ഞങ്ങളോ……
അപ്പോഴാണ് എന്നെ അവര് കണ്ടത്……
ആ ഇതാണോ കക്ഷി… ആ ചേച്ചി ചോദിച്ചു …..
അതെ ചേച്ചി
ചേച്ചീ: ഇന്ദ്രൻ അല്ലേ ….. നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റിയില്ല കേട്ടോ…..
ഞാൻ: ഒന്ന് ചിരിച്ചു….
ചേച്ചി: എന്ത് ചെയ്യുന്നു…..
ഞാൻ : അങ്ങനെ ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നും ഇല്ല….
ചേച്ചി: എന്നെ മനസ്സിലായോ
ഞാൻ: ഇല്ല
ചേച്ചി : ഞാൻ ഇവളുടെ വലിയമ്മയുടെ മൂത്ത മോളാ….
ഞാൻ: 🙂
ചേച്ചി : ആള് അത്ര കമ്പനി അല്ല എന്ന് തോന്നുന്നു…..
അമ്മു : അതെ അവൻ ഇത്തിരി സൈലൻ്റ് ആണ് പ്രത്യേകിച്ച് പരിചയം ഇല്ലാത്തവരോട്
ചേച്ചി : ശെരി നിങൾ ഉള്ളിലേക്ക് ചെല്ല്…..
ഞങ്ങൾ ഉള്ളിലേക്ക് പോയി
പോവുന്ന വഴിയിൽ പിന്നെയും കല്യാണ പെണ്ണിൻ്റെ അനിയത്തി നടന്നു വരുന്നുണ്ടായിരുന്നു എന്നെ വീണ്ടും അവൾ രാവിലത്തെ പോലെ തുറിച്ച് നോക്കി കൊണ്ടിരുന്നു…..
ഡീ അമ്മ എവിടെ അവളോട് അമ്മു ചോദിച്ചു…..
അവർ പിന്നാലെ ഉണ്ട്
ശെരി വാ അമ്മു എൻ്റെ കൈ പിടിച്ച് അങ്ങോട്ട് കൊണ്ടുപോയി…..
ആ പെണ്ണ് എന്നെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു…..
ഞങ്ങൾ രണ്ട് പേരും പിന്നാലെ ഉള്ള പന്തലിൽ എത്തി അവിടെ പപ്പയും അമ്മയും അങ്കിളും ആൻ്റിയും പിന്നെ കല്യാണ പെണ്ണിൻ്റെ അച്ഛനും ഉണ്ട് വേറെ ആരൊക്കെയോ ഉണ്ട്…..
ഞങ്ങളെ കണ്ട് അവർ ഒക്കെ തിരിഞ്ഞ് നോക്കി
ആ വന്നാ പപ്പ ചോദിച്ചു…..
ഇവിടെ പോയിരുന്നെടി ഇത്ര നേരം ആൻ്റി അവളോട് ചാടി കേറി
ഹാ ഞാൻ അല്ല ഇവൻ ആണ് ഇത്ര നേരം വൈകിച്ചത്…..
ഞാൻ ഒന്നും അല്ല ആൻ്റി ഇവളാ അവിടെ പോവാം ഇവിടെ പോവാം എന്ന് പറഞ്ഞ് ഇത്ര സമയം ആക്കിയത്
പച്ച കള്ളം അമ്മ ; കള്ളം പറയല്ലേ ഇന്ദ്ര….. അവൾ എൻ്റെ നേരെ തുള്ളികൊണ്ടു വന്നു…..
അമ്മു എന്താ നീ ഇങ്ങനെ പേര് ആണോ വിളിക്കണ്ടത് ടാ പോടാ ഇങ്ങനെ ആണോ ഭർത്താവിനെ വിലിക്കണ്ടത്… അവിടെ ഇരുന്ന ഒരു അങ്കിൾ പറഞ്ഞു…..
