Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഷ്ണവം 11

എന്തൊരു ജന്മമാണിത്… സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ജന്തു…. നടന്നു പോകുന്ന കണ്ണേട്ടനെ നോക്കി അതിര മാം പറഞ്ഞു….അതുകുടെ കേട്ടതോടെ തന്‍റെ കണ്ണു നിറഞ്ഞൊഴുകി…. അതിര മാം തന്‍റെ നേരെ തിരിഞ്ഞു….

ലുക്ക് ഗ്രിഷ്മ…. ഇന്നത്തെ എന്‍റെ റിപ്പോര്‍ട്ടോടെ നിനക്കുള്ള ഡൈവേഴ്സ് ഏകദേശം ശരിയാവും…. ഇനി നല്ല ജോലി നേടി മനസിന് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി ഒരു നല്ല ജീവിതം നടത്തു…. ഇപ്പോ പോയ്ക്കൊള്ളു….

ഞാന്‍ അവിടെ നിന്ന് എണിറ്റു…. നേരെ വരാന്തയിലേക്ക് നടന്നു…. പുറത്ത് മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഞാന്‍ വരാന്തയില്‍ കണ്ണേട്ടനെ നോക്കി…. ഇല്ല അവിടെയില്ല…. ഞാന്‍ പുറത്തേക്ക് നോക്കി….

തകര്‍ത്തുപെയ്യുന്ന മഴയില്‍ ഗേറ്റിനടുത്തേക്ക് ഒരു ഇരുണ്ട രൂപം എന്തിവലിച്ച് നടന്നു പോകുന്നത് താന്‍ കണ്ടു…. ഒരു കുട പോലുമില്ലാതെ മഴയെയും മണ്ണിനെയും അടുത്തറിഞ്ഞ് ആ രൂപം നടന്നകന്നു….

ആ വരാന്തയില്‍ വെച്ച് ഞാന്‍ പൊട്ടികരയുകയായിരുന്നു. ആ മഴയത്ത് നടന്നുനിങ്ങിയതിലും നല്ലൊരു ജീവിതം തനിക്ക് ഇനി കിട്ടില്ലെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു. ഇന്നത്തോടു കുടി കണ്ണേട്ടന് ഞാന്‍ കൊടുത്തത് രണ്ടുവര്‍ഷം തന്നെ പൊന്നുപോലെ നോക്കിയതിനുള്ള കൂലിയായിരുന്നു. ഇനി തന്നെ അമ്പേഷിക്കാന്‍, ചിന്നു എന്ന് സ്നേഹത്തോടെ വിളിക്കാന്‍, തന്നോട് പിണങ്ങാന്‍, ഇഷ്ടത്തോടെ വന്ന് ഉമ്മ വെക്കാന്‍, രാത്രി തനിക്ക് ചൂട് പകരാന്‍, തമാശകള്‍ പറഞ്ഞ് തന്നെ ചിരിപ്പിക്കാന്‍ കണ്ണേട്ടന്‍ തന്‍റെ അടുത്തില്ല…. ഇനിയുണ്ടാവുകയുമില്ല…. തനിക്ക് പൂര്‍ണ്ണസ്വാതന്ത്രമുണ്ടായിരുന്ന, സ്നേഹം കൊണ്ട് വീയര്‍പ്പുമുട്ടിക്കുന്ന അച്ഛനും അമ്മയും വസിച്ചിരുന്ന, തന്‍റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് സാക്ഷിയായ വൈഷ്ണവം എന്ന വീടും തനിക്ക് അന്യമായിരിക്കുന്നു. എല്ലാം താന്‍ നശിപ്പിച്ചു…. കുറ്റബോധം മനസിനെ വല്ലാതെ നീറ്റല്‍ ഉണ്ടാകുന്നു.

തിരിച്ചറിവുകള്‍ കണ്ണിനെയും മനസിനേയും ഇറനണിയിച്ചു…. പുറത്ത് പെയ്യുന്ന മഴയെക്കാള്‍ ശക്തിയില്‍ പേമാരി മനസില്‍ പെയ്തുകൊണ്ടിരുന്നു.

