Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി റൈഡർ 7

” അവൾ കുഞ്ഞയുടെ ആരാ…. ”

” മകൾ….. ”

” ആണല്ലോ…. അവളൊരു മകൻ ആയിരുന്നേൽ കുഞ്ഞാ ഇങ്ങനെ അവളെ കല്യാണം കഴിക്കാൻ ഫോഴ്സ് ചെയ്യുമോ….”

” ഇല്ല….. ”

” അതെന്തുകൊണ്ടാ……. ”

”  ഒരു ആണായിരുന്നു എങ്കിൽ അവനു സമയമാകുമ്പോൾ അവൻ തന്നെ പറയും…. അത്കൊണ്ട്…. ”

” ആണല്ലോ പിന്നെന്താ വത്യാസം…. കുഞ്ഞാ പെണ്ണായി പിറന്നു പോയാൽ ഈ ഡിപെൻഡിങ് എന്താ തലയിലെഴുത്തു വല്ലോം ആണോ…. അവൾ കുഞ്ഞയ്ക്കൊരു ഭാരമാണോ…… ”

”  ഒരിക്കലും അല്ല….. ”

” പിന്നെന്തിനാ ഒഴിച്ച് വിടാൻ നോക്കണേ… ഇതല്ലേ അവളുടെ വീട് ഇവടെ നില്കാൻ ആകില്ലേ അവൾ ആഗ്രഹിക്കുക….. ”

” പക്ഷെ മക്കളെ നമുക്കൊരു കടമ ഉണ്ടല്ലോ… പിന്നെ നാട്ടുകാർ… അവരൊക്കെ എന്ത് പറയും…. ”

” ഒന്നാമത്തെ കാര്യം നാട്ടുകാരല്ല അവളെ വളർത്തുന്നത് അത്കൊണ്ട് അത് പറയണ്ട…. പിന്നെ കടമ കടമ എന്തെന്നാൽ അവളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുക എന്നുള്ളതാണ്…. അവൾക്കു ടൈം ആയി എന്ന് തോന്നിയാൽ അവൾ കെട്ടട്ടെ കുഞ്ഞാ അതല്ലേ ശെരി…. പെണ്ണായാൽ അവളെ സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ നില്കാൻ പഠിപ്പിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്…. കുഞ്ഞാ ഇരുന്ന് അലോയ്ക്ക്… എന്നിട്ട് അവളോട് എന്താന്ന് വെച്ചാൽ പറയ്… എനിക്ക് ഇത്രേ പറയാൻ ഉണ്ടാർന്നുള്ളു… അവൾക്കിപ്പോ കെട്ടാൻ തീരെ ഇന്റെരെസ്റ്റ്‌ ഇല്ലാ അതാണ് സത്യം…..  പോട്ടെ ഞാൻ മുകളിൽ കാണും… ”

ഞാൻ പുറത്തിറങ്ങി….. എന്റെ ചുണ്ടിൽ മായാതെ ഒരു ചിരി തെളിഞ്ഞു കിടപ്പുണ്ടായിരുന്നു……

****************

” എന്തായി….. എന്ത് പറയാനാ എന്നെ ഓട്ടിച്ചു വിട്ടത്.,.. ”

”  ആഹ് മിക്കവാറും ന്തേലും ഒക്കെ നടക്കും….. ഒന്ന് തൊട്ട് അൻപത് വരെ  എണ്ണ്  വല്ലതും നടന്നാക്കുവാണേൽ അതിനുള്ളിൽ നടക്കണം ഇല്ലേൽ ചട്ടി….. ”

അവൾ പൊട്ടി ചിരിച്ചു….. വെറുതെ ആണെങ്കിലും അവൾ എണ്ണി തുടങ്ങി നാല്പത്തിഎട്ട്   എണ്ണി തീർന്നപ്പോഴേക്കും കുഞ്ഞമ്മ ‘മോളേ…. ‘എന്ന് നീട്ടി വിളിച്ചു കൊണ്ടുവന്നു……..  സംഭവവും സാഹചര്യവും മനസ്സിലാകിയ ഞാൻ അവിടുന്ന് പതുക്കെ സ്കൂട്ടായി റൂമിനു പുറത്തു വന്നു നിന്നു……

അഞ്ചു മിനിറ്റ് കഴിഞ്ഞു കുഞ്ഞമ്മ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് എന്റെ തോളിൽ തട്ടി പോയി…….

കുഞ്ഞമ്മ പോകുന്നത് നോക്കി കൊണ്ടിരിക്കെ  രണ്ട് കൈകൾ എന്നെ ചുറ്റിപ്പിടിച്ച് അകത്തേക്കിട്ടു.,…

” നീ ഇതെന്ത് മാജിക്കാ  ചെയ്തേ..,.”

”  എന്തേ എന്ത് പറഞ്ഞു ? ”

” എന്നോട് വന്ന് സ്നേഹത്തോടെ പറയാ നിനക്ക് ഇഷ്ടമുള്ളപ്പോൾ കെട്ടിയാൽ മതി ആദ്യം ഒരു ജോലിയൊക്കെ മേടിക്കാൻ നോക്കു എന്ന്…… ഇതെന്തു മറിമായം കുറച്ചു മുമ്പ് എന്നോട് ചാടിക്കടിക്കാൻ വന്ന ആളാ….. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025