Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതന്ത്ര്യം 2

 

അവിടെ എല്ലാം കണ്ടു നിന്നിരുന്ന ഒരു വല്യപ്പൻ ആണ് ദേവി ചിറ്റയോട് പറഞ്ഞത്

 

“ആര്?? ആരാ തല്ലിയത്??”  ദേവി ചിറ്റ അത്ഭുതത്തോടെ ചോദിച്ചു

 

അവർ ആതിര യെ നോക്കി ഞാനും, അവൾ എന്നെ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്നു

 

“ദെ… ആ നിൽകുന്ന ചേട്ടനാ…”  ശ്രീദേവി കേറി പറഞ്ഞു .

 

അപ്പോഴാണ് ദേവി ചിറ്റ എന്നെ കണ്ടത് തന്നെ . അവർ എന്റെ അടുക്കലേക്ക് നടന്നു

 

“നന്ദിയുണ്ട് മോനെ… എന്താ മോന്റെ പേര്?? ”

അവർ എന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു

 

“അ… അഖിൽ എന്ന ചേച്ചി ”

 

“ആഹാ എവിടാ വീട്? ”

 

” ഞാൻ .. ഞാൻ നിങ്ങളുടെ ഷോപ്പിലെ പുതിയ സ്റ്റാഫ് ആണ് ഇവിടെ അടുത്ത് ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആണ് ”

 

“ടി നീ എന്താ ഇങ്ങനെ അന്തം വിട്ട് നിൽകുന്നേ ഒരു നന്ദി വാക്ക് എങ്കിലും പറഞ്ഞ് കൂടെ നിനക്ക്?? ”

 

അവർ ആതിരയെ നോക്കി പറഞ്ഞു

അവൾ പക്ഷെ ഇപ്പഴും അതേ പോലെ തന്നെ എന്നെ നോക്കി നിക്കുവാണ്

 

“താങ്ക്സ് ചേട്ടാ”

ശ്രീദേവി പറഞ്ഞു

ഞാൻ  അവളെ നോക്കി ഒന്ന് ചിരിച്ചു

 

കൂടി നിന്ന ആളുകൾ ഒക്കെ അവരവരുടെ വഴിക്ക് പോയി തുടങ്ങി , ഞാൻ എന്റെ ബാഗ് കൊടുത്ത ആളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ദേവി ചിറ്റയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ടു പതിയെ നടന്നു

“പോട്ടെ..”

 

” അതേ… മോൻ വാടകയ്ക് ആണോ? താമസിക്കുന്നെ..”

 

“അതേ… മാസം 3000 രൂപ ”

 

“ശങ്കര…. ശങ്കരാ….ഇയാൾ ഇത് എവിടെ പോയി കിടക്കുവാ എഡോ ശങ്കരാ”

 

അവർ ആരെയോ തിരക്കുന്ന പോലെ ചുറ്റും നോക്കി വിളിച്ചു

 

പെട്ടെന്ന് ഒരാൾ ഓടി അവിടേക്ക് വന്നു

 

“ശങ്കരൻ ചേട്ടൻ….”  എന്റെ നാവിൽ ആ പേര് വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025