Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 2

അതൊക്കെ ദേ നടന്നു. ബാക്കി കൂടി ഉടനെ നടക്കും അധികം താമസിക്കാതെ ഞാൻ ഇന്ന് എല്ലാ അർത്ഥത്തിലും എന്റെ അഖിക്കു അതായത് എന്റെ പുതിയ ഭർത്താവിന്റെ സ്വന്തം ആകാൻ പോകുന്നു. ഓർക്കും തോറും ദേഹം മുഴുവൻ കുളിരു കോരി രോമം എണിറ്റു നിൽക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞു ആദ്യരാത്രിക്ക് വേണ്ടി കാത്തിരിക്കുന്ന നവവധുവിനെ പോലെ എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്റെ ചുണ്ടിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിടർന്നു. അതു ഒരു വിധത്തിൽ ഞാൻ അവനിൽ നിന്നു മറച്ചു പിടിച്ചു. അങ്ങനെ ആഹാരം ഒക്കെ ചൂടാക്കി ഞങ്ങൾ ഒന്നിച്ചു ഡൈനിങ് ടേബിളിൽ കൊണ്ടു വെച്ചു കഴിക്കാൻ ഇരുന്നു.എന്നിട്ട് ഒരു പ്ലേറ്റിൽ ചോറ് വിളമ്പി കറി ഒഴിച്ചു കുഴച്ചു ഞാൻ വാരി അവന്റെ വായിലേക്ക് വെച്ചു. അവൻ അതു കഴിച്ചു. അങ്ങനെ ഓരോ തവണകളായി ഞാൻ അവനു ചോറ് വാരി കൊടുത്തു.ഇടയ്ക്ക് എപ്പോളോ ഞാൻ അവന്റെ വായിൽ വെച്ചു കൊടുത്ത ഉരുള നേരത്തെ ഞാൻ കടിച്ചുപറിച്ച അവന്റെ ചുണ്ടിലെ മുറിവിൽ തട്ടിയപ്പോൾ മുറിവിൽ എരിവ് പറ്റിയ നീറ്റലിൽ അവൻ ഒന്ന് പിടഞ്ഞു.അവൻ കുറച്ചു നിമിഷത്തേക്ക് ചോറ് മതി എന്ന് കൈ ഉയർത്തി കാണിച്ചു.എനിക്ക് അതു കണ്ടു സങ്കടം സഹിച്ചില്ല. ഞാൻ കാരണം അല്ലേ പാവം ഇപ്പോൾ ഇങ്ങനെ….????? ഞാൻ രണ്ടും കല്പിച്ചു അവന്റെ ചുണ്ടിൽ എന്റെ നാവു നീട്ടി കുറെ നേരം നക്കി ആ എരിവ് എന്റെ വായിലേക്ക് വലിച്ചെടുത്തു. അവനു സമാധാനം ആയോ എന്നെനിക്ക് ഉറപ്പില്ല. എങ്കിലും അവൻ വീണ്ടും ചോറ് കഴിക്കാൻ തുടങ്ങി.ഇടയ്ക്ക് എന്റെ വിരലിൽ ഓരോ കുഞ്ഞ് കടികൾ ഏൽപ്പിക്കാനും അവൻ മറന്നില്ല.അതോടെ എനിക്ക് ഒരു ചെറിയ സമാധാനം ആയി.അങ്ങനെ ഞാൻ വാരി കൊടുത്തത് മുഴുവൻ കഴിച്ചു അവന്റെ വയർ നിറഞ്ഞെന്നു അവൻ പറഞ്ഞപ്പോൾ അവനോടു കൈ കഴുകി വരാൻ പറഞ്ഞിട്ട് ആ പ്ലേറ്റിൽ തന്നെ കുറച്ചു ചോറ് കൂടി ഇട്ടു ഞാനും കഴിക്കാൻ തുടങ്ങി .പെട്ടെന്ന് കൈ കഴുകി വന്ന അവൻ എന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി. ഞാൻ നോക്കിയപ്പോൾ അതിൽ നിന്നു കുറച്ചു ചോറെടുത്തു കറി കൂട്ടി കുഴച്ചു അവൻ എന്റെ വായുടെ നേരെ നീട്ടി. അതുവരെ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ വീണ്ടും നീട്ടിയപ്പോൾ ഞാൻ വായ തുറന്നു. എന്റെ വായിലേക്ക് അവൻ ഓരോ ഉരുളകളായി ചോറ് വാരി തന്നു. അവന്റെ ആ സ്നേഹവും കരുതലും കണ്ടു എന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു. അതു അവൻ കാണാതെ പാടു പെട്ടു ഞാൻ മറച്ചു പിടിച്ചു. അങ്ങനെ അവൻ വാരിത്തന്നത് മുഴുവൻ ഞാൻ കഴിച്ചു.പ്ലേറ്റ് കാലി ആയതും ഞാൻ ആ പ്ലേറ്റ് വാങ്ങി ബാക്കി പാത്രങ്ങൾ എല്ലാം എടുത്തു കൊണ്ടു കഴുകി വെക്കാനായി അടുക്കളയിലേക്ക് നടന്നു.അവൻ ആണെങ്കിൽ അപ്പോളേക്കും ഹാളിലേക്ക് പോയി TV ഓൺ ചെയ്ത് കണ്ടുകൊണ്ട് എന്നെയും കാത്തിരിക്കാൻ തുടങ്ങിയിരുന്നു.പാത്രം കഴുകുമ്പോൾ എന്റെ മനസ്സിലേക്ക് അവൻ കുറച്ചു മുൻപ് ചെയ്ത കാര്യങ്ങൾ ഓടി വന്നു. എന്റെ ആഗ്രഹം ആയിരുന്നു ഭർത്താവിന് എന്റെ കൈ കൊണ്ടു ഭക്ഷണം വാരി കൊടുക്കണം എന്നുള്ളത്. അഖിയിലൂടെ ഇന്ന് ആ ആഗ്രഹം നടന്നു. ഒപ്പം അവൻ എനിക്കും വാരി തന്നു. ഞാൻ അടുക്കളയിൽ നിന്നപ്പോൾ എല്ലാം എന്റെ കൂടെ വന്നു മുട്ടി ഉരുമ്മി നിന്നു എന്നെ തമാശകൾ പറഞ്ഞു ചിരിപ്പിച്ചു. സത്യം പറഞ്ഞാൽ ഞാൻ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല. ഇപ്പോൾ ആഗ്രഹിച്ചതിനും കൊതിച്ചതിനും അപ്പുറം ആണ് കിട്ടുന്നത്.ജീവിതത്തിലെ സുഖങ്ങൾ എല്ലാം അവസാനിച്ചു എന്ന് കരുതിയ എനിക്ക് ഇപ്പോൾ ദൈവം ആയിട്ട് കൊണ്ടു തന്നതാണ് ഇവനെ. ഇനി എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരാൻ പോകുന്നത് എന്റെ ഈ ഭർത്താവ് ആണ്.അവനെ ഇനി ഒരിക്കലും എനിക്ക് നഷ്ടപ്പെടരുതേ എന്നാണു ഇപ്പോൾ എന്റെ പ്രാർത്ഥന. ഈ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ കൊണ്ടു അവൻ എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഒരു ഭാഗം ആയി കഴിഞ്ഞത് പോലെ. പറിച്ചു മാറ്റുന്നത് പോയിട്ട് അങ്ങനെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അഥവാ ഇതൊരു സ്വപ്നം ആണെങ്കിൽ പോലും ഈ സ്വപ്നത്തിൽ നിന്നു ഒരിക്കലും ഉണരരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025