Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹനൊമ്പരം 2

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“ചേട്ടാ എനിക്ക് ഒരു ഗോൾഡ് കോയിൻ കോളേജിൽ നിന്നും കിട്ടി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ആയിട്ട്, പിന്നെ കോളേജിലെ സ്റ്റൈപ്പന്റും പിന്നെ ചേട്ടൻ തരുന്ന പൈസ യിൽ നിന്നും മിച്ചം വരുന്ന പൈസ കൊണ്ട് ഞാൻ ചേട്ടനു വേണ്ടി വാങ്ങിയതാ ഇത് ചേട്ടന്റെ ബർത്ത് ഡേ ക്കു വേണ്ടി “

അവൾ പറഞ്ഞു.

“എന്തിനാ പൊന്നു എനിക്ക് ഇതൊക്കെ? “

“എന്റെ ചേട്ടന് ഞാൻ അല്ലാതെ വേറെ ആർക്കാ വാങ്ങി കൊടുക്കാ”

“എന്നാലും നിനക്ക് കിട്ടിയ അവാർഡ് അതു നിന്റെ കഴുത്തിൽ അല്ലെ കിടക്കേണ്ടത് അല്ലാതെ ഒരു അർഹത യും ഇല്ലാത്ത എനിക്ക് എന്തിനാ ഇത് “

ഞാൻ പറഞ്ഞു.

“ചേട്ടന് അർഹത ഇല്ലെന്നോ , എന്നെ ഒരു നല്ല നിലയിൽ ആക്കാൻ ചേട്ടൻ എന്തോരം കഷ്ടപെടുന്നുടെന്നു എനിക്ക് നല്ലോണം അറിയാം, എനിക്ക് ഇത് കിട്ടിയതിനു കാരണക്കാരൻ എന്റെ ഈ നിൽക്കുന്ന ചേട്ടൻ ആണു . ചേട്ടന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ച് എനിക്ക് വേണ്ടി ചേട്ടൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ……. “

അവൾ അതു പറഞ്ഞു മുഴുവിച്ചില്ല.

അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

“എടീ പോത്തേ , ഞാൻ എന്ത് സ്വപ്നം മാറ്റിവെച്ചുനാ നീ പറയുന്നേ , എനിക്ക് ഒരെ ഒരു സ്വപ്നം മാത്രേ ഇപ്പോൾ ഒള്ളു അതു എന്റെ ഈ പൊന്നു സിനെ നല്ലോണം പഠിപ്പിച്ചു ഒരു നല്ല ഒരാളുടെ കൈ പിടിച്ചു ഏൽപ്പിക്കണം “

അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു .

കല്യാണം കാര്യം കേട്ടപ്പോൾ അവളുടെ മുഖത്തു കരച്ചിലിനിടയിലും ചെറു പുഞ്ചിരി വിടർന്നു.

“അതെ ഇത് നീ ഇട്ട് തരോ അതോ ഞാൻ ഇടണോ “

ഞാൻ ആ മാല കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു .

“ഞാൻ ഇട്ട് തരാം “

അവൾ അതും പറഞ്ഞു എന്റെ കൈയിൽ നിന്നും മാല വാങ്ങിച്ചു എന്റെ കഴുത്തിൽ ഇട്ട് തന്നു . ആ മാലയുടെ അറ്റത്തു ആലിലകണ്ണൻ ന്റെ ലോക്കറ്റ് ആയിരുന്നു ഉണ്ടായിരുന്നത്.

“പിന്നെ ചേട്ടാ , ഈ മാല അധികം നാൾ ചേട്ടന്റെ കഴുത്തിൽ ഇടാൻ കഴിയില്ല “

“അതെന്താ? “

“ഈ മാല എന്റെ നാത്തൂൻ വരുമ്പോൾ നാത്തൂന്റെ കഴുത്തിൽ ചേട്ടൻ മിന്നു കെട്ടുന്നതോടൊപ്പം ഇത് കെട്ടി കൊടുക്കണം.എന്റെ ഒരു ആഗ്രഹം ആണു. “

“അതിനു ഞാൻ കല്യാണം കഴിക്കേണ്ടേ? “

“പിന്നെ വേണ്ടേ, “

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025