Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 2

എത്രയും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി, ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ലെന്നു മനസിലായ കാർത്തിക് വീട്ടിലേക്കു നടന്നു, വല്ലാത്ത വാശിക്കാരി ആണ് രേഷ്മ എന്ന് അവനു നന്നായി അറിയാം

റൂമിലെത്തി ഒരുപാട്  നേരം കിടന്നിട്ടും അവനു ഉറക്കമേ വരുന്നില്ലായിരുന്നു, കണ്ണടക്കുമ്പോഴൊക്കെ ആ കുട്ടിയുടെ മുഖം മാത്രമാണ് മനസ്സിൽ വരുന്നത്അവളുടെ ചിരി മനസ്സിൽ നിന്നും മായുന്നേ ഇല്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴാണ് ഉറങ്ങിയതെന്നു അവനറിയില്ല.

രാവിലെ ‘അമ്മ ചായ കൊണ്ട് വന്നു തട്ടി വിളിക്കുമ്പോഴാണ് അവൻ എഴുന്നേൽക്കുന്നത്, എഴുന്നേറ്റ അവൻ ചായ ഒന്നും കുടിക്കാൻ നിന്നില്ല. നേരെ രേഷ്മയുടെ വീട്ടിലേക്കു പോയി, ഫ്രണ്ട്‌ ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു, അവൻ നേരെ രേഷ്മയുടെ മുറിയിലേക്ക് നടന്നു, വാതിൽ അടച്ചേക്കുവായിരുന്നു, അവൾ ഡോർ കുറ്റിയിട്ടു കിടക്കില്ലെന്നു അവനറിയാം, അവൻ ഡോർ തുറന്നു അകത്തു കയറി. രാത്രി മൂടി പുതച്ചിരുന്ന പുതപ്പാണെന്നു തോന്നുന്നു, കട്ടിലിന്റെ താഴെ കിടക്കുന്നു, അതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്നു അവൾ, ഇന്നലെ ഫങ്ക്ഷന് ഇട്ടിരുന്ന ലാച്ച തന്നെയായിരുന്നു അവൾ ഇട്ടിരുന്നെ, ഡ്രസ്സ് പോലും മാറാതെ ആണ് കയറി കിടന്നുറങ്ങിയേ.

അവൻ അവളുടെ അടുത്തിരുന്നിട്ടു ടേബിളിൽ കുടിക്കാൻ വച്ചിരുന്ന  വെള്ളം കൈയിൽ ഒഴിച്ച് ആ കൈ കൊണ്ട് അവളുടെ മുഖത്ത് തുടച്ചു.

അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു, അവനെ ഒന്ന് നോക്കിയാ ശേഷം അവന്റെ തോളിൽ ഒരു എടി ഇടിച്ചു കൊണ്ട് പറഞ്ഞു.

“മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെടാ?”

“ആഹാ, എന്റെ ഉറക്കം അപ്പോൾ നീ കളഞ്ഞതോ?”

അവൾ അവനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു

“ഞാൻ നിന്റെ ഉറക്കം എങ്ങനെ കളഞ്ഞെന്ന്?”

“ഇന്നലെ ആ കൊച്ചിനോട് സംസാരിച്ചത് എന്താന്ന് ചോദിച്ചിട്ടു നീ എനിക്ക് പറഞ്ഞു തന്നോ?”

“ഓഹ്‌, അതാണോ കാര്യം, അതറിയാനാണോ നീ രാവിലെ എഴുന്നേറ്റിങ്‌ പൊന്നെ.”

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു റൂമിനോട് ചേർന്നുള്ള ബാത്‌റൂമിൽ കയറി മുഖം കഴുകി ഇറങ്ങി.

“വാ. പറഞ്ഞു തരാം.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025