Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വന്തം ശ്രീക്കുട്ടി

പക്ഷെ അടി കിട്ടിയതേ കാതടഞ്ഞ അവസ്ഥയിൽ ആയ ഞാൻ ഒന്നും കേട്ടില്ല..  ആദ്യമായി കിട്ടിയ അനുഭവത്തിന്റെ വിഷമത്തിനു മേൽ കണ്ണുനീർ വന്നു മൂടുന്നതിന് മുൻപ് ഞാൻ കണ്ടു മുറി വിട്ട് പുറത്തേക്ക് പോകുന്ന കിച്ചേട്ടനെ….  അന്നാദ്യമായി ആ മുറിയിൽ കിചേട്ടനില്ലാതെ ഞാൻ ഒരു രാത്രി കഴിച്ചു കൂട്ടി. മനസ്സും ശരീരവും പുകയുക ആയിരുന്നു.. തല്ലാൻ മാത്രം ഉള്ള തെറ്റൊന്നും ഞാൻ  ചെയ്തതായി എനിക്ക് തോന്നിയില്ല..  പിന്നെ എന്തിന് കിച്ചേട്ടൻ എന്റെ നേരെ കൈ ഉയർത്തി..?  വല്ലാതെ മനസ്സ് പിടഞ്ഞു.  അന്ന് രാത്രി കിച്ചേട്ടൻ ഒന്ന് എന്നെ തിരിഞ്ഞ് കൂടി നോക്കിയില്ല.   അത്രക്ക് അഹങ്കാരം പാടില്ലല്ലോ…അങ്ങേരെ ഒരു പാഠം പഠിപ്പിക്കണം എന്ന് കരുതി  തന്നയാണ് രാവിലെ തന്നെ വീട്ടിലേക്ക് പോന്നത്…..പക്ഷെ ദൈവം എന്നെ വീണ്ടും ഇവിടെ എത്തിച്ചു..  എന്റെ കിച്ചേട്ടന്റെ അരികിൽ തന്നെ… എല്ലാം ഇന്നോർക്കുമ്പോൾ ചിരിയാണ് വരുന്നത്.  എല്ലാം എന്റെ തെറ്റായിരുന്നു..  ആവശ്യമില്ലാത്തതു ചോദിച്ചിട്ടല്ലേ തല്ലു കിട്ടിയത്…  പാവം ആണെന്റെ കിച്ചേട്ടൻ എന്റെ കുറുമ്പും കുസൃതികളും ഇന്നും ഒരു പരാതിയും കൂടാതെ ആസ്വദിക്കുന്നുണ്ട്….

ശ്യേ….  ഓർക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു ..  എന്തിനോ വേണ്ടി ഒരു വഴക്ക്…  ഒന്നും വേണ്ടിയിരുന്നില്ല….. ഏറെ നേരം കിചേട്ടനോട് ചേർന്ന് ഞാൻ അങ്ങനെ കിടന്നു..

