Kambikuttan Malayalam

Sex stories Kambikuttan kambikathakal

ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ

എന്റെ കാട്ടുകാരിൽ ചിലർ അവരെ പരിഹസിച്ചു.

ആ സമയത്ത് ആണ്‌ റിൻസിയുടെ അപ്പൻ തോമസ് ചേട്ടൻ  അവിടേക്ക് വന്നത്. റിൻസിയെ കണ്ടതും അയാൾ അവളെ  കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

” മോളെ  വിടും കാറും  എല്ലാം പോയി……. നിന്നെ കൂടെ നഷ്ട്ടപെട്ടു എന്ന ഞങ്ങൾ വിചാരിച്ചത്………….. നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ”

അയാൾ അവളെ അടിമുടി ഒന്നു നോക്കി എന്നിട്ട് തുടർന്നു.

” മോളെ നിന്റെ  പാസ്സ്പോര്ട്ടും സർട്ടിഫിക്കറ്റും എല്ലാം   വെള്ളത്തിൽ പോയി………… ഇനി ഡ്യൂപ്ലിക്കേറ്റ്സ് എല്ലാം എടുത്ത് വരുമ്പോയേക്കും……… അഡ്മിഷൻ ന് അവിടെ എത്തേണ്ട സമയം  കഴിയും ”

” എനിക്ക്  ഈ അവസ്ഥയിൽ പുറത്തൊന്നും പോയി പഠിക്കണ്ട  ഇവിടെ എവിടെങ്കിലും അഡ്മിഷൻ ശെരിആകും………….. അമ്മ  എവിടെ……  അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ”

“അവൾക്ക് കുഴപ്പം ഒന്നും ഇല്ല ഞങ്ങൾ രണ്ടുദിവസം ആയിട്ട് ക്യാമ്പിലാ …….. നാട്ടുകാരുടെ സഹായം  കൊണ്ട്  തിന്നും കുടിച്ചും അങ്ങനെ………”

അയാൾ വിതുമ്പുന്നുണ്ടായിരുന്നു എല്ലാം നഷ്ട്ടപെട്ടവന്റെ  വിഷമം.

“അപ്പ  ഇത് റോയ്……… ഞാൻ  റോയ്യുടെ കൂടെ ആയിരുന്നു ”

” ആഹ്ഹ  എനിക്ക് അറിയാം  ടീവി യിൽ കണ്ടായിരുന്നു ”

അയാൾ ഞാൻ ഇരുന്ന കട്ടിലിന്റെ അടുത്തേക്ക് വന്നു.

” ഞാൻ അവളെ കണ്ട സന്തോഷത്തിൽ മോന്റെ കാര്യം മറന്നു പോയതാ…… മോനോട് എങ്ങനെ നന്ദി പറയണം  എന്ന് എനിക്ക് അറിയില്ല ”

അയാൾ എന്റെ കയ്യ് പിടിച്ചു അതിൽ മുഖം ചേർത്തു. എനിക്കു സങ്കടം തോന്നി. ഞാൻ അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഞങ്ങളുടെ  ട്രിപ്പ് കഴിഞ്ഞപോയെക്കും നേരം  ഇരുട്ടി തുടങ്ങിയിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ നിൽക്കുമ്പോൾ തോമസ് ചേട്ടൻ  എന്നോട് ചോദിച്ചു.

” മോന്റെ വീട്ടിൽ നിന്നും ആരും വന്നില്ലേ ”

“ഇല്ല അവരെക്കെ  ക്യാമ്പിൽ ആണ്‌…….. എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”

” ഏത് ക്യാമ്പിൽ ”

”  നമ്മുടെ അവിടുള്ള സ്കൂളിൽ ആണ്‌ ”

” ഞങ്ങൾ ഇപ്പോൾ പഴയ  പള്ളി മേടയിലെ  ക്യാമ്പിലാ…….. ഞങ്ങൾ  എന്നാൽ ഇറങ്ങട്ടെ ‘”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025