Kambikuttan Malayalam

Sex stories Kambikuttan kambikathakal

തിരിച്ചു വരവ്

ട്രെയിൻ അനങ്ങി തുടങ്ങി…. പ്ലാറ്റ് ഫോമിൽ നിന്നവർ അകത്തേക്ക് ചാടി കയറുന്നു…. അകത്തു യാത്ര അയക്കാൻ വന്നവർ തിരിച്ചു ചാടുന്നു….

അകത്തേക്ക് വന്നവർ തന്റെ സീറ്റിനെ മറികടന്ന് പോയപ്പോൾ വസുന്ധരയ്ക്ക് അല്പം ആശ്വാസം ആയി..

അല്പം കഴിഞ്ഞപ്പോൾ ടി ടി ഈ വന്നപ്പോൾ അവൾ ടിക്കറ്റ് എടുത്ത് അയാൾക്ക് നീട്ടി…

“” സോറി മാഡം… ഫുള്ളാണ്… നിങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളൂ “” അയാൾ ടിക്കറ്റ് ഒന്ന് നോക്കിയിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ അയാളുടെ പുറകെ കൂടിയിരുന്ന ചെറുപ്പക്കാരൻ അവളെ തുറിച്ചു നോക്കി…. ഇവളാരെടാ ..ഞാൻ എത്ര നേരമായി പുറകെ നടക്കുന്നു എന്ന മട്ടിൽ….. ടി ടിഇയുടെ പുറകെ ആ ചെറുപ്പക്കാരനും മുന്നോട്ട് നീങ്ങി…. അല്പം കഴിഞ്ഞപ്പോൾ അവൾ അങ്ങേയറ്റത്തേക്ക് നോക്കി… അയാൾ ആ കമ്പാർട്ട്‌മെന്റിൽ നിന്നും അടുത്തിലേക്ക് പോകാൻ തുടങ്ങുന്നു….. ആ ചെറുപ്പക്കാരൻ പുറകെയുണ്ട്…. വസുന്ധര പതിയെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

” സർ… വളരെ ആർജന്റായി പോകേണ്ടി വന്നു… അത് കൊണ്ടാണ്..””ടിക്കറ്റിനു മുകളിൽ മടക്കിയ രണ്ടു അഞ്ഞൂറ് നോട്ട് വെച്ചു നീട്ടിയപ്പോൾ ആ ചെറുപ്പക്കാരൻ കയ്യിലിരുന്ന അഞ്ഞൂറിന്റെ നോട്ട് പോക്കറ്റിലേക്കിട്ടു. ടി ടി ഈ രണ്ടുപേരെയും ഒന്ന് നോക്കി..

” സോറി മാഡം… തിരക്കാണ്…””

“” ഇവിടെ അല്ലെങ്കിൽ…””

“” നിങ്ങൾ അവിടെ പോയിരിക്കൂ. കാട്പാടി കഴിയട്ടെ…””

“” താങ്ക്സ് സർ “” വസുന്ധര തിരിഞ്ഞു നടന്നപ്പോൾ ആ ചെറുപ്പക്കാരൻ അവളെ അസൂയയോടെ നോക്കി…

അല്പം ഒന്ന് മയങ്ങിയപ്പോൾ ആണ് ആരോ ചുമലിൽ തൊണ്ടിയത്…. ആ ചെറുപ്പക്കാരൻ ആണ്…. നോക്കിയതും താനല്ല എന്ന മട്ടിലവൻ
വിരൽ അപ്പുറത്തേക്ക് ചൂണ്ടിക്കാട്ടി

വാതിലിനടുത്തായി ടി ടി ഇ ….

“” മാഡം… ഇവിടുന്നാരും ഇല്ല…. നിങ്ങൾ രണ്ടു പേരും കൂടെ അഡ്ജസ്റ് ചെയ്ത് അവിടെയിരുന്നോളൂ….. പക്ഷെ ആരേലും വന്നാൽ …””

“” ഇറ്റ്സ് ഓകെ സർ”” ബാഗിൽ നിന്നും പൈസയെടുത്തു കൊടുക്കുമ്പോൾ അയാൾ റെസീപ്റ്റ് മുറിച്ചു തന്നു കാശ് പോക്കറ്റിലാക്കി നടന്നു പോയി….. അതിനകം പട്ടർ മുകളിലെ ബർത്തിൽ കയറി ഉറക്കം പിടിച്ചിരുന്നു. അപ്പുറത്തുള്ളവരിൽ ഹസ്ബൻഡ് മാത്രം ലാപ്പിൽ തിരക്കിലായിരുന്നു.

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025