Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ്വാരത്തിലെ പനിനീർപൂവ് 7

“എനിക്ക് അതിലൊന്നും താല്പര്യം ഇല്ലെടാ ആർക്കോ വേണ്ടി ജീവിക്കുന്നു അത്രെയും ഒള്ളു. പിന്നെ ഷാർജയിൽ പോകാം എന്നു പറഞ്ഞത് ജോലി ചെയ്ത് കാശ്കാരൻ ആവാൻ അല്ല എനിക്ക് ഇവിടുത്തെ ജീവിതം മടുത്തു . എല്ലാരും നഷ്ടപ്പെട്ട എനിക്ക് എന്തിനാ പൈസ. ഒരു ഒളിച്ചോട്ടം അത്ര ഞാൻ കരുതുന്നോള്ളൂ. “

ഞാൻ പറഞ്ഞു .

“ഡാ. നീ അവളെ കാണാൻ പോകുന്നുണ്ടൊ? . നീ എന്തായാലും പുറത്തേക്കു പോവുക അല്ലെ.നീ ഒന്നു അവളെ കണ്ടു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഒള്ളു ഇതു . “

അവൻ ചോദിച്ചു.

“വേണ്ടടാ. അവൾ സുഖം ആയി ജീവിച്ചോട്ടെ . ഒരു കുറ്റവാളിയായി അവളുടെ മുൻപിൽ ഒരു പ്രാവിശ്യം കൂടി നില്കാൻ എനിക്ക് ആവില്ല. ഞാൻ പറയുന്നത് ഒന്നും ആരും വിശ്വസിക്കില്ല. ആ ഡോക്ടറോട് ഞാനും സെലിൻനും പറഞ്ഞ കാര്യങ്ങൾ ആണു എല്ലാത്തിനും പ്രശ്നം ആ സമയത്തു എനിക്ക് തോന്നിയ ഒരു അബദ്ധം ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നു കരുതിയില്ല. അവളെ എനിക്ക് വിധിച്ചിട്ടില്ല എന്നു കരുതിക്കോളാം. “

അതു പറഞ്ഞു ഞാൻ സീറ്റിൽ ചാരി കിടന്നു.

പഴയ ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും എന്റെ കണ്ണുകളിൽ ജലകണികയുടെ രൂപത്തിൽ നിറഞ്ഞു കവിഞ്ഞു…….

തുടരും……

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025