Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും

സംഗീത : അഭി എഞ്ചിനീയർ അല്ലെ, അവളും ഇപ്പോൾ തേർഡ് ഇയർ ആയില്ലേ. അല്ല, രണ്ടു പേരും എഞ്ചിനീയർ ആവുമ്പോൾ..
മഞ്ജിമ : ഞാൻ ഇപ്പോൾ എന്താണ് പറയുക.
സംഗീത : മഞ്ജു ഒന്നും പറയണ്ട, അഭിയെ കുറിച്ച് അഭിപ്രായം അറിയാൻ. നമ്മൾ റിലേഷൻ അല്ലെ. അതുകൊണ്ട് മഞ്ജു നുണ പറയില്ല എന്നറിയാം.
മഞ്ജിമ ഒന്നാലോചിച്ചു : നല്ല, ഡീസന്റ് പയ്യൻ ആണ്. അമ്മ മാത്രമേ ഉള്ളൂ. അമ്മ പറയുന്നത് ആണ് എല്ലാം. പിന്നെ, എന്റെ അറിവിൽ ലവ് അഫ്‌യർ ഒന്നും ഇല്ല.
സംഗീത : പെട്ടെന്ന് ഒന്നും നോക്കണില്ല. അവളുടെ പഠിപ്പു കഴിഞ്ഞേ എന്തെങ്കിലും ഉണ്ടാവൂ.
മഞ്ജിമ : മ്മ്..
സംഗീത : എന്നാൽ ഞാൻ പോട്ടെ, എന്തെങ്കിലും ഒക്കെ അറിയുക ആണേൽ പറയണം കേട്ടോ.
മഞ്ജിമ : മ്മ്..
സംഗീത പോയതും, മഞ്ജിമ ഈ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന ചിന്തയിൽ ആയി. സംവൃത, ചെന്നൈയിൽ ക്യാഷ് കൊടുത്തു ആണ് പഠിക്കുന്നത്. കാണാൻ കൊള്ളാം. സ്വഭാവം അറിയില്ല.
എന്തോ മനസ്സിനുള്ളിൽ വല്ലാത്ത ഇറിറ്റേഷൻ തോന്നി മഞ്ജുവിന്. അസൂയ, അസൂയ തന്നെ. തന്റെ കൂട്ടുകാരൻ ഇന്നൊന്നു വന്നേ ഉള്ളൂ അപ്പോളേക്കും എല്ലാം…
മഞ്ജിമ ഫോൺ എടുത്തു അഭിക്കു മെസ്സേജ് ചെയ്തു : ഡാ… അവിടുണ്ടോ..
അഭി : ഉണ്ടല്ലോ…
മഞ്ജിമ : വീട്ടിലാണോ?..
അഭി : അതെ,, നീയൊ?..
മഞ്ജിമ : ഞാനെവിടെ പോവാൻ, റൂമിൽ ഉണ്ട്.
അഭി : ഞങ്ങൾ വന്നത് ബുദ്ധിമുട്ട് ഒന്നും ആയില്ലല്ലോ?.
മഞ്ജിമ : എയ് എന്തു ബുദ്ധിമുട്ട്.
അഭി : അവരാണല്ലേ നിന്റെ കഥാ പാത്രങ്ങൾ.
മഞ്ജിമ : ഹാ… എങ്ങിനുണ്ട്.
അഭി : നീ പറഞ്ഞ അത്ര പ്രോബ്ലം ഒന്നും ഫീൽ ചെയ്തില്ല.
മഞ്ജിമ : നിനക്ക് അറിയതോണ്ടാ ശരിക്കും. എനിക്കല്ലേ ശരിക്കുള്ള സ്വഭാവം അറിയൂ.
അഭി : കണ്ടപ്പോൾ തോന്നിയില്ല.
മഞ്ജിമ : മ്മ്, എന്തു തോന്നി നിനക്ക്.
അഭി : ഒന്നും തോന്നിയില്ല.
മഞ്ജിമ : അത് ചുമ്മാ..
അഭി : നിന്റെ വിനയേട്ടന്റെ അനിയത്തി എന്റെ വായ നോക്കി ഇരിക്കുന്ന പോലെ തോന്നി.
മഞ്ജിമ : മ്മ്, തോന്നലല്ല, സത്യം തന്നെ.
അഭി : ഹാ…
മഞ്ജിമ : എന്തു ഹാ??..
അഭി : എന്താടീ?..
മഞ്ജിമ : നിനക്ക് ഇഷ്ടായോ അവളെ?..
അഭി : ഇഷ്ടായോന്നോ?. നിനക്കെന്തു കേടാണ്.
മഞ്ജിമ : നീ ഇവിടുന്നു പോയി മണിക്കൂറുകൾക്കുള്ളിൽ രണ്ടു കല്യാണ ആലോചന ആണ് നിനക്ക് വന്നത്. അതറിയുമോ.
അഭി : രണ്ടെണ്ണമോ?.
മഞ്ജു : ഒന്ന്, രാധികടെ, രണ്ടാമത് സംഗീതയുടെ അനിയത്തിക്ക് വേണ്ടി.
അഭി : അങ്ങിനൊക്കെ ഉണ്ടായോ??.
മഞ്ജു : ഇല്ല പിന്നെ. ഇങ്ങനെ സുന്ദരൻ ആയി വന്നാൽ ഇല്ലാതിരിക്കുമോടാ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025