Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതന്ത്ര്യം 2

ഞാൻ ഒന്ന് ഉറപ്പിച്ചു അവൾക്ക് എന്നെ മനസിലായിട്ടു പോലും ഇല്ല  , എങ്ങനെ മനസ്സിലാവാൻ ആണ് അതിന് അത്രേ ചെറിയ പ്രായത്തിൽ അവൾ എന്നെ കണ്ടതല്ലേ ഇത്ര വർഷം കഴിഞ്ഞ് ഞാൻ എന്ന ഒരു വ്യക്തിയെ വരെ അവൾ മറന്നു കാണും ഹ ഹ .

 

“എടാ… നീ എന്ത് ആലോചിച്ചു നിക്കുവാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ??? ”

തോമസ് ചേട്ടൻ ചോദിച്ചു

 

ഞാൻ ഞെട്ടി സ്‌തലാകാല ബോധത്തിലേക്ക് വന്നു

 

“ങേ… എൻ… ഏതാ എന്താ ചേട്ടാ ??”

 

“ആ ബെസ്റ്റ് , ആരോടാ ഞാൻ അപ്പോ ഇത്രേം നേരം വായിട്ടലച്ചത്  , നീ എന്തിനാ ഇപോ ഓടി ക്യാബിനിൽ കയറിയെ..°? നിനക്ക് മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ??? ”

 

” അയ്യോ ചേട്ടാ ഇനി അതും കൂടി താങ്ങാൻ വയ്യ. സോറി ഞാൻ അപ്പോഴത്തെ എന്തോ ഒരു അവസ്ഥയിൽ സോറി ചേട്ടാ… ”

 

“ഉം… വന്ന ദിവസം തന്നെ ജോലി പോയേനെ.. ആ പുതിയ MD കൊച്ചു ഒടുകത്തെ ചൂടിൽ ആണ് അവരെ രണ്ടിനെയും ഇട്ട് തുള്ളിക്കുവാ .. സ്റ്റാഫിനെ മര്യാദക്ക് നിർത്താൻ എന്നൊക്കെ പറഞ്ഞു ”

 

“അയ്യോ ചേട്ടാ…”

 

“ഹ MD വരുമ്പോ തന്നെ ചാക്കിട്ട് എടുക്കാം ന്നും പറഞ്ഞ് പ്ലാൻ ഒക്കെ ചെയ്ത് ഇരുന്നത രണ്ടും ഇപോ നീ കാരണം എല്ലാം കുളം ആയി , ഒന്ന് സൂക്ഷിച്ചോ നീ…പിന്നെ നീ വാ ഞാൻ ഓരോ പണി ഒക്കെ പഠിപ്പിച്ചു തരാം”

 

ദൈവമേ… ആദ്യ ദിവസം തന്നെ ജോലി പോവോ…. ശിവേട്ടൻ അറിഞ്ഞ പിന്നെ ഞാൻ എങ്ങന പുള്ളിയുടെ മുഖത്ത് നോക്കും . ഞാൻ ഓരോന്ന് ഒക്കെ ആലോചിച്ചു കൂട്ടി , തോമസേട്ടൻ എന്നെ വിളിച്ചു കൊണ്ടു പോയി ഓരോ പ്രോഡക്ട് ഉം  അതിന്റെ പ്രവർത്തനവും കാര്യങ്ങളും ഒക്കെ പറഞ്ഞ് തന്നു പിന്നെ led ടിവി ഡിസ്‌പ്ലേ ചെയ്യാനും പഠിപ്പിച്ചു . പിന്നെ എന്നോട് പുള്ളി കസ്റ്റമർ വരുമ്പോ ഡീൽ ചെയ്യന്നത് ഒക്കെ നോക്കി പഠിക്കാൻ പറഞ്ഞു, ഞാൻ പുള്ളിയുടെ കൂടെ നടന്നു  ഓരോന്ന് നോക്കി പഠിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025