ആഴ്ച്ച വീണ്ടും വരാൻ പറഞ്ഞൂന്ന് കള്ളം പറയാൻ തുടങ്ങിയതാ അപ്പോഴാ സത്യം ഇവൾ ഇടക്ക് കയറി പറഞ്ഞത് അത് നന്നായെന്ന് എനിക്കു പിന്നീട് തോന്നി…..
അതെന്താ അങ്ങനെ തോന്നാൻ കാരണം??? ആന്റിയാണതു ചോദിച്ചത്
ടെസ്റ്റു ചെയ്തതിന്റെ ബില്ലു ചോദിച്ചാൽ ഞങ്ങളുടെ കയ്യിൽ ഇല്ല പിന്നെ ഒന്നിനു പുറകെ ഒന്നൊന്നായി കള്ളം പറയേണ്ടി വരും നിങ്ങളതു കണ്ടെത്തും:… ‘
അങ്ങിനെ ചിന്തിച്ചതു നന്നായി എന്നിട്ട് എന്താ നിങ്ങളുടെ പ്ലാൻ
ആന്റി യോടും മമ്മിയോടും ആലോചിച്ച് … സമ്മതിക്കുമെങ്കിൽ പത്രത്തിൽ പരസ്യം കൊടുത്തോ അല്ലെങ്കിൽ ഡോക്ടർ മുഖേനയോ ആളെ തിരഞ്ഞെടുക്കാം എന്നു വച്ചു ആരതി പറഞ്ഞു
ഗർഭപാത്രം അങ്ങിനെ പെട്ടെന്നാരും തരില്ല ഒന്നുകിൽ ബാധ്യതയുള്ള ആരെങ്കിലും ബാധ്യത തീർക്കാൻ വേണ്ടി ഒരുങ്ങിയെന്നു വരും ചിലപ്പോൾ അവരുടെ ബാധ്യത മൊത്തം നമ്മൾ തീർക്കേണ്ടി വരും പിന്നീട് വാക്ക് മാറ്റിയെന്നും വരും
അതിനു നമ്മൾ ആലോചിച്ച് തിരഞ്ഞെടുത്താൽ പോരെ നമ്മുടെ മുന്നിൽ ടൈം ഒരു പാടില്ലെ…….
എന്തായാലും ഞങ്ങൾ ഒന്നു ആലോചിക്കട്ടെ …….
യാത്ര ചെയ്തതല്ലെ നല്ല ക്ഷീണം ഞാനൊന്നു കിടക്കട്ടെ എന്നു പറഞ്ഞു റൂമിലേക്ക് നടന്നു …..ഞാൻ ജ്യൂസ് അടിച്ചു വച്ചിട്ടുണ്ട് അത് കുടിച്ച് കഴിഞ്ഞ് മതി കിടത്തം മോളു അതെടുത്ത് മോനു കൊണ്ട് കൊട് ചേച്ചിയും ആന്റിയും അമ്മച്ചീടെ അടുത്തേക്ക് പോയി അല്ലെങ്കിലും പകൽ ഞങ്ങൾ കിടക്കുന്ന നേരത്ത് ആന്റി അപ്പുറത്ത് പോകും
ആരതി ജ്യൂസ് മായി വന്നു ……ടീ….. നീ ….. എന്തുദ്ദേശിച്ചാ കള്ളം പറഞ്ഞത് എന്നു പറഞ്ഞു അവളോട്
