Kambikuttan Malayalam

Sex stories Kambikuttan kambikathakal

വടക്കന്റെ വെപ്പാട്ടി 1

പ്ലസ് 2 നല്ല മാർക്കോടെ പാസ്സായപ്പോൾ കേരളത്തിന് അകത്തും പുറത്തുമുള്ള പല കോളേജുകളിലേക്കും അപ്ലൈ ചയ്തു. ഞാൻ ആർട്സ് ഗ്രൂപ്പ് എടുത്ത് പഠിച്ചതുകൊണ്ടു ഇംഗ്ലീഷിനും ഹിസ്റ്റോറിക്കുമാണ് നോക്കിയിരുന്നത്. അങ്ങനെ ഡൽഹിയിലെ ഒരു പ്രശസ്തമായ കോളേജിലേക്ക് എനിക്ക് അഡ്മിഷൻ കിട്ടി.വീട്ടിൽനിന്നും ആദ്യമായി മാറി നിൽക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു എങ്കിലും ഞാൻ അഡ്മിഷൻ സ്വീകരിച്ചു.

ഡൽഹി മറ്റൊരു ലോകമായിരുന്നു. ഒരുപാടു നാടുകളിൽ നിന്നുള്ള കുട്ടികൾ, ഹോസ്റ്റലിൽ ആയിരുനെങ്കിലും ഒരുപാടു സ്വാതന്ത്രം. രാത്രിയിൽ തിരിച്ചെത്താൻ സമയമൊന്നും ഇല്ല. ഇതെല്ലാം ഉണ്ടായിട്ടും എന്റെ സ്വഭാവത്തിന് വല്യ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. നാട്ടിൽ കേട്ട അതെ ചോദ്യങ്ങൾ അവിടെയും കുറെ കേട്ടിട്ടുണ്ട്. പക്ഷെ കോളേജിലെ രണ്ടാം വര്ഷം അവസാനിക്കാറായപ്പോൾ ഒരു വലിയ മാറ്റം സംഭവിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പയ്യനുമായി ഇഷ്ടത്തിലായി. ആദിത്യ എന്നായിരുന്നു അവന്റെ പേര്. പഞ്ചാബിയാണ്. ഒരു നിഷ്കളങ്കൻ. എന്റെ സ്വഭാവവുമായി ചേർന്നുപോകുന്ന ഒരാൾ. അതുകൊണ്ടൊക്കെ തന്നെ വളരെ നിഷ്കളങ്കമായൊരു പ്രണയമായിരുന്നു ഞങ്ങളുടേത്. വലിയ അവധിക്ക് വീട്ടിൽ പോയപ്പോൾ ആദ്യമായി ഇഷ്ടപെട്ട ആളെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം ഞാൻ അറിഞ്ഞു.

3ആം വര്ഷം ആരംഭിച്ചു. ആദിത്യയെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ ഞാൻ ഡൽഹിയിലേക്ക് മടങ്ങി. കോളേജിൽ എത്തി കണ്ടുമുട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അവസാന വര്ഷമായതു കൊണ്ട് കഴിവതും സമയം ഒരുമിച്ചു ചിലവഴിക്കാം എന്നൊരു തീരുമാനവും ഞങ്ങൾ എടുത്തു.

ഒരു മാസം കഴിഞ്ഞപ്പോൾ കോളേജ് ഫ്രഷേഴ്‌സ് വെൽക്കം പ്ലാൻ ചയ്തു. നമ്മുടെ നാട്ടിലെ പോലെ അല്ല. എന്റെ കോളേജിൽ പാർട്ടി അധിഷ്ഠിതമായിട്ടുള്ള രാഷ്ട്രീയം ഇല്ലായിരുന്നു. ആർക്കും വോളണ്ടിയർ ചെയ്യാം. അങ്ങനെ ഞാനും ആദിത്യയും ഫ്രഷേഴ്‌സ് വെൽക്കം കമ്മിറ്റിയിൽ ചേർന്നു. ഓരോരുത്തർക്കും ചെയ്യണ്ട ജോലി വിഭജിച്ചു കൊടുക്കുന്ന പതിവുണ്ട്. ഞങ്ങളെ രണ്ടുപേരെയും ഇവന്റ് കമ്മിറ്റിയുടെ ഭാഗമാക്കി. കമ്മിറ്റി ചെയർമാൻ പറഞ്ഞു : ” പ്രോഗ്രാമിന്റെ ആദ്യദിവസം പല മതങ്ങളുടെ ആരാധനാ രീതികൾ അവതരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. അതിലൊന്ന് ഭജൻ സംഗിതം ആണ്. അതിൽ നല്ല പ്രാബല്യമുള്ള കുറച്ചു ആളുകളുടെ പേരുവിവരങ്ങൾ ഈ ലിസ്റ്റിൽ ഉണ്ട്. നിങ്ങൾ അവരെ നേരിട്ട് പോയി കണ്ട് ബുക്ക് ചെയ്യാൻ നോക്കണം.” ഞങ്ങൾ ലിസ്റ്റ് വാങ്ങി നോക്കി, ഏകദേശം 8 പേരുടെ വിവരങ്ങൾ തന്നിരിക്കുന്നു. ഡൽഹിയുടെ പല ഭാഗങ്ങളിൽ ഉള്ളവർ. എനിക്കും ആദിത്യക്കും സന്തോഷമായി. കുറെ സമയം ഒരുമിച്ചു കറങ്ങി നടക്കാല്ലോ…

അടുത്ത ദിവസം തന്നെ ഞങ്ങൾ തയാറായി. ഇത്തിരി ഫോർമൽ ആയിക്കോട്ടെ എന്ന് കരുതി അവനൊരു കുർത്തയും ഞാൻ സാരിയും ഉടുത്തു. മഞ്ഞയും ചുവപ്പും കലർന്ന സാരിയും പച്ച ബ്ലോസും. ഞങ്ങൾ ഓരോരുത്തരെയും പോയി കാണാൻ തുടങ്ങി. എല്ലാവര്ക്കും ഡേറ്റിന്റെ പ്രശ്നം. അങ്ങനെ 4 ആളുകൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025