Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഷ്ണവം 7

ദാ വരുന്നമ്മേ…. ചിന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ തിരിഞ്ഞ് വേഗത്തില്‍ നടന്നു…. നടന്നു നിങ്ങുന്ന ചിന്നുവിനെ പിറകിലുടെ നോക്കി നഷ്ടസ്വര്‍ഗങ്ങളൊയൊര്‍ത്ത് കണ്ണന്‍ നെടുവിര്‍പ്പിട്ടു.

രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഇരുവരും ഇറങ്ങി. ചിന്നുവിന്‍റെ വിട്ടിലേക്ക്….

കാറിലായിരുന്നു യാത്ര…. വണ്ടി മെയിന്‍ റോഡിലെത്തിയപ്പോഴെ മ്യുസിക്ക് സിസ്റ്റം ഓണാക്കി. അതോടെ കാറില്‍ പാട്ട് മുഴങ്ങി.

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു

ഓമലേ…. ജീവനില്‍ അമൃതേകാനായ് വീണ്ടും

എന്നില്‍ ഏതോ ഓര്‍മ്മകളായ് നിലാവിന്‍ മുത്തേ നീ വന്നു…..
……………..

പാട്ടുകളും തമാശകളും സംസാരങ്ങളുമായി യാത്ര തുടര്‍ന്നു. അങ്ങിനെ ഒരു മണിക്കുറോണ്ട് അവിടെയെത്തി. കാര്‍ നേരെ പോര്‍ച്ചിലേക്ക് കയറ്റിയിട്ടു. അവിടെ ചാരത്ത് ശേഖരന്‍റെ ബൈക്കിരുപ്പുണ്ട്. ചിന്നു ഇറങ്ങി വീടിലേക്ക് ചാടി കയറി. പിറകെ കണ്ണനും… കോളിംഗ് ബെല്ലടിച്ച് ചിന്നു വാതിലേക്ക് നിങ്ങി. അധികം വൈകാതെ ശേഖരന്‍ വന്ന് വാതില്‍ തുറന്നു.

ചിന്നു അച്ഛനോട് ഒന്ന് ചിരിച്ച് വീടിന്‍റെ ഉള്ളിലേക്ക് കയറി. കണ്ണന്‍ പൂമുഖത്തേക്ക് ഇറങ്ങി വരുന്ന ശേഖരനോട് സംസാരിച്ചു നിന്നു.
ശേഖരന്‍ അധികവും ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. കണ്ണന്‍ ഉള്ള അറിവ് വെച്ച് മറുപടി കൊടുത്തു. അപ്പോഴെക്കും ചിന്നുവും ലക്ഷ്മിയമ്മയും വാതിലില്‍ എത്തി.
മോനെ അവിടെ നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാ…. ലക്ഷ്മിയമ്മ പുഞ്ചിരിയോടെ കണ്ണനോട് പറഞ്ഞു.
അന്ന് അവിടെ ഒരുപാട് സംസാരിച്ചു. ചിന്നുവിനെ പറ്റിയും ലക്ഷ്മിയമ്മയെ പറ്റിയും അവരുടെ ബിസിനസ്സിനെ പറ്റിയും അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍…..

അന്ന് വൈകിട്ട് ചിന്നുവിന്‍റെ കുടെ അവളുടെ നാട് കാണാന്‍ ഇറങ്ങി. പാടവും ചെറിയ കുന്നുകളും അമ്പലവും അമ്പലകുളവും നാട്ടുവഴികളും തെങ്ങിന്‍തോപ്പും എല്ലാമൊന്ന് ചുറ്റിയടിച്ച് കണ്ടു. ചിന്നുവിന്‍റെ പല കുട്ടുകാരികളെയും നാട്ടുകാരെയും പരിചയപ്പെട്ടു. തിരിച്ച് വീട്ടില്‍ കയറി ചെല്ലുമ്പോള്‍ നേരം ഇരുട്ടി. നല്ലൊരു വാക്കിംഗായിരുന്നു. പുതിയ നാട്ടില്‍ പുതിയ നാട്ടുകാര്‍ അവരുടെ സ്നേഹം കുശലന്വേഷണം അങ്ങിനെ അങ്ങിനെ….
രാത്രി ഭക്ഷണശേഷം കണ്ണന്‍ അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ എത്തിയിട്ടില്ല…. ബെഡില്‍ പോയിരുന്നു. ആകെ ഡെക്കറേഷനുള്ള മുറി. അന്ന് പെണ്ണുകാണാലിന് വന്നതിന് ശേഷം അവന്‍ അങ്ങോട്ട് കയറിട്ടില്ല. മേശപുറത്ത് അവളുടെ ലാപ്ടോപ്പ് കണ്ടു. ഒരു രസം തോന്നി കണ്ണന്‍ അത് എടുത്ത് ബെഡില്‍ ഇരുന്നു. ശേഷം ഓണാക്കി. പുഞ്ചിരിച്ചു നില്‍ക്കുന്ന ചിന്നുവും രമ്യയും വേറെ രണ്ടുപേരുമാണ് വാള്‍പേപ്പറില്‍ എന്തോ അവളുടെ ചിരി ഫോട്ടോയില്‍ കാണാന്‍ നല്ല ഭംഗിയാണ്. നേരിട്ട് കാണുമ്പോ ചിരി അധികനേരം നില്‍ക്കില്ല. അതുകൊണ്ട് നന്നായി അസ്വദിക്കാന്‍ കഴിയില്ല.

അപ്പോഴെക്കും ചിന്നു റൂമിലേക്ക് കയറി വന്നു. ഒരു തലയണയും പിടിച്ച് സന്തോഷത്തോടെയാണ് വന്നത്. പെട്ടന്നാണ് തന്‍റെ ടാപ്ടോപ്പിലും നോക്കി ചിരിച്ച് നില്‍ക്കുന്ന കണ്ണനെ അവള്‍ കാണുന്നത്…. പെട്ടന്ന് അവളുടെ മുഖഭാവം മാറി. അവള്‍ തലയണയോടെ ബെഡിലേക്ക് ചാടി കണ്ണന്‍റെ സൈഡിലുടെ ലാപ്ടോപ്പിലേക്ക് നോക്കി.

അവളുടെ പഴയ പ്ലസ് ടൂ ടൂര്‍ ഫോട്ടോസ് നോക്കി നില്‍ക്കുകയായിരുന്നു അവന്‍. ഫോണിലെടുത്ത ഫോട്ടോസ് ആണ്. എന്നാലും നല്ല ക്ലാറിറ്റിയുണ്ട്…. പ്ലസ് ടൂ ലുക്ക് വെച്ച് നോക്കുമ്പോ ഇത്തിരികുടി മിനുങ്ങിട്ടുണ്ട് ചിന്നു.

കുട്ടുകാരികള്‍ എല്ലാം കൊള്ളമല്ലോ…. കണ്ണന്‍ ഒരു ചിരിയോടെ ചോദിച്ചു….

അതിഷ്ടപെടാത്ത രീതിയില്‍ ചിന്നു കൈയിലെ തലയണ വെച്ച് കണ്ണനെ രണ്ടടി വെച്ചു കൊടുത്തു….

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025