” കിച്ചേട്ടാ …. “.
” ഉം … ”
” ഇന്ന് നമ്മുടെ ചിന്നുന്റെ ആദ്യ രാത്രിയാണല്ലേ… ”
” അതേ അതിനെന്താപ്പോൾ ..?  ”
” നമ്മടെ കൈ തൂങ്ങി നടന്ന ആ കുഞ്ഞി പെണ്ണിനെയാ എനിക്കിപ്പോഴും ഓർമ്മ വരുന്നത്….  കിചേട്ടനോർമയുണ്ടോ നമ്മുടെ ആദ്യ രാത്രി…. ”
” അതിന് അതൊക്കെ ഒരു ആദ്യ രാത്രി ആയിരുന്നോ…? ”
” അതെന്താ…  എന്തായിരുന്നു കുഴപ്പം…?  ”
” ഒരു കുഴപ്പവും ഇല്ലായിരുന്നു…  അന്ന് കട്ടിലിന്റെ ഒരു വശത്തു നീയും ഇപ്പുറത്തു ഞാനും സുഖമായിട്ടു കിടന്നുറങ്ങി…… ”
” അത് പിന്നെ അന്ന് എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു അതുകൊണ്ട് നേരത്തെ ഉറങ്ങി പോയതല്ലേ….  ഞാൻ ഉദ്ദേശിച്ചത് അതല്ല..  പിറ്റേന്ന്… അന്നായിരുന്നില്ലേ നമ്മുടെ ശരിക്കുമുള്ള ആദ്യരാത്രി…  അത് ഓർക്കുന്നുണ്ടോ കിച്ചേട്ടൻ.. ഒരു കട്ടിലിനിന്റെ കാലൊക്കെ അന്ന് ഇളകി പോയി…….എന്ത് രസം ആയിരുന്നല്ലേ അന്നു…. . ”
” പിന്നെ മറക്കാൻ പറ്റുമോ..  അന്ന് നിന്നോട് ഒരു നൂറു തവണ പറഞ്ഞതാ..  കട്ടിലിന്റെ താഴെ ഇറങ്ങി ഡാൻസ് കളിക്കാൻ.  നല്ല ഒരു കട്ടിലും നശിപ്പിച്ചിട്ടു  നല്ല രസം ആയിരുന്നു പോലും ….. ”
” ഓഹ്….  ഈ കിച്ചേട്ടൻ ഒട്ടും റൊമാന്റിക് അല്ല…..  പോ…. ”

കിച്ചേട്ടന്റെ അരികിൽ നിന്നു അടർന്നു മാറി ഞാൻ തിരിഞ്ഞു കിടന്നു… പക്ഷെ എന്റെ നേരെ തിരിഞ്ഞു ഞൊടിയിടയിൽ തന്നെ എന്നെ കിച്ചേട്ടൻ ചേർത്തു പിടിച്ചു.  എങ്കിലും തിരിഞ്ഞു കിച്ചേട്ടനെ നോക്കാൻ എനിക്ക് തോന്നിയില്ല..  അങ്ങേരുടെ ശ്വാസം എന്റെ ചെവിയിൽ തട്ടിയ നിമിഷം ഞാനൊന്ന് പുളഞ്ഞു..
” ഞാൻ റൊമാന്റിക് അല്ല എന്ന് നീ തന്നെ പറയണം കേട്ടോ …?”
കിച്ചേട്ടന്റെ പതിഞ്ഞ സ്വരം എന്റെ കാതിൽ മുഴങ്ങി.
” ഞാൻ പറയും…. ”
കുസൃതി നിറഞ്ഞ സ്വരത്തിൽ ഞാനതു പറയുമ്പോഴേക്കും എന്നെ ശക്തിയിൽ തിരിച്ചു കിടത്തി കിച്ചേട്ടന്റെ മുകളിൽ കയറിയിരുന്നിരുന്നു…
” ആഹാ..  എന്നാൽ അതൊന്നു തിരുത്തണം അല്ലോ…. ”
അതും പറഞ്ഞു അങ്ങേരെന്റെ മുഖത്തേക്ക് മുഖം അടുപ്പിക്കുമ്പോൾ ഞാൻ എതിർക്കാതെ കണ്ണടച്ച് കിടന്നതേ ഉള്ളു….. ഒരാഴ്ചയായ് എനിക്ക് അന്യമായ കിച്ചേട്ടന്റെ ചൂടും സ്നേഹവും ഞാനും കൊതിക്കുന്നുണ്ടായിരുന്നു….
കിച്ചേട്ടന്റെ ചുണ്ട് ആദ്യം പതിച്ചത് എന്റെ കഴുത്തിലാണ്…  അറിയതെ തന്നെ എന്നിൽ നിന്നൊരു ശബ്ദം ഉയർന്നപ്പോൾ ഞാൻ ഒന്നു പുളഞ്ഞു പോയി….   കിച്ചേട്ടൻ എൻറെ കഴുത്തിൽ എന്തോ മന്ത്രിച്ചു വച്ചിട്ടുണ്ടെന്ന് തോന്നി…

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025