Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുളസിദളം 8

“കാരണം നിന്നെക്കാൾ നല്ലൊരു പെണ്ണിനെ ഈ പ്രപഞ്ചത്തിൽ എങ്ങും കിട്ടില്ല… അത് തന്നെ കാരണം… വൃന്ദയില്ലെങ്കിൽ ഈ രുദ്രില്ല… അത്രയ്ക്ക് ഞാൻ നിന്നെ പ്രണയിക്കുന്നു പെണ്ണേ… അത്രയ്ക്ക് നീയെന്നിൽ ആഴ്ന്നിറങ്ങി പെണ്ണേ… നിന്നിൽ നിന്നൊരു തിരികെപോക്ക് ഈ രുദ്രിനില്ല…”

അവൻ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു, സന്തോഷം കൊണ്ട് അവളുടെ മിഴികൾ പെയ്തു തുടങ്ങി, അതവന്റെ ഷർട്ടിന്റെ നനച്ചു, അവന്റെ കണ്ണിലും ഒരു തുള്ളി പിറന്നു, കുറച്ച് നേരം അവർ ആ ഇരുപ്പ് ഇരുന്നു, വൃന്ദ തലയുയർത്തി അവന്റെ നീല കണ്ണുകളിലേക്ക് നോക്കി, അവളുടെ കവിൾ അവന്റെ കവിളിൽ പതിയെ ഉരച്ചു,

“അതേ… കല്യാണം കഴിയുന്ന വരെ ക്ലീൻ ഷേവ് ആയിരിക്കണം, വെറുതെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ…”

അവന്റെ കവിളിൽ തന്റെ കവിളുരച്ചുകൊണ്ട് കുസൃതിയോടെ അവൾ പറഞ്ഞു, അതുകേട്ട അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു

“സമ്മതിച്ചു… പക്ഷേ എനിക്ക് ഈ അരഞ്ഞാണം എപ്പോ കാണണമെന്ന് തോന്നിയാലും ഞാൻ വന്ന് കാണും അത് സമ്മതിച്ചേക്കണം…”

അവൻ അവളുടെ വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു

“അയ്യേ… പോ അവിടുന്ന്… അത് നടക്കില്ല…”

വൃന്ദ നാണത്തോടെ പറഞ്ഞു

“നീയിങ്ങനെ നാണിക്കല്ലേ പെണ്ണേ… ഈ നാണം എന്റെ കണ്ട്രോൾ കളയും…”

വൃന്ദയെ ഒന്നുകൂടി മടിയിലേക്കമർത്തി രുദ്ര് പറഞ്ഞു

“അയ്യേ… വഷളൻ…”

അവൾ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിലേക്ക് അവൾ മുഖം ഒളിപ്പിച്ചു,

അവളുടെ നിശ്വാസം അവന്റെ കഴുത്തിൽ അറിഞ്ഞതും അവന്റെ പുരുഷത്തം ഒന്നുകൂടി ദൃഢമായി

“നമുക്ക് പോകാം… ഇല്ലെ ശരിയാവില്ല…”

അവൻ പറഞ്ഞുകൊണ്ട് അവളെ കയ്യിൽ കോരിയെടുത്തുകൊണ്ട് എഴുന്നേറ്റു, വൃന്ദ അവന്റെ കഴുത്തിൽ കൈ ചുറ്റിക്കൊണ്ട് പുഞ്ചിരിയോടെ ആ നീലക്കണ്ണുകളിൽ നോക്കി കിടന്നു,

അവൻ അവളുമായി തറവാട്ടിലേക്ക് നടന്നു.

••❀••

പകൽ രുദ്രിന് വൃന്ദയെ കാണാൻ തന്നെ കിട്ടില്ല, എങ്കിലും തമ്മിൽ കാണുമ്പോൾ അവന്റെ കണ്ണുകളിൽ നിറയുന്ന കുസൃതിയും ചുണ്ടിലെ പുഞ്ചിരിയും, അവളിൽ നാണത്തിന്റെ മുള പൊട്ടിക്കുമായിരുന്നു, അന്ന് ലത എന്തോ അത്യാവശ്യമായതുകൊണ്ട് ജോലിക്ക് വന്നില്ല, വൃന്ദ അടുക്കളയിൽ നിൽക്കുമ്പോൾ, രുദ്ര് പെട്ടെന്ന് അടുക്കളയിലേക്ക് കയറി വന്ന് വൃന്ദയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ച് അവളുടെ പുറം കഴുത്തിൽ ഉമ്മ വച്ചു, പെട്ടന്നായതുകൊണ്ട് വൃന്ദ ഞെട്ടി നിലവിളിക്കാൻ ഒരുങ്ങിയതും രുദ്ര് അവളുടെ വായ പൊത്തിപ്പിടിച്ചു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025