ഗ്രിഷ്മ…. ഹേയ് ഗ്രിഷ്മ….. തൊളില്‍ ആരോ തട്ടിവിളിച്ചു…. കണ്ണില്‍ നിന്നുതിര്‍ന്നുവിഴുന്ന കണ്ണുനീര്‍ തുടച്ച് താന്‍ തിരിഞ്ഞു നോക്കി…. തന്‍റെ സര്‍ നിരഞ്ജന്‍…

എന്താ ഗ്രിഷ്മ…. താന്‍ കരയുകയാണോ…. നിരഞ്ജന്‍ ചോദിച്ചു

ഓര്‍മ്മകള്‍ ഇപ്പോ നടന്ന പോലെ തോന്നുന്നു. പക്ഷേ ഇതെല്ലാം ഓര്‍മ്മയില്‍ വന്നിട്ട് ഇപ്പോ രണ്ടു കൊല്ലാം കഴിഞ്ഞിരിക്കുന്നു.

എന്തുപറ്റീ ഗ്രിഷ്മ…. അമ്മയേ ഓര്‍ത്തുപോയോ…. നിരഞ്ജന്‍ ചോദിച്ചു…

ഉം…. വെറുതെയൊരു കള്ളം പറഞ്ഞു….

ഇറങ്ങടോ…. നമ്മള്‍ എയര്‍പോര്‍ട്ടിലെത്തി…. നിരഞ്ജന്‍ പറഞ്ഞു.

സമയം ആറുമണിയാവുന്നു. ഗ്രിഷ്മ മനസിലെ സങ്കടങ്ങള്‍ മറച്ച് വെച്ച് ഇറങ്ങി…. ഇനി നാട്ടിലേക്ക്…. അമ്മയെക്ക് ഒന്നും വരുത്തരുതെ കണ്ണാ എന്ന പ്രാര്‍ത്ഥനയാണിപ്പോ…. നിരഞ്ജന്‍ വണ്ടി പാര്‍ക്കിംഗില്‍ എത്തിച്ചിരുന്നു. ഇങ്ങോട്ടുള്ള വഴി കണ്ണുതുറന്ന് പഴയ കാര്യങ്ങള്‍ ആലോചിച്ചിരിക്കുകയായിരുന്നു. കണ്ട കാഴ്ചകള്‍ ഒന്നും മനസില്‍ പതിഞ്ഞില്ല…. പകരം പഴയ ഓര്‍മ്മകള്‍ ഉമിതീ പോലെ നീറി പുകയുകയായിരുന്നു….
ഡിക്കിയില്‍ നിന്ന് ബാഗെടുത്തു രണ്ടുപേരും എയര്‍പോര്‍ട്ടിലേക്ക് നടന്നു.

നിരഞ്ജന്‍ സത്യത്തില്‍ വിഷമത്തിലായിരുന്നു. ഗ്രിഷ്മയോടൊപ്പം ഒരു ഡ്രൈവ്…. തന്‍റെ കാര്യങ്ങള്‍ പറയണം എന്ന ചിന്തയിലാണ് ഡ്രോപ് ചെയ്യാന്‍ അവളെ സഹായിക്കാം എന്ന് ഏറ്റത്…. പക്ഷേ…. അവള്‍ കാറില്‍ കയറിയത് മുതല്‍ വേറെ ഏതോ ലോകത്തായിരുന്നു. കുറെ നേരം അവളെ ഇടംകണ്ണിട്ട് നോക്കിയത് മിച്ചം…. പറയാനുള്ളത് എന്തായാലും പറയണം…. അവന്‍ ഒരു കൈയില്‍ അവളുടെ പെട്ടിയെടുത്ത് അവളുടെ കുടെ നടന്നു….

ഗ്രിഷ്മ ഇനി എന്നാ ഇങ്ങോട്ട്…. നിരഞ്ജന്‍ ചോദിച്ചു.

ഒരു മാസം കഴിയും സാര്‍…. അത്രയും നാള്‍ അമ്മയോടൊപ്പം…. ഗ്രിഷ്മ മറുപടി നല്‍കി….

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025