Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27

 

 

ഒരു 20 മിനിറ്റിനു ശേഷം കിടപ്പുമുറിയുടെ വാതിൽ തുറന്നു.. ഇത്തവണ അൻഷുൽ വാതിലിനടുത്തേക്ക് നോക്കിയപ്പോൾ ഒന്ന് മേലു കഴുകി ഫ്രെഷ് ആയി വരുന്ന സ്വാതിയെ കണ്ടു.. അവൾ നേരത്തെ ഇട്ടിരുന്ന അതേ സാരി തന്നെയാണ് ഇപ്പഴും ഉടുത്തിരുന്നത്.. എങ്കിലും അവളുടെ മുഖത്തിന് നല്ല തിളക്കമുണ്ടായിരുന്നു…

 

അവൾ അൻഷുലിനെ മറികടന്ന് അടുക്കളയിലേക്ക് നടന്നു പോയി … അവൾ പോയതും അവളുടെ ദേഹത്ത് പുരട്ടിയിരുന്ന ക്രീമുകളുടെ സുഗന്ധം അൻഷുലിന്റെ മൂക്കിലേക്ക് അടിച്ചുകയറി… കുറച്ച് മിനിറ്റുകൾക്ക് ശേഷം ഒരു ജീൻസും ടി-ഷർട്ടുമിട്ട് ജയരാജ് വന്നു, സോഫയിൽ ഇരുന്നു.. സ്വാതി ഒരു ഗ്ലാസ് വെള്ളവുമായി അയാളുടെ അടുത്തു വന്ന് കൊടുത്തു…

 

ജയരാജ് ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിക്കുകയായിരുന്നു.. വെള്ളം കൊടുത്ത ശേഷം സ്വാതി അയാളുടെ അരികിൽ തന്നെ നിന്നുകൊണ്ടിരുന്നു.. ജയരാജ്‌ വെള്ളം കുടിച്ചുകഴിഞ്ഞിട്ട് ഗ്ലാസ് സ്വാതിക്ക് കൈമാറിക്കൊണ്ട് ഫോണിൽ സംസാരം തുടർന്നു.. സ്വാതി ഗ്ലാസ് തിരികെ വാങ്ങിയ ശേഷം അവളുടെ സാരിയുടെ തുമ്പ് കൊണ്ട് ജയരാജിന്റെ താടിയുടെ ഭാഗത്ത് പറ്റിയിരുന്ന അല്പം വെള്ളം തുടച്ചു വൃത്തിയാക്കിക്കൊടുത്ത ശേഷം വീണ്ടും അടുക്കളയിലേയ്ക്ക് പോയി..

 

അൻഷുലത് കണ്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയില്ല.. അവനിപ്പോൾ തന്റെ മനസ്സിനെ പറ്റുന്നതു പോലെ സാധാരണ നിലയിൽ തുടരാൻ ശ്രമിക്കുകയായിരുന്നു.. ജയരാജ് ഫോണിൽ ഒരു ചെറിയ പ്രസംഗമെല്ലാം നടത്തിയിട്ട് എഴുന്നേറ്റ് അവരോടു യാത്ര പറഞ്ഞിട്ട് ഒന്നു പുറത്തേക്ക്‌ പോയി…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025