കാവ്യ :അങ്കിൾ എന്തിനാ പോണേ? ഇവിടെ നിന്ന് കൂടെ..
അത് കേട്ടപ്പോൾ സുമിത്രയ്ക്ക് വല്ലാത്ത സന്തോഷം തോന്നി. അവൾക്ക് അയാളോട് ഇഷ്ടം തോന്നിയെങ്കിൽ അത് അവളോട് കാണിച്ച ഇഷ്ടം കൊണ്ട് അല്ലേ.
അച്ചായൻ :അങ്കിൾ പറഞ്ഞില്ലേ… മോൾടെ അചാച്ചിക്ക് അങ്കിളിനെ ഇഷ്ടം അല്ല..
കാവ്യ :ഞാൻ അച്ചാച്ചിയോട് പറയാം. ഞാൻ പറഞ്ഞാൽ അചാച്ചി കേൾക്കും പിന്നെ മോൾക്ക് എന്നും നല്ല കഥകൾ കേൾക്കാമല്ലോ..
അങ്ങനെ പറഞ്ഞപ്പോൾ അച്ചായൻ ഒന്ന് ഞെട്ടി കാരണം. മോൾ അറിയാതെ എങ്ങാനും ഏട്ടനോട് ഈ കാര്യം പറഞ്ഞാൽ പിന്നെ നടക്കുന്നത് പറയാതെ ഇരിക്കാൻ പറ്റില്ല. അവളുടെ ഹൃദയത്തിൽ വല്ലാത്ത വേദന തോന്നി.
അച്ചായൻ :ഞാൻ പറഞ്ഞില്ലേ മോളെ അങ്കിൾ വന്നത് പോലും അചാച്ചി അറിയരുത് അറിഞ്ഞാൽ പിന്നെ മോൾക്ക് ഈ കളിപ്പാട്ടവും കഥ പറഞ്ഞു തെരാനും ഒന്നും ആരും ഉണ്ടാവില്ല..
കാവ്യ :അയ്യോ അത് വേണ്ട, എന്നാൽ ഞാൻ അച്ചാച്ചിയോട് ഈ കാര്യം മിണ്ടില്ല..
അത് കേട്ടപ്പോൾ പെട്ടെന്ന് ഉണ്ടായ ടെൻഷൻ പെട്ടെന്ന് ഇല്ലാണ്ട് ആയി. അവൾ ഒരു ദീർഘ ശ്വാസം വിട്ടു.
അച്ചായൻ :മോൾക്ക് നാളെ സ്കൂളിൽ പോകണ്ടേ…
കാവ്യ :വേണ്ട അങ്കിളേ നാളെ അവധി അല്ലേ..
അച്ചായൻ :എന്നാലും സമയം കുറെ ആയില്ലേ മോള് ഉറങ്ങിക്കോ. ഒരുപാട് ഉറക്കം കളഞ്ഞാൽ അസുഖം പിടിക്കും..
കാവ്യ :ഞാൻ എപ്പോഴും ഈ സമയം ഒക്കെ കഴിഞ്ഞാ ഉറങ്ങുന്നത്..
അച്ചായൻ പറഞ്ഞത് എന്തിന് വേണ്ടി ആണെന്ന് സുമിത്രയ്ക്ക് മനസ്സിൽ ആയി പക്ഷേ കാവ്യ മോൾക്ക് അതിനുള്ള പ്രായം ആയിട്ടില്ലല്ലോ. സുമിത്ര വർഗീസ് അച്ചായന്റെ മുഖത്തു നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പാത്രങ്ങൾ ഒക്കെ കഴുകി വന്നിട്ടും കാവ്യ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ സുമിത്ര തലയിൽ കൈ വെച്ചു. കാവ്യ മോള് ഉറങ്ങാൻ ആയി കാത്തിരിക്കുന്ന അച്ചായനെ കണ്ടപ്പോൾ സുമിത്രയ്ക്ക് ചിരി അടക്കാൻ ആയില്ല. സുമിത്ര ചിരിച്ചപ്പോൾ കാവ്യ മോൾ സുമിത്രയോട് ചോദിച്ചു.
കാവ്യ :അമ്മ എന്തിനാ അങ്കിളിനെ നോക്കി ചിരിക്കുന്നത്..
സുമിത്ര :ഒന്നും ഇല്ല മോളെ ചുമ്മാ ചിരിച്ചത് ആണ്…
