Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 3

 

അവൾ അവിടുന്നു എണീറ്റ് എന്റെ നേരെ നടന്നു വന്നു

 

“ഇവൾ പോയില്ലേ…ടാ കിരണേ.. എന്തോ ഉദ്ദേശിച്ചു വന്നേക്കുവാ അവളുടെ അച്ചന്റെ ടീം ഇവിടെ കാണും. നീ സൂക്ഷിച്ചു നിക്ക് ഞാൻ നമ്മുടെ ചേട്ടന്മാരേ ഒക്കെ വിളിക്കാം നമ്മളെ കൊണ്ട് ഒറ്റക്ക് നടന്നില്ലലോ ”

 

ജെറി അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു .

 

“വേണ്ടടാ ഇനി അവരെ കൂടെ ഇതിലേക്ക്…

എനിക്ക് വയ്യ ഇത് ഇപോ തീരുകയാണേൽ തീരട്ടെ നീ മാറി നിന്നോ ” ഞാൻ അവന്റെ കൈ വിട്ടു … അക്ഷര അടുത്ത് എത്തിയിരുന്നു

 

“എന്താ… ” ജെറി അവളുടെ മുന്നിൽ കേറി നിന്നു

 

“താൻ മാറിക്കെ എനിക്ക് അവനെയാണ് കാണേണ്ടത്”

അവളുടെ സ്വരത്തിൽ ഒരു മാറ്റവും ഇല്ല പഴേ ടോൺ  തന്നെ

 

“അവനെ ഇപോ ആരും കാണണ്ട നീ പോ”

 

“ഒ പിന്നെ അത് നീയണല്ലോ തീരുമാനിക്കുന്നത് മാറി നിക്ക് ജെറി”

അവൾ അതും പറഞ്ഞു അവനെ തള്ളി മാറ്റി എന്റെ മുന്നിൽ വന്നു നിന്നു

 

“കിരണേ നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം ”

 

“എനിക്ക് ആരോടും  ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ അതും പറഞ്ഞു കൗണ്ടറിലേക്ക് നടക്കാൻ തിരഞ്ഞു . പെട്ടെന്ന് അവൾ എന്റെ കയ്യിൽ കേറി പിടിച്ചു

 

“നീ വന്നെ സംസാരിച്ചിട്ടു പോയാൽ മതി  ”

അവൾ എന്നെയും വലിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് ഇറങ്ങി ഞാൻ കുറെ കൈ വിടുവിക്കാൻ ശ്രമച്ചെങ്കിലും അവൾ വിട്ടില്ല

 

“അക്ഷര എന്നെ വിട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാഡോ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ ”

ഞാൻ ബലപ്പെട്ട് അവളുടെ കൈ  വിടുവിച്ചു..

 

അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല …

“ഓഹോ അപ്പോ ഈ കാണുന്നത് എന്താ ”

അവൾ അവളുടെ മുഖത്തേക്ക് കൈ ചൂണ്ടി ചോദിച്ചു ..

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025