കുറെ ദിവസത്തെ ചാറ്റിനു ശേഷം അവൾ എന്നോട് പറഞ്ഞു അവൾക് എന്നെ ഇഷ്ടമായിരുന്നു എന്നും അവളുടെ പഠിത്തം കഴിഞ്ഞു പറയാൻ ഇരിക്കയായിരുന്നു എന്നും.അടുത്ത് പെരുമാറിയാൽ പറഞ്ഞുപോയാലോ എന്ന് വിചാരിച്ചാണ് അകലം പാലിച്ചതെന്നും ഒക്കെ.എന്നാൽ എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു പെരുമാറ്റം ഉണ്ടായപ്പോൾ അവൾ അകെ തകർന്നുപോയെന്നും.പിന്നെ അവൾക്ക് വേണ്ടി മരിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ക്ഷമിക്കാനും മറക്കാനും തയ്യാറായെന്നും.ഇപ്പോൾ വീണ്ടും ആ ഇഷ്ടം അവൾക്ക് തോന്നുന്നുണ്ടെന്നും.എനിക്കും ഒരുപാട് സന്തോഷമായി കുറ്റബോധവും അവളോട് കാമം മാത്രം തോന്നിയതിൽ.അത് പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞു.അവൾ എന്നെ ആശ്വസിപ്പിച്ചു.അതൊരു തുടക്കമായിരുന്നു എന്റെയും എന്റെ മുറപ്പെണ്ണിന്റെയും ജീവിതം മാറ്റിമറിച്ച ഒരു തുടക്കം….
