Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ

അച്ഛന് റബ്ബർ എസ്റ്റേറ്റൊക്കെയുണ്ടേ. കാര്യം എന്റെ വീട്ടിലൊരു കാർ ഉണ്ടെങ്കിലും ശാലിനിക്ക് ഓടിക്കാനൊന്നും അറിയില്ല. ഒട്ടു പഠിക്കാൻ താല്പര്യോമില്ല. അതു കൊണ്ട് ഇതു പോലെ വരുമ്പോഴും പോകുമ്പോഴും ഞാൻ സൂരജിനെ വിളിക്കും. അവൻ കാറെടുത്ത് വരും ” സനൂപ് വിശദീകരിച്ചു.

അപ്പോഴേക്കും സൂരജ് കാറുമായെത്തി.

” ചേച്ചി പുറകിൽ കയറിക്കോ. ഞാൻ മുന്നിലിരുന്നോളാം ” സനൂപ്.

സൂരജും സനൂപും കൂടി ലഗേജൊക്കെ ഡിക്കിയിലാക്കി. പിന്നെ ഇരുവരും മുന്നിൽ കയറി.

” മാഡത്തിന് എന്തേലും വാങ്ങുകയോ മറ്റോ വേണോ “

റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും നാഷണൽ ഹൈവേയിലേക്കു കയറവേ സൂരജ് ചോദിച്ചു.

” അയ്യോ ! എന്നെ മാഡമൊന്നും വിളിക്കേണ്ടാ… ചേച്ചീന്നു വിളിച്ചാ മതി “

” ഞാനൊരു റെസ്പക്റ്റിനു വിളിച്ചതാ…” സൂരജ്.

” എടാ ഇതു കളക്ടറൊന്നുമല്ല മാഡമെന്നു വിളിക്കാൻ. കണ്ട കാട്ടുകഴുതേയൊക്കെ ആരാ മാഡമെന്നു വിളിക്കുന്നത് ” സനൂപ് കളിയാക്കി.

” പോടാ കൊരങ്ങാ. കഴുത നിന്റെ മറ്റേവള്..”
ആനി കൈ നീട്ടി അവന്റെ തലയിൽ കിഴുക്കി…

” ഹഹാ… അടിക്കാൻ വടി കൊടുക്കുമ്പം മുള്ളു ചീകീട്ടു കൊടുക്കെടാ…” സൂരജ് ചിരിച്ചു.

ഉച്ച കഴിഞ്ഞതു കൊണ്ട് റോഡിലും കാര്യമായ തിരക്കില്ല.

” ഒത്തിരി ദൂരമുണ്ടോ സനൂപേ “

” കൃത്യം പറഞ്ഞാ അറുപത്തോമ്പതു കിലോമീറ്റർ. ഒരു ഒന്നേകാൽ മണിക്കൂറ്…”

” നിങ്ങളു വല്ലതും കഴിച്ചതാണോ ”
സൂരജ് ചോദിച്ചു.

” ട്രെയിനീന്നു ഉച്ചയ്ക്കു കഴിച്ചതാ. ഇനി വീട്ടിച്ചെന്നിട്ട്… ശാലിനി കപ്പപ്പുഴുക്കും മീൻകറീം ഉണ്ടാക്കീട്ടുണ്ട്. ഇവിടൊരാള് കോട്ടയം മീൻകറീന്നും പറഞ്ഞ് ചാകാൻ തൊടങ്ങീട്ടോണ്ട്…”

” കേട്ടോ ചേച്ചീ. അക്കാര്യത്തിൽ ഇവൻ ഭയങ്കര ഭാഗ്യവാനാ. ശാലിനി അടിപൊളി പാചകമാ. ശരിക്കും ആ മണിമലക്കാരുടെ പാചകവൈദഗ്ദ്ധ്യം… എറച്ചീം മീനുമൊക്കെ പക്കാ…”

” എന്നാ പറയാനാ ചേച്ചീ. എനിക്ക് ഇപ്പം ദേ ഒണക്ക ചപ്പാത്തീം പച്ചരീമൊക്കെ കഴിക്കാനാ വിധി…” സനൂപ് പരിതപിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025