Kambikuttan Malayalam

Sex stories Kambikuttan kambikathakal

The Shadows 13

“ഇനിയും നുണകൾ പറഞ്ഞു സ്വയം അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ഉണ്ടാക്കേണ്ട മാഡം.
ഇനി അത് ഞങ്ങൾക്ക് ഊഹിക്കാൻ പറ്റാവുന്നതെയുള്ളൂ.
അനസ് അതുപറഞ്ഞപ്പോൾ വാർഡൻ ശിരസ് താഴ്ത്തിയിരുന്നു.

“ആ ഡയമണ്ട്‌സ് എവിടെ?”
രഞ്ജൻ ലെനയെ നോക്കിക്കൊണ്ട് ചോദിച്ചു.

“സർ.അത്..”

“കവർ മാത്രമായിരുന്നു അതിലുണ്ടായിരുന്നത് അല്ലെ?”
പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

“മ്.. അവളുടെ റൂം മുഴുവൻ ഞങ്ങൾ പരിശോധിച്ചു. കിട്ടിയില്ല.”

“അപ്പൊ സർ ഡയമണ്ട്‌സ് എവിടെപ്പോയി?”
അനസ് രഞ്ജനോട് ചോദിച്ചു.

“ഓൺ ദ വേ, നീന അതിബുദ്ധി കാണിച്ചു.”

“ഹൗ ?”

“വെയ്റ്റ് പ്ലീസ്, ഓക്കെ, ലെറ്റ്സ് ഗൊ. അനസ് അറസ്റ്റ് ദം.”
രഞ്ജൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഫോണുമായി പുറത്തേക്ക് നടന്നു.

“എന്നാ പോവല്ലേ?”

പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ നിന്നും മറ്റൊരു ജീപ്പിൽ രണ്ടു വനിതാപോലീസുകാരത്തി ലെനയെയും അമ്മയെയും അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡിജിപി ഓഫീസ്.
സമയം 10.55 am.

“മേ ഐ കം ഇൻ സർ..?”
ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

“യെസ് രഞ്ജൻ, കം ഇൻ.”

ഹാഫ്ഡോർ തുറന്ന് രഞ്ജൻ അകത്തേഒക്ക് കടന്നു. ഡിജിപിയും ഐജിയും ഒരു മേശയുടെ ഇരു വശങ്ങളിലായി ഇരിക്കുന്നുണ്ടായിരുന്നു.

രഞ്ജൻ ഒരു വശത്തേക്ക് നിന്നുകൊണ്ട് രണ്ടുപേർക്കും സല്യൂട്ടടിച്ചു.
“അഞ്ചുമിനിറ്റ് നേരത്തെയാണല്ലോ രഞ്ജൻ.

“സർ”
രഞ്ജൻ പുഞ്ചിരിപൊഴിച്ചുനിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025