Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 11

സോണിയയെ ബാത്റൂമിലേക്കു പറഞ്ഞയച്ചു സ്വാതി അടുക്കളയിലേക്കു പോയി സോണിയക്ക് വേണ്ട ഭക്ഷണം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വന്നു ഇരുന്നു. സോണിയ എല്ലാം കഴുകി ഫ്രഷ് ആയി നേരെ ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു സ്വാതി എടുത്തു വെച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി.

അവൾ കഴിക്കാൻ തുടങ്ങിയതും സ്വാതി നേരെ മുറിയിൽ അന്ഷുലിന്റെ അടുത്തുപോയി ഇരുന്നു അവന്റെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു. ” എന്താ പറ്റിയെ എന്തിനാ ഇങ്ങനെ വിഷമിച്ചു .ഇരിക്കുന്നെ…?” അത് കേട്ടതും അവന്റെ ഉള്ളില്ലേ എല്ലാം പൊട്ടി ഒഴുകി. അവളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് കരഞ്ഞു.”എന്നോട് ക്ഷമിക്കു സ്വാതി. എനിക്ക് നിങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല.എന്നാൽ എന്നെ കൊണ്ട് നിങ്ങൾക്കു രണ്ടു പേർക്കും വിഷമം മാത്രമേ ഉള്ളു…” അവന്റെ വാക്കുകൾ കേട്ടതും സ്വാതിക്ക്‌ അവനോടു അനുകമ്പ തോന്നി. അവനു തന്റെ മുകളിൽ സംശയം ഉണ്ട് എന്ന ചിന്ത ആസ്ഥാനത്തു ആണ് എന്ന് അവൾ നൂറു ശതമാനം ഉറപ്പിച്ചു. അവൾ തന്റെ തോളിൽ തല വെച്ച് കരയുന്ന അന്ഷുലിന്റെ മുടിയിലും പുറത്തും തഴുകി കൊണ്ട് പറഞ്ഞു ” അങ്ങ് അറിഞ്ഞു കൊണ്ട് ചെയ്തത് അല്ലല്ലോ ഇങ്ങനെ ആയതു… അതിനെ പപറ്റി ഓർത്തു കരഞ്ഞിട്ട് എന്താ…? ഇപ്പോഴത്തെ അവസ്ഥയോടു പൊരുത്തപ്പെട് സന്തോഷത്തോടെ ജീവിക്കുക… അല്ലാതെ ഇങ്ങനെ കരയല്ലേ… ഒന്ന് കരച്ചിൽ നിര്ത്തു…” അത് പറയുമ്പോഴും തന്റെ ഭാവി എങ്ങനെ എന്നു അവൾക്കു കൂടുതൽ വ്യക്തം ആയി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനു വേണ്ടി അവൾ ഒന്നും കൂടി തയ്യാറാവുകയും ചെയ്യുക ആയിരുന്നു മനസ്സിൽ…

പക്ഷെ സ്വാതിയുടെ വാക്കുകൾ കേട്ടിട്ടും അൻഷുൽ കുറച്ചു നേരം കരഞ്ഞു കൊണ്ട് ഇരുന്നു. അപ്പോഴാണ് സോണിയ ഭക്ഷണം കഴിഞ്ഞു റൂമിലേക്ക് വന്നത്.അവളെ കണ്ടതും അൻഷുൽ സ്വയം കരച്ചിൽ നിയന്ത്രിച്ചു സ്വാതിയുടെ തോളിൽ നിന്നും എഴുന്നേറ്റു. സോണിയ വന്നു അപ്പുറത്തു ഇരുന്നിട്ട് അന്ഷുലിനോട് ചോദിച്ചു. “എന്ത് പറ്റി അച്ഛാ…?”

അൻഷുൾ : ഒന്നും ഇല്ല മോളെ… ഒന്നും ഇല്ല…

അപ്പോൾ ആണ് സ്വാതിക് ഒരു കാൾ വന്നത്. അവൾ ഫോൺ എടുത്തു ലിവിങ് റൂമിലേക്ക് പോയി… സോണിയ അവന്റഡ് അടുത്ത് കിടന്നു ഉറങ്ങി പോയി. അൻഷുൽ അടുത്ത പതിനഞ്ചു മിനിട്ടു നേരം സ്വാതി ആരോടോ സംസാരിക്കുന്നതു അവ്യക്തം ആയി കേട്ട്. അവൾ പറയുന്നത് എന്ത് ആണ് എന്ന് അവനു മനസിലാക്കാൻ പറ്റിയില്ല. മെല്ലെ അവൻ ഉറക്കത്തിലേക്കു ഊളിയിട്ടു.
തുടരും….
( ഈ കഥ വായിക്കുമ്പോൾ ഞാൻ ഒരു കഥാപാത്രത്തിന്റെയും കൂടെ അല്ലായിരുന്നു. പക്ഷെ ഈ ഭാഗം എഴുതി തുടങ്ങിയപ്പോൾ എന്റെ മനസ്സ് ജയരാജിലേക്കും അന്ഷുളിലേക്കും സ്വാതിയിലേക്കും പരകായ പ്രവേശം നടത്തി കൊണ്ട് ഇരിക്കുന്നു. കഴിഞ്ഞ ഭാഗത്തെ ചിന്തകളും സംഭാഷണവും ഞാൻ കഥാപാത്രങ്ങളെ കൊണ്ട് ചെയ്യിച്ചത് ആണ് എങ്കിൽ ഈ ഭാഗത്തു അത് അവർ എന്നെ കൊണ്ട് എഴുതി ചേർപ്പിക്കുന്ന പോലെ തോന്നി. പലപ്പോഴും ഞാൻ അവരുടെ കൈയിലെ ടൈപ്പ് റൈറ്റർ ആണ് എന്ന അവസ്ഥ. ഈ കഥ ആദ്യം ആയി വായിച്ച കഴിഞ്ഞപ്പോഴും കഴിഞ്ഞ ഭാഗം എഴുതിയപ്പോഴും എന്റെ മനസ്സിൽ ഒറിജിനൽ കഥയിൽ നിന്നും വ്യത്യസ്തം ആയി ഒരു ക്ലൈമാക്സ് ഉണ്ടായിരുന്നു. പക്ഷെ ഈ ഭാഗം കഴിഞ്ഞപ്പോൾ അത് എന്നിൽ ആ ക്ലൈമാക്സ് ഇല്ല. എങ്ങനെ ഇത് അവസാനിപ്പിക്കും എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ നിങ്ങൾക്കു ഒരു വാക് ഞാൻ നൽകാം. ഇതിലെ കഥാപാത്രങ്ങളെ ആരെയും എന്നെ ജയിക്കാൻ ഞാൻ അനുവദിക്കില്ല. ഇതിന്റെ അവസാന ഭാഗം വരെ ഞാൻ എഴുത്തും വേണ്ടത് നിങ്ങളുടെ മനസ്സ് തുറന്ന അഭിപ്രായങ്ങളും സഹകരണവും മാത്രം ആണ്.

എന്ന് സസ്നേഹം
അജ്ഞാതൻ )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025