ് വാങ്ങി വന്നപ്പോൾ.. എന്നോട് ആരും ഇത്ര നൈസായി പെരുമാറിയിട്ടില്ല, എനിക്കിതൊന്നും ശീലമില്ല..”

ഞാൻ കൈനീട്ടി ശ്യാമയുടെ കവിളിൽ നിന്നും കണ്ണീർ തുടച്ചു. അവൾ കൈ നീട്ടി എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ ഒരുപാട് സമയം കെട്ടിപ്പിടിച്ച് നിന്നു. പിന്നെ ശ്യാമ എൻ്റെ നെറ്റിയിൽ ചുംബിച്ചു.

“കാര്യമൊക്കെ ശരി, ഭർത്താവ് ഞാൻ തന്നെ ആയിരിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025