അന്നത്തെ സംഭവത്തിന് ശേഷം ചിന്നു ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നവരില്‍ ഒരാളാണ് ഞാന്‍. പക്ഷേ അതിന്‍റെ സത്യവസ്ഥ ചിന്നുവറിയണം…. ആ സ്ത്രി പറഞ്ഞു തുടങ്ങി. ചിന്നു അക്ഷമയായി കേട്ടിരുന്നു.
എന്‍റെ പേര് സെലിന്‍…. പക്ഷേ രണ്ടുകൊല്ലം മുമ്പ് വരെ ഞാന്‍ മിഷേല്‍ ആയിരുന്നു. അതായിരുന്നു എന്‍റെ ആ കാലത്തെ പേര്…. സെലിന്‍ പറഞ്ഞു നിര്‍ത്തി…
സെലിന്‍… പെട്ടെന്ന് പിറകില്‍ നിന്ന് ആരോ വിളിച്ചു. ചിന്നുവും സെലിനും തിരിഞ്ഞ് നോക്കി. ഒരു വയസ്സിനടുത്ത് പ്രായമുള്ള ഒരു ആണ്‍കുട്ടിയെ കയ്യിലെടുത്ത് ഒരു ജെന്‍റില്‍മാന്‍ നടന്നു മേശയ്ക്കടുത്തെത്തി നടന്നു വന്നു….
സെലിന്‍ പുഞ്ചിരിയോടെ അവരെ നോക്കി… അയാള്‍ മേശയ്ക്കടുത്തെത്തി നിന്നു.
ചിന്നു ഇത് ഡേവിഡിച്ചായന്‍…. എന്‍റെ ഭര്‍ത്താവാണ്…. കൈയിലുള്ളത് ജെബിന്‍ ഞങ്ങളുടെ മോനാണ്…. സെലിന്‍ ചിന്നുവിനേ നോക്കി പറഞ്ഞു. പിന്നെ നോട്ടം ഡേവിഡിലേക്ക് മാറി…
ഇച്ചായാ…. ഇത് ചിന്നു എന്ന ഗ്രിഷ്മ…. വൈഷ്ണവ് സാറിന്‍റെ….. പറഞ്ഞ് മുഴുവിപ്പിക്കാതെ സെലിന്‍ നിര്‍ത്തി….
ഒക്കെ…. ഒക്കെ…. നിങ്ങള്‍ സംസാരിക്ക് ഞാന്‍ പുറത്തുണ്ടാകും…. ഡേവിഡ് എല്ലാം മനസിലായെന്ന പോലെ അവരെ തനിച്ച് വിട്ട് തിരിഞ്ഞ് പോയി….
നടന്ന് പോകുന്ന ഭര്‍ത്താവിനെ ഒന്നു നോക്കി സെലിന് ചിന്നുവിന് നേരെ തിരിഞ്ഞു….. പിന്നെ പറഞ്ഞുതുടങ്ങി….
ചിന്നു…. ഞാനിനി പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്. അതിലുടെ നിങ്ങളുടെ ജീവിതത്തിലേക്കും….. സെലിന്‍ ഒന്ന് നിര്‍ത്തി…. ചിന്നു സെലിന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാനായി കാതോര്‍ത്തു.
ഇന്നത്തെ പോലെ ഞാനൊരു കുടുംബിനിയായിരുന്നില്ല അന്ന്…. ഞാന്‍ അന്ന് മിഷേല്‍ എന്ന പിഴച്ചവളായിരുന്നു. പിഴച്ചവള്‍ പറഞ്ഞാല്‍ സാധാരണ ഒരു ലോഡ്ജ് ബേസ് പെണ്ണോന്നുമായിരുന്നില്ല. ബിസിനസ്മാന്‍മാരെയും പോളിറ്റിഷേന്‍സിനെയും ആയിരുന്നു എന്‍റെ കസ്റ്റമേഴ്സ്…. പക്ഷേ അതിന് എന്നെ തേടി വരിക എതിരാളികള്‍ ആയിരുന്നു. എതിരാളികള്‍ പറയുന്ന ആളുകളെ പ്രമുഖമാരെ വശികരിച്ച് രാത്രി അവരെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെത്തിച്ച് അവരുമായുള്ള ഭോഗവിഡിയോ അവരറിയാതെ പകര്‍ത്തി അത് എതിരാളികള്‍ക്ക് നല്‍കികുന്നതായിരുന്നു എന്‍റെ പ്രധാന ജോലി. എതിരാളികള്‍ ആ വിഡിയോ കാണിച്ച് ഭീക്ഷണിപെടുത്തി അവരുടെ കാര്യങ്ങള്‍ സാധിക്കും. എന്തൊക്കെ പറഞ്ഞാലും എത് ഫൈഫ് സ്റ്റാര്‍ ഹോട്ടലിലാണെങ്കിലും പുരുഷന്‍റെ കാമകളിയ്ക്കുള്ള വസ്തു തന്നെയായിരുന്നു ഞാന്‍…. സെലിന്‍ ഒന്ന് നിര്‍ത്തി.
സെലിന്‍ മുന്നിലെ പ്ലേറ്റില്‍ വെച്ചിരുന്ന ഗ്ലാസിലേക്ക് മഗ്ഗില്‍ നിന്ന വെള്ളം എടുത്തു കുടിച്ചു…. ചിന്നു പ്രതിക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അവിടെ കേട്ടത്…. അവളെ പറഞ്ഞതില്‍ നിന്നും ഒരുപാട് മാറിയതായി അവള്‍ അറിഞ്ഞു…. സെലിന്‍ വെള്ളം കുടിച്ച ഗ്ലാസ് മേശപുറത്ത് വെച്ച് ബാക്കി പറയാന്‍ തുടങ്ങി.
എതൊരു പെണ്ണിനെയും ഈ അവസ്ഥയിലെത്തിക്കേണ്ട പതിവ് പ്രാരബ്ദവും ജീവിതപ്രശ്നങ്ങളും ജോലിയെന്ന് പറഞ്ഞ് വിളിച്ചുള്ള ചതിയും ആയിരുന്നു എന്‍റെ ജീവിതത്തിലും സംഭവിച്ചത്… പിന്നെ അത് ഒരു തൊഴിലായി എടുക്കെണ്ടി വന്നു. പിന്നെ പണം എനിക്കൊരു പ്രശ്നമല്ലാതെ വന്നു. എന്നെ തേടി വരുന്ന ഒരോ അസൈമെന്‍റിനും ഞാന്‍ പറയുന്നതായിരുന്നു പ്രതിഫലം. അതോടെ എന്‍റെ ബാധ്യതകള്‍ എല്ലാം തീര്‍ന്നു. അനിയത്തിമാരെ കല്യാണം കഴിച്ചയച്ചു. നാട്ടില്‍ പുതിയ വീട് വെച്ചു. വണ്ടിയായി അങ്ങിനെ അങ്ങിനെ….
