Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി വെജൈനല്‍ ക്രൈം 1

”ഇരിക്കൂ മിസ്സിസ്സ് അളകകുമാരി…” ചീഫ് ന്യൂസ് എഡിറ്റര്‍ ബ്രണ്ണന്‍ രാജന്‍ പറഞ്ഞു.

അയാള്‍ തന്റെ ലാപ് ടോപ്പില്‍ വന്ന ഇ-മെയില്‍ അളകകുമാരിക്ക്് നേരെ തിരിച്ചു. സംസ്ഥാന ഡിജിപി ഋഷികേശ് രാജിന്റേതായിരുന്നു ആ ഇ-മെയില്‍.

ആ മെയില്‍ വായിച്ച അളകകുമാരി ബ്രണ്ണന്‍ രാജന് നേരെ പകച്ച കണ്ണുമായി നോക്കി.

”സത്യമാണോ സര്‍… ഫ്‌ളാഷ് വിടണ്ടേ…”

”നമ്മളിപ്പോള്‍ ഫ്‌ളാഷ് വിട്ടാല്‍ കേരളം കത്തിത്തുടങ്ങില്ലേ… എനി വേ മറ്റ് ചാനല്‍സിലൊക്കെയൊന്ന് വിളിക്കട്ടെ… തത്ക്കാരം ഈവനിംഗ് ന്യൂസ് ഡിലേ ചെയ്യാം… മീഡിയാ യൂണിയന്‍ തീരുമാനിക്കും പോലെ നമുക്ക് ചെയ്യാം… ഫീച്ചര്‍ പ്രോഗ്രാം എയര്‍ ചെയ്യാന്‍ സ്റ്റൂഡിയോയില്‍ പറയാം…” ബ്രണ്ണന്‍ രാജന്‍ തന്റെ ഫോണ്‍ എടുത്തു. അളകകുമാരി സാരിത്തലപ്പ് ബ്ലൗസിന് മുകളില്‍ ഒന്നു കൂടി ശരിക്ക് വിടര്‍ത്തിയിട്ടിട്ട് കസ്സേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.

======= ======= ======= =======
ഡിജിപി ഋഷികേശ് രാജിന്റെ കാര്‍ മുഖ്യമന്ത്രി കോട്ടായി ജയന്റെ ഓഫീസിന് മുന്നില്‍ ബ്രേക്കിട്ടു.

”പ്രശ്‌നം അതല്ല സര്‍… മര്‍ഡര്‍ നടന്നിരിക്കണത് ഹോം മിനിസ്റ്ററുടെ കാറിലാണ്…”

”മിസ്റ്റര്‍ ഋഷി ഹോം മിനിസ്റ്ററും മിസ്സിങ്ങാണ്… ഇതിന് പിന്നില്‍ ടെററിസ്റ്റുകള്‍ തന്നെയാവാനാണ് സാദ്ധ്യത…” മുഖ്യമന്ത്രി കോട്ടായി ജയന്‍ പറഞ്ഞു.

”അതേ സാര്‍..” ഡിജിപി തുടര്‍ന്നു…. ” ഐ നോ ദിസ് ഈസ് എ പ്ലാന്‍ഡ് അറ്റാക്ക്… ബട്ട് പ്രശ്‌നമവിടല്ല… ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രഭരണകക്ഷിയുടെ സ്റ്റേറ്റ് ലീഡര്‍ പറഞ്ഞതല്ലേ കണ്ണൂരിലെ കൊലപാതകം നിര്‍ത്തിയില്ലെങ്കില്‍ ഹോം മിനിസ്റ്ററുടെ കുടുംബത്തില്‍ ചോരപ്പുഴകളുണ്ടാക്കുമെന്ന്… ഫ്രം ടു ഡേ മോര്‍ണിംഗ് സോഷ്യല്‍മീഡിയയില്‍ ആ വീഡിയോ ക്ലിപ്പ് വൈറലാണ്… അന്നേരമാണീ മര്‍ഡര്‍… ”

”മനസ്സിലായി… മിസ്റ്റര്‍ ഋഷി… പക്ഷെ ഈ മര്‍ഡറിലൂടെ ഒരു പൊളിറ്റിക്കല്‍ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ഞാനില്ല… ഇതിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം… ഐ നോ… ദിസ് ഈസ് നോട്ട് എ പൊളിറ്റിക്കല്‍ ക്രൈം… നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ആ ഭീകര സംഘം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നതായി… കോള്‍ നൗ റോ ആന്‍ഡ് നാഷണല്‍ ആന്റി ടെററിംഗ് ഏജന്‍സീസ്… വിത്ത് ഇന്‍ വണ്‍ ഹവര്‍… ഹോം മിനിസ്റ്ററുടെ വിവരവും അറിഞ്ഞിരിക്കണം…” കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രി കോട്ടായി ജയന്‍ ഡിജിപി ഋഷികേശ് രാജിനോട് ആജ്ഞാപിച്ചു